റോമി കുര്യാക്കോസ്
സ്റ്റോക്ക് – ഓൺ – ട്രെന്റ്: ഓ ഐ സി സി (യു കെ) – യുടെ പ്രഥമ ബാഡ്മിന്റൻ ടൂർണമെന്റ് ഫെബ്രുവരി 15, ശനിയാഴ്ച സംഘടിപ്പിക്കും. ‘All U K Men’s Doubles – Intermediate & Age Above 40 Yrs Badminton Tournament’ എന്ന പേരിൽ നടത്തപ്പെടുന്ന ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം പാലക്കാട് നിയമസഭാ മണ്ഡലം പ്രതിനിധിയും കേരള രാഷ്ട്രീയത്തിലെ യൂത്ത് ഐക്കണുമായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നിർവഹിക്കും. കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ, ജനറൽ സെക്രട്ടറി എം എം നസീർ, ഇൻകാസ് മുൻ പ്രസിഡന്റ് എം മഹാദേവൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
സ്റ്റോക്ക് – ഓൺ – ട്രെന്റിലെ സെന്റ്. പീറ്റേഴ്സ് കോഫ് ആക്കാഡമിയിൽ വച്ച് രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന മത്സരങ്ങൾക്ക്,
ഓ ഐ സി സി (യു കെ) – യുടെ സ്റ്റോക്ക് – ഓൺ – ട്രെന്റ് യൂണിറ്റ് ആതിഥേയത്വം വഹിക്കും.
ഡബിൾസ് ഇന്റർമീഡിയേറ്റ് വിഭാഗത്തിലെ വിജയികൾക്ക് £301 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സ്ഥാനക്കാർക്ക് £201 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് £101 പൗണ്ടും ട്രോഫിയും എന്നിങ്ങനെയാണ് സമ്മാനങ്ങൾ. 40 വയസ്സിനു മുകളിലുള്ള വിഭാഗത്തിലെ വിജയികൾക്ക് £201 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് £101 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് £75 പൗണ്ടും ട്രോഫിയും എന്നിങ്ങനെയാണ് സമ്മാനങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
സാമൂഹിക – രാഷ്ട്രീയ – ചാരിറ്റി പ്രവർത്തനങ്ങളിലും കലാ – സാംസ്കാരിക വേദികളിലും നിറഞ്ഞ സാന്നിധ്യമായ ഓ ഐ സി സി, യു കെയിൽ ആദ്യമായാണ് ഒരു കായിക മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നതെന്ന് നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു. ടൂണമെന്റിന്റെ സുഗമമായ നടത്തിപ്പിന് സ്റ്റോക്ക് – ഓൺ – ട്രെന്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ നാഷണൽ ജോയിന്റ് സെക്രട്ടറി വിജീ കെ പിയെ ടൂർണമെന്റിന്റെ ചീഫ് കോർഡിനേറ്റർ ആയി നിയമിച്ചുകൊണ്ട് ഒരു കോർഡിനേഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
യു കെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ, പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഇതോടൊപ്പം നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ഒന്നിൽ വിളിച്ചു ടീമുകൾക്ക് മത്സരങ്ങളിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ടീമുകൾക്ക് മാത്രമേ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കൂ. പങ്കെടുക്കുന്ന ടീമുകൾ രാവിലെ കൃത്യം 9 മണിക്ക് തന്നെ ‘ലൈൻ അപ്പി’നായി എത്തിച്ചേരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക:
ഷൈനു ക്ലെയർ മാത്യൂസ്: +44 7872 514619
വിജീ കെ പി: +44 7429 590337
ജോഷി വർഗീസ്: +44 7728 324877
റോമി കുര്യാക്കോസ്: +44 7776646163
ബേബി ലൂക്കോസ്: +44 7903 885676
മത്സരങ്ങൾ നടക്കുന്ന സ്ഥലം:
St Peter’s CofE Academy, Fenton Manor, Fenton, Stoke-on-Trent, Staffordshire ST4 2RR
click on malayalam character to switch languages