1 GBP = 107.19
breaking news

നനീട്ടൻ മലയാളി അസോസിയേഷൻ (നന്മ) ക്രിസ്മസ് ന്യൂ ഇയർ ആഘോഷം & കരോൾ നൈറ്റ്

നനീട്ടൻ മലയാളി അസോസിയേഷൻ (നന്മ) ക്രിസ്മസ് ന്യൂ ഇയർ ആഘോഷം & കരോൾ നൈറ്റ്

പ്രൗഢോജ്ജ്വലമായ പരിപാടികളോടെ നനീട്ടൻ മലയാളികൾ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ആഘോഷം സംഘടിപ്പിച്ചു. ഡിസംബർ 19ന് കരോൾ നൈറ്റോടു കൂടി ആരംഭിച്ച് 29ന് മ്യൂസിക്കൽ നൈറ്റോടു കൂടെ ആഘോഷങ്ങൾ സമാപിച്ചു. കരോൾ നൈറ്റിൽ കുട്ടികളുടെയും മുതിർന്നവരുടെയും ഇടയിൽ നിന്നും വിവിധ ഗായകർ ഗാനങ്ങൾ ആലപിച്ചു. സ്നേവിരുന്നും കുട്ടികൾക്ക് സാന്റാ ക്ലോസിന്റെ സമ്മാനദാനവും നടന്നു. മുതിർന്നവരും കുട്ടികൾക്കും ചേർന്ന് കരോൾ പാടി ക്രിസ്റ്മസിനെ വരവേറ്റു.

29 ന് നടന്ന അസ്ത്ര എന്നു പേരിട്ട മ്യൂസിക്കൽ നൈറ്റിൽ അലക്സിന്റെ കീറ്റാർ പെർഫോമൻസ്, ബോളിവുഡ് ഡാൻസുകൾ, പ്രൊജക്റ്റ് റിഥിയുടെ ലൈവ് ബാൻഡ് ഉൾപ്പടെ അടിപൊളി പ്രോഗ്രാമുകൾ നിരനിരയായി നടന്നു. യുക്മ മിഡ്ലാൻഡ്സ് പ്രസിഡന്റ് ശ്രീ ജോർജ് തോമസ് മുഖ്യ അതിഥിയായി പങ്കെടുത്തു. അസോസിയേൻ ഭാരവാഹികൾക്കും, യുക്മ പ്രതിനിധികൾക്കും, യുക്മയുടെ കഴിഞ്ഞ 2 വർഷക്കാലത്തെ പരിപാടികൾക്ക് ശബ്ദം നൽകി സഹകരിച്ച ജിനോ സെബാസ്റ്റിയനും ശ്രീ ജോർജ് തോമസ് ഉപഹാരങ്ങൾ നൽകി.

വിവിധ പരിപാടികൾക്ക് അസോസിയേഷൻ പ്രസിഡന്റ് ഷിജി ചാക്കോ, നിതിൻ തോമസ് (സെക്രട്ടറി), ഡ്രീസ തോമസ് (ട്രഷറർ), സ്നേഹ സെൻസ് (ആർട്സ് കോർഡിനേറ്റർ), നീതു ഷൈനി (സ്പോർട്സ് കോർഡിനേറ്റർ) തുടങ്ങിയവർ നേതൃത്വം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more