മാഞ്ചസ്റ്ററിലെ ആദ്യകാല കുടിയേറ്റക്കാരിലൊരാളായിരുന്ന ബീന മാത്യു ചമ്പക്കര (53) മരണമടഞ്ഞു. ക്യാൻസർ അസുഖബാധിതയായി മാഞ്ചസ്റ്ററിലെ ക്രിസ്റ്റിഹോസ്പിറ്റലിൽ അല്പകാലം ചികിത്സയിൽ കഴിഞ്ഞുവരവെയാണ് അന്ത്യം. മാഞ്ചസ്റ്ററിലെ ട്രാഫോർഡ് ജനറൽ ഹോപിറ്റലിൽ
നഴ്‌സായി ജോലിചെയ്തുവരികയായിരുന്നു ബീന.
മാഞ്ചസ്റ്റർ എം ആർ ഐ ഹോസ്പിറ്റലിലെ ജീവനക്കാരനായ മാത്യു ചുമ്മാറും മക്കളായ എലിസബത്, ആൽബെർട് , ഇസബെൽ മറ്റു കുടുംബാങ്ങങ്ങളും മരണസമയത്ത് അടുത്തുണ്ടായിരുന്നു. നാട്ടിൽ കോട്ടയത്ത് കുറുപ്പുംതറ ചമ്പക്കര കുടുംബാംഗമാണ് പരേത. പരേത കോട്ടയം മള്ളുശ്ശേരി മുതലക്കോണത് മാത്യു – മറിയാമ്മ ദമ്പതികളുടെ ഇളയമകളാണ്.
2003 ഇൽ മാഞ്ചസ്റ്ററിൽ വന്നപ്പോൾമുതൽ ട്രാഫൊർഡിലെ മലയാളിസമൂഹത്തിനിടയിൽ വളരെ കർമ്മനിരതയയി പ്രവർത്തിച്ച ബീനയുടെ അകാലത്തിലുണ്ടായ നിര്യാണംമൂലം ട്രാഫോർഡ് മലയാളീ അസ്സോസിയേഷനുണ്ടാക്കുന്ന വേദന ചെറുതല്ല. ഇവിടുത്തെ സാമൂഹിക – സാംസ്‌കാരിക – മതപരമായ കാര്യങ്ങളിൽ ബീനയുടെ കുടുംബം അത്രകണ്ട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ക്നാനായ മിഷ്യനിലെ അംഗമായിരുന്നു ബീനയുടെ കുടുംബം.
ജോലിപരമായും ആരോഗ്യപരമായും പ്രവാസ ജീവിതത്തിൽ പലകാലഘട്ടങ്ങളിലുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ സംയമനത്തോടെ എന്നാൽ അസാധാരണമായ ധൈര്യത്തോടെ നേരിട്ട് പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറികൊണ്ടിരുന്നപ്പോളായിരുന്നു മരണം പെട്ടന്ന് കടന്നുവന്നത്. സംസ്കാര സമയം പിന്നീട് അറിയിക്കുന്നതായിരിക്കും.
ബീനയുടെ നിര്യാണത്തിൽ യുക്മ ദേശീയ അധ്യക്ഷൻ അഡ്വ. എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ്, ദേശീയ പിആർഒ കുര്യൻ ജോർജ്ജ്, മുൻ നാഷണൽ പിആർഒ അലക്സ് വർഗ്ഗീസ്, ദേശീയ സമിതിയംഗം ബിജു പീറ്റർ, റീജിയണൽ പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി, സെക്രട്ടറി സനോജ് വർഗ്ഗീസ്, ട്രഷറർ ഷാരോൺ ജോസഫ്, ട്രാഫോർഡ് മലയാളീ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു. ആദരാഞ്ജലികൾ….
click on malayalam character to switch languages