1 GBP = 113.67

സിന്ധു നദി തങ്ങളുടേതെന്ന വാദവുമായി പാകിസ്താൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ

സിന്ധു നദി തങ്ങളുടേതെന്ന വാദവുമായി പാകിസ്താൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തി​ന്‍റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള 1960ലെ സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ നടപടിയിൽ മുന്നറിയിപ്പുവുമായി പാകിസ്താൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ. സിന്ധു നദിയിലൂടെ ഒന്നുകിൽ നമ്മുടെ വെള്ളം ഒഴുകും അല്ലെങ്കിൽ അവരുടെ രക്തം ഒഴുകുമെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു. സിന്ധു നദീതട സംസ്കാരത്തിന്‍റെ യഥാർഥ സംരക്ഷകൻ പാകിസ്താനാണെന്നും ബിലാവൽ അവകാശപ്പെട്ടു.
‘സിന്ധു നദി നമ്മുടേതാണ്, അത് നമ്മുടേതായി തന്നെ തുടരും. നമ്മുടെ വെള്ളം അതിലൂടെ ഒഴുകും, അല്ലെങ്കിൽ അവരുടെ രക്തം’ -ബിലാവൽ ഭൂട്ടോ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനമാണ് ബിലാവൽ നടത്തിയത്. ‘അദ്ദേഹത്തിന്റെ (മോദി) ‘യുദ്ധക്കൊതി’യോ സിന്ധു നദിയിലെ ജലം വഴിതിരിച്ചു വിടാനുള്ള ശ്രമമോ പാകിസ്താനോ അന്താരാഷ്ട്ര സമൂഹമോ സഹിക്കില്ല. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള നാഗരികതയുടെ അവകാശികളാണെന്ന് മോദി പറയുന്നു. പക്ഷെ, ആ നാഗരികത ലാർക്കാനയിലെ മോഹൻജെദാരോയിലാണ്. ഞങ്ങളാണ് അതിന്റെ യഥാർഥ സംരക്ഷകർ. ഞങ്ങൾ അതിനെ സംരക്ഷിക്കും.’- ബിലാവൽ ഭൂട്ടോ വ്യക്തമാക്കി.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ രൂക്ഷ വിമർശനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിരുന്നു. പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത തിരിച്ചടി നൽകുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഭീകരാക്രമണം ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവാണെന്നും അദ്ദേഹം വ്യക്തമാക്കി.

പഹൽഗാമിൽ ആ​ക്രമണം നടത്തിയവരേയും ഇതിന് പിന്നിൽ പ്രവർത്തിച്ചവരേയും വെറുതെ വിടില്ല. ഭീകരാക്രമണത്തിന് ഉപയോഗിക്കുന്ന പ്രദേശങ്ങൾ മുഴുവൻ തുടച്ചു നീക്കും. ​140 കോടി ഭാരതീയരുടെ ഇച്ഛാശക്തി ഭീകരവാദികൾക്ക് കനത്ത അടി നൽകും. ഓരോ ഭീകരരെയും കണ്ടെത്തി ഇന്ത്യ ശിക്ഷിക്കും. ഒരാളും ശിക്ഷിക്കപ്പെടാതെ പോകില്ല. അതിനുള്ള എല്ലാ ശ്രമങ്ങളും നടത്തും. ഭീകരാക്രമണത്തിൽ ഇന്ത്യ ഒറ്റക്കെട്ടായാണ് രോഷം പ്രകടിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more