ലിവർപൂൾ: യു.കെ യിൽ പ്രവാസി മലയാളികൾ ഏറെ തിങ്ങിപാർക്കുന്ന ലിവർപൂളിൽ ലിംക പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നോർത്ത് വെസ്റ് റീജിയണിൽ തുടക്കകാലം മുതൽ വേറിട്ട പ്രവർത്തന ശൈലിയിലൂടെ ജനശ്രദ്ധയാകർഷിച്ച ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ (ലിംക) യുകെയിലെ പ്രവാസി മലയാളി സംഘടനകളിൽ പ്രമുഖ സ്ഥാനം വഹിക്കുന്നു. 2025 – 26 പ്രവർത്തന കാലഘട്ടത്തേക്കുള്ള ഭരണസമിതിയെ ഫെബ്രുവരി 22 ന് വെസ്റ്റ് ഡർബി ഓർത്തഡോക്സ് ചർച്ച് പാരീഷ് ഹാളിൽ ചേർന്ന പൊതുയോഗത്തിൽ ഐക്യകണ്ഠേന തിരഞ്ഞെടുക്കുകയായിരുന്നു.
ഭാരവാഹികൾ :- ജേക്കബ് വർഗീസ് (ചെയർ പേഴ്സൺ) , ഡോ. ശ്രീഭ രാജേഷ്( വൈസ് ചെയർ), റീന ബിനു (സെക്രട്ടറി), വിബിൻ വർഗീസ് (ജോ.സെക്രട്ടറി),ആൻസി സ്കറിയ (ട്രഷറർ), മനോജ് വടക്കേടത്ത് (ജോ.ട്രഷറർ), ബിനു മൈലപ്ര (പി ആർ ഒ).
എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി തോമസ്കുട്ടി ഫ്രാൻസിസ്, അജി ജോർജ്, തമ്പി ജോസ്, ബിജു പീറ്റർ, രാജി മാത്യു, തോമസ് ഫിലിപ്പ്, ചാക്കോച്ചൻ മത്തായി, ഡ്യൂയി ഫിലിപ്പ്, ലിബി തോമസ്, റാണി ജേക്കബ്, ജിസ്മി നിതിൻ, ദീപ്തി ജയകൃഷ്ണൻ, ഷിനു മത്തായി, ബിനോജ് ബേബി, നിധീഷ് സോമൻ, സജിത്ത് തോമസ്, ജയ്ജു ജോസഫ്, അനിൽ ജോർജ്ജ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ലിവർപൂൾ മലയാളികളോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തന കാലഘട്ടത്ത് സമഗ്രമായ പ്രവാസി ജനകീയ പദ്ധതികൾ തുടരുകയെന്നത് ലിംകയുടെ പ്രധാന ലക്ഷ്യമാണെന്ന് ഭാരവാഹികൾ പ്രസ്താവിച്ചു.
click on malayalam character to switch languages