1 GBP = 109.39
breaking news

ട്രംപിന്റെ നാടുകടത്തലിനെതിരെ വിമർശനവുമായി മാർപാപ്പ

ട്രംപിന്റെ നാടുകടത്തലിനെതിരെ വിമർശനവുമായി മാർപാപ്പ

ട്രംപിന്റെ ബലം പ്രയോ​ഗിച്ചുളള നാടുകടത്തലിനെതിരെ വിമർശനവുമായി ഫ്രാൻസിസ് മാർപാപ്പ. കുടിയേറ്റക്കാരുടെ നാടുകടത്തൽ വലിയ പ്രതിസന്ധിയാകുമെന്നും, ട്രംപിന്റെ നയം മോശമായി അവസാനിക്കുമെന്നും മാർപാപ്പ മുന്നറിയിപ്പ് നൽകി. അമേരിക്കൻ ബിഷപ്പുമാർക്കയച്ച കത്തിലാണ് ട്രംപ് ഭരണകൂടത്തിനെതിരായ അതൃപ്തി മാർപാപ്പ അറിയിച്ചത്.

നിയമവിരുദ്ധമായി താമസിക്കുന്നു എന്ന കാരണത്താൽ മാത്രം കുടിയേറ്റക്കാരെ ബലംപ്രയോഗിച്ച് നാടുകടത്തുന്നത് അവരുടെ അന്തസ്സിനെ ഇല്ലായ്മ ചെയ്യുമെന്നും, അദ്ദേഹം പറഞ്ഞു. . ബലപ്രയോഗത്തിൽ നിർമ്മിച്ച ഏതൊരു നയവും മോശമായി ആരംഭിക്കുകയും മോശമായി അവസാനിക്കുകയും ചെയ്യുമെന്നും മാർപാപ്പ ഓർമിപ്പിച്ചു.

സ്വന്തം രാജ്യത്ത് നിന്ന് ദുരിതങ്ങളാൽ പലയാനം ചെയ്തവരെ തിരിച്ചയക്കേണ്ടത് ഇങ്ങനെയല്ല. അനധികൃത കുടിയേറ്റം തടയാനുളള മാർ​ഗവും ഇതല്ലെന്ന് മാർപാപ്പ വ്യക്തമാക്കി.

പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി ട്രംപ് വന്നപ്പോൾ തന്നെ അദ്ദേഹത്തിന്‍റെ കുടിയേറ്റ വിരുദ്ധ നിലപാടുകളെ ഫ്രാൻസിസ് മാർപാപ്പ വിമർശിച്ചിരുന്നു കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതിന് മുൻഗണന നൽകണമെന്ന് എക്കാലത്തും വാദിക്കുന്നയാളാണ്‌ ലാറ്റിൻ അമേരിക്കയിൽനിന്നുള്ള ആദ്യ മാർപാപ്പയായ ഫ്രാൻസിസ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more