1 GBP = 113.63
breaking news

പഹൽഗാം ഭീകരാക്രമണം; പാകിസ്ഥാനെതിരെ കർശന നടപടിയുമായി ഇന്ത്യ; സിന്ധു നദീജല കരാർ മരവിപ്പിച്ചു, അതിർത്തി അടച്ചു, പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്താ​ക്കി

പഹൽഗാം ഭീകരാക്രമണം; പാകിസ്ഥാനെതിരെ കർശന നടപടിയുമായി ഇന്ത്യ; സിന്ധു നദീജല കരാർ മരവിപ്പിച്ചു, അതിർത്തി അടച്ചു, പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്താ​ക്കി

ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് പാ​കി​സ്താ​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ഇ​ന്ത്യ. പാ​കി​സ്താ​നു​മാ​യി പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്ന സി​ന്ധു ന​ദീ​ജ​ല ക​രാ​ർ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് റ​ദ്ദാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള​വ പ്ര​ധാ​ന​മ​ന്ത്രി ന​രേ​​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കാ​ബി​ന​റ്റ് സു​ര​ക്ഷ സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്.

പാ​കി​സ്താ​ൻ പൗ​ര​ന്മാ​രു​ടെ സാ​ർ​ക്ക് വി​സ റ​ദ്ദാ​ക്കു​ക​യും 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ രാ​ജ്യം വി​ടാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. അ​ട്ടാ​രി​യി​ലെ ഇ​ന്റ​ഗ്രേ​റ്റ​ഡ് ചെ​ക്ക് പോ​സ്റ്റ് ഉ​ട​ന​ടി അ​ട​ച്ചു​പൂ​ട്ടും. ന്യൂ​ഡ​ൽ​ഹി​യി​ലെ പാ​കി​സ്താ​ൻ ഹൈ​ക​മീ​ഷ​നി​ലെ പ്ര​തി​രോ​ധ, സൈ​നി​ക, നാ​വി​ക, വ്യോ​മ ഉ​പ​ദേ​ഷ്ടാ​ക്ക​ൾ​ക്ക് ഇ​ന്ത്യ വി​ടാ​ൻ ഒ​രാ​ഴ്ച സ​മ​യ​മ​നു​വ​ദി​ച്ചു.

ഇ​സ്ലാ​മാ​ബാ​ദി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മീ​ഷ​നി​ൽ​നി​ന്ന് ഇ​ന്ത്യ ഉ​പ​ദേ​ഷ്ടാ​ക്ക​ളെ പി​ൻ​വ​ലി​ക്കും. ഈ ​ത​സ്തി​ക​ക​ൾ റ​ദ്ദാ​ക്ക​പ്പെ​ട്ട​താ​യി ക​ണ​ക്കാ​ക്കും. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സി​ങ്, വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്തു. സൗ​ദി അ​റേ​ബ്യ സ​ന്ദ​ർ​ശ​നം വെ​ട്ടി​ച്ചു​രു​ക്കി​യ​ശേ​ഷം മോ​ദി ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്.

1960 സെ​പ്റ്റം​ബ​ർ 19നാ​ണ് പാ​കി​സ്താ​നു​മാ​യി സി​ന്ധു ന​ദീ​ജ​ല ക​രാ​ർ ഒ​പ്പി​ട്ട​ത്. ഇന്ത്യയുടെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവും പാകിസ്താൻ പ്രസിഡന്റ് അയൂബ് ഖാനും തമ്മിലാണ് സിന്ധുനദീജല കരാർ ഒപ്പുവെച്ചത്. ലോകബാങ്ക് ഉടമ്പടി പ്രകാരം സിന്ധു നദീജല സംവിധാനത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടാണ് കരാർ.

1965, 1971, 1999 എ​ന്നീ യു​ദ്ധ ​വ​ർ​ഷ​ങ്ങ​ളി​ൽ പോ​ലും ക​രാ​ർ തു​ട​ർ​ന്നി​രു​ന്നു. ക​രാ​ർ റ​ദ്ദാ​ക്കു​ന്ന​ത് പാ​കി​സ്താ​ന് തി​രി​ച്ച​ടി​യാ​കും. അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​ത​യെ പി​ന്തു​ണ​ക്കു​ന്ന​ത് ഉ​പേ​ക്ഷി​ക്കു​ന്ന​തു​ വ​രെ​യാ​ണ് സി​ന്ധു ന​ദീ​ജ​ല ക​രാ​ർ റ​ദ്ദാ​ക്കു​ന്ന​ത്.

പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തെ ​തു​ട​ർ​ന്ന് സൗ​ദി അ​റേ​ബ്യ​ൻ സ​ന്ദ​ർ​ശ​നം വെ​ട്ടി​ച്ചു​രു​ക്കി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മ​ട​ങ്ങി​യ​ത്. ര​ണ്ടാം ദി​വ​സം നി​ശ്ച​യി​ച്ചി​രു​ന്ന പ​രി​പാ​ടി​ക​ളെ​ല്ലാം റ​ദ്ദാ​ക്കി​യ പ്ര​ധാ​ന​മ​ന്ത്രി ഡ​ൽ​ഹി പാ​ലം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ഉ​ട​ൻ വി​ദേ​ശ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ, ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ എ​ന്നി​വ​രെ​ത്തി ച​ർ​ച്ച ന​ട​ത്തി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വ​സ​തി​യി​ൽ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആ​റ് മ​ണി​ക്ക് തു​ട​ങ്ങി​യ സു​ര​ക്ഷാ കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള മ​ന്ത്രി​സ​ഭാ യോ​ഗം രാ​ത്രി എ​ട്ട​ര​വ​രെ നീ​ണ്ടു. ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ, വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ, ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ തു​ട​ങ്ങി​യ​വ​ർ​ പ​​ങ്കെ​ടു​ത്തു.

തെ​ക്ക​ൻ ക​ശ്മീ​രി​ലെ പ്രമുഖ വി​നോ​ദ​സ​ഞ്ചാ​ര കേന്ദ്രമായ പ​ഹ​ൽ​ഗാ​മി​ൽ സഞ്ചാരി​ക​ൾ​ക്കു​നേ​രെ ഇന്നലെയുണ്ടായ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയിരുന്നു. 20 പേർക്കെങ്കിലും ഭീകരാക്രമണത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more