1 GBP = 113.67

എം സി എച്ച് ഹോഷം രാവിൽ നിലാവിൽ സീസൺ-3 അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാധിഥി

എം സി എച്ച് ഹോഷം രാവിൽ നിലാവിൽ സീസൺ-3 അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാധിഥി

മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോഷം (MCH) ൻ്റെ ഈസ്റ്റർ വിഷു ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന മ്യൂസിക്കൽ നൈറ്റ്
“രാവിൽ നിലാവിൽ സീസൺ 3 ” ശനിയാഴ്ച്ച (26-4-2025) ഹോഷം ഡ്രിൽ ഹോളിൽ വച്ച് നടത്തപ്പെടുന്നു. പ്രശസ്തരായ പിന്നണി ഗായിക ഡെൽസി നൈനാൻ, ഐഡിയ സ്റ്റാർ സിംഗർ ഫെയിം വിൽസൺ ഐസക് എന്നിവർക്കൊപ്പം ബോബി സേവ്യറും ചേർന്നൊരുക്കുന്ന നാദവിസ്മയത്തിന് മാറ്റുകൂട്ടാൻ പ്രശസ്ത വയലിനിസ്റ്റ് ശ്യാം കൃഷ്ണനും വേദിയിൽ എത്തിച്ചേരും.

പരിപാടിയിൽ യുക്മ ദേശീയ അദ്ധ്യക്ഷൻ അഡ്വ എബി സെബാസ്റ്റ്യൻ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് പ്രസിഡൻ്റ് ശ്രി.ബിനു കൂട്ടുങ്കൽ, സെക്രട്ടറി ശ്രി. ടോജോ രാജു, ട്രഷറർ ശ്രീ. ജോസഫ് പുത്തൻപുരക്കൽ, പ്രോഗ്രാം കോർഡിനേറ്റർ ശ്രീ.ആൻ്റണി തെക്കേപ്പറമ്പിൽ, പി ആർ ഒ ശ്രീ. ജിസ്മോൻ പോൾ എന്നിവർ അറിയിച്ചു.

പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി വിവിധ സ്വാഗത സംഘം സബ് കമ്മറ്റികൾക്ക്
ശ്രീ. ജോമോൻ വർഗ്ഗീസ്, ശ്രീ. ബൈജു യാക്കൂബ് , ശ്രീ. ആൻസൺ മാത്യു, ശ്രീ മാർട്ടിൻ ജേക്കബ്, ശ്രീ പോൾ ജോസഫ്. ശ്രീ നിൻ്റു രാധാകൃഷ്ണൻ, ശ്രീ പ്രശാന്ത് പി.മോഹൻ, ശ്രീ.ബ്ലിസ്മോൻ ലോറൻസ്, ശ്രീ.ലൂക്കോസ് തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more