മാഞ്ചസ്റ്റർ ജെംസും സി ആർ ജെ ഇവൻ്റ്സും അണിയിച്ചൊരുക്കുന്ന ജിതിൻ രാജ് & സോണിയ എന്നിവർ നയിക്കുന്ന മെഗാ മ്യൂസിക് ഷോ ഫെബ്രുവരി 15ന് മാഞ്ചസ്റ്റർ ഫോറം സെൻ്ററിൽ..
Jan 23, 2025
നവംബർ മാസത്തിൽ അരങ്ങേറിയ “നാദിർഷോ” എന്ന മെഗാ ഷോയുടെ വമ്പിച്ച വിജയത്തിനു ശേഷം മാഞ്ചസ്റ്റർ ജെസും സി ആർ ജെ ഇവൻ്റ്സും ചേർന്ന് അണിയിച്ചൊരുക്കുന്ന “മെഗാ മ്യൂസിക്കൽ ഷോ” ഫെബ്രുവരി 15ന് മാഞ്ചസ്റ്റർ വിഥിൻഷോ ഫോറം സെന്ററിൽ വച്ച് നടത്തപ്പെടുകയാണ്.
“പെരിയോനെ” എന്ന ട്രെന്റിങ്ങ് സോങ്ങിലൂടെ മലയാളികളുടെ മനം കവർന്ന പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ജിതിൻ രാജ്, ഐഡിയ സ്റ്റാർ സിങ്ങർ വിന്നർ സോണിയ അമോദ്, പിന്നണി ഗായിക ടെസ്സ ചാവറ, എന്നിവരോടൊപ്പം മാഞ്ചസ്റ്റർ ജെംസ് ഗായകരും ചേർന്നാണ് “പെരിയോനെ” എന്ന സംഗീത വിരുന്ന് ഒരുക്കുന്നത്.
ലിവർപൂളിലെ മാസ് ഹൗസ് ഒരുക്കുന്ന രുചിയൂറുന്ന ഭക്ഷ്യവിഭവങ്ങൾ നിറഞ്ഞ ഫുഡ് സ്റ്റാളും സംഗീത പ്രേമികൾക്കായി ഹാളിൽ ഉണ്ടായിരിക്കും.
ലൈവ് ഓർക്കെസ്ട്രയുടെ അകമ്പടിയോടെ ഒരുക്കുന്ന ഈ സംഗീത സന്ധ്യയിൽ മാഞ്ചസ്റ്ററിലെ കലാപ്രതിഭകളുടെ നൃത്ത നൃത്ത്യങ്ങളും ഒരുക്കിയിട്ടുണ്ട്.
മാഞ്ചസ്റ്റർ സംഗീത പ്രേമികളുടെ ജീവിതത്തിൽ ഒരു അവിസ്മരണീയമായ സംഗീതാനുഭവമാക്കി മാറ്റുവാനുള്ള അണിയറ പ്രവർത്തനങ്ങളിലാണ് മാഞ്ചസ്റ്റർ ജെംസ് എന്ന മ്യൂസിക് ബാൻഡ്
ലൈം റേഡിയോ ഒരുക്കിയ ടിക്കറ്റിങ്ങ് ലിങ്ക് വഴി വളരെ മിതമായ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്. ഇന്നു തന്നെ നിങ്ങളുടെ ടിക്കറ്റുകൾ 20% ഡിസ്കൗണ്ടോടു കൂടി കരസ്ഥമാക്കുക, ടിക്കറ്റ് ലിങ്ക് ചുവടെ കൊടുത്തിട്ടുണ്ട്
Venue: –
Forum centre,
Wynthenshawe,
Manchester M22 5RX.
Date: Saturday 15 February 3pm
Tickets available now, use the link to book your tickets
click on malayalam character to switch languages