1 GBP = 106.22
breaking news

ഹാർലോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷവും 2025 വർഷത്തെ പ്രവർത്തനോദ്‌ഘാടനവും പ്രൗഢഗംഭീരമായി

ഹാർലോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷവും 2025 വർഷത്തെ പ്രവർത്തനോദ്‌ഘാടനവും പ്രൗഢഗംഭീരമായി

ഹാർലോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷവും 2025 വർഷത്തെ പ്രവർത്തനോൽഘാടനവും ജനുവരി 4 ശനിയാഴ്ച വിപുലമായ പരിപാടികളോടു കൂടെ ആഘോഷിച്ചു. മുഖ്യാതിഥിയായി യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി ശ്രീമതി സ്മിത തോട്ടം ഭദ്ര ദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു.

കൾച്ചറൽ സെക്രട്ടറി ബ്ലെസ്സി മെൽവിൻ ഏവരെയും സ്വാഗതം ചെയ്തു. പ്രസിഡന്റ് ഷിന്റോ സ്കറിയ പ്രസിഡൻഷ്യൽ സ്പീചിലൂടെ 2024 വർഷത്തിൽ കമ്മറ്റി പ്ലാൻ ചെയ്ത 99% കാര്യങ്ങളും നടപ്പാക്കാൻ സാധിക്കുകയും 2025 വർഷത്തേക്ക് കമ്മറ്റിക്ക് നടത്താൻ വേണ്ട പുതിയ ആശയങ്ങൾ മുന്നോട്ട് വയ്ക്കാൻ HMA മെംബേഴ്സിനോട് ആവശ്യപ്പെട്ടു.

കരോൾ ഗാന മത്സരം നടത്തുകയും വിജയികളെ ജഡ്ജിങ് പാനൽ തിരഞ്ഞെടുക്കയും ചെയ്ത. യുക്മ നാഷണൽ കലാമേള സിനിമാറ്റിക് ഡാൻസ് സീനിയർ വിഭാഗത്തിൽ വിജയികൾ ആയവരെ ചീഫ് ഗസ്റ്റ് ഉപഹാരം നൽകി ആദരിച്ചു. HMA യുടെ 2025 വർഷത്തെ കലണ്ടറിന്റെ ആദ്യ കോപ്പി ശ്രീ സന്ദീപ് നെടുലി ചീഫ് ഗസ്റ്റ് സ്മിത തോട്ടത്തിന് നൽകി പ്രകാശന കർമ്മം നിർവഹിച്ചു.

തുടർന്ന് വർണാഭമായ കലാപരിപാടികളോട് കൂടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ നടത്തുകയും ചെയ്തു. സ്പെഷ്യൽ ഗസ്റ്റ് ആയി യുക്മ നാഷണൽ കലാമേള കലാപ്രതിഭകൾ ആയിരുന്ന ആനി അലോഷ്യസ് ടോണി അലോഷ്യസ് എന്നിവരുടെ സ്പെഷ്യൽ പെർഫോമൻസ് ഏവരെയും സന്തോഷത്തിൽ നിറച്ചു.

HMA യുടെ ക്ഷണം സ്വീകരിച്ച് ജഡ്ജസ് ആയി കടന്നുവന്ന ശ്രീമതി ദീപ നായർ, ശ്രീമതി സ്മിത തോട്ടം, ശ്രീ സോണി ചാണ്ടി എന്നിവരോടും ഈ പ്രോഗ്രാം എത്രത്തോളം ഭംഗിയാക്കി തീർത്ത കലാകാരൻ മാർ അവരെ ട്രെയിൻ ചെയിച്ചവർ സ്പോൺസേഴ്സ് ആയി കടന്നുവന്നവരായ ലൈഫ് ലൈൻ പ്രൊട്ടക്ടേഴ്സ് , മലബാർ ഗോൾഡ് , സുബ്രുസ് ഗ്രോസ്സറീസ് ലെവാന്റ ട്രാവൽസ് എന്നിവരോടുമുള്ള നന്ദി സെക്രട്ടറി ജോബ് കുരുവിള അറിക്കുകയും ചെയ്തു..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more