1 GBP = 106.63
breaking news

റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം ജനുവരി – 4ന് സാന്താ മാർച്ചോടെ തുടക്കം കുറിക്കും.

റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം ജനുവരി – 4ന് സാന്താ മാർച്ചോടെ തുടക്കം കുറിക്കും.

ബെന്നി തോമസ്

റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം റെക്സം വാർ മെമോറിയൽ ഓഡിറ്റോറിയത്തിൽ ജനുവരി 4- തീയതി ശനിയാഴ്ച രാവിലെ 10- 30 മണിക്ക് ആരംഭിക്കുന്ന സാന്താ മാർച്ചോടെ പരിപാടികൾക്ക് തുടക്കം കുറിക്കും.സാന്താമാർച്ചിൽ ക്രിസ്മസ് സാന്താ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്ത് കടന്നുപോകുന്നു. തുടർന്ന് ഹാളിൽ നടക്കുന്ന ക്രിസ്മസ് പരിപാടികൾക്ക് റെക്സം ബിഷപ്പ് റെവ പീറ്റർ ബ്രിഗ്നൽ തിരിതെളിച് ഉൽഘാടനം നിർവഹിക്കും. പിന്നാലെ വിശിഷ്ട അതിഥികളും റെക്സം കേരളാ കമ്മ്യൂണിറ്റി കമ്മറ്റി അംഗകളും ചേർന്ന് കേക്ക് മുറിച് വൈൻ വിതരണം ചെയ്ത് ആശംസകൾ നേരുന്നു. തുടർന്ന് ആകർഷകമായ നിരവധി കലാപരിപാടികൾ കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിക്കുന്നു. പ്രോഗ്രാമുകൾക്ക് കൊഴുപ്പേകി ആടിത്തിമിർക്കാൻ E4 ENTERTRAINER മഞ്ചെസ്റ്റർ അവതരിപ്പിക്കുന്ന സംഗീത ദിശയും ഡീജേയും പുതു അനുഭവമായി മാറും.

നേറ്റിവിറ്റി സ്ക്കിറ്റ് , ഡാൻസ്, കപ്പിൾ ഡാൻസ്, കരോൾ സോങ്, ഇമ്പമേറുന്ന ഗാനങ്ങൾ തുടങ്ങിയവ ഏവർക്കും ആകാംഷ നൽകുന്നതാണ്. കൂടാതെ പുതുവത്സരത്തെ വരവേൽക്കാൻ കണ്ണിനും മനസിനും കുളിർമ നൽകുന്ന ഫയർ വർക്സ് നാവിൽ രുചിപകരുന്ന ത്രീ കോഴ്സ് കേരളാ സ്‌റ്റയിൽ ഭക്ഷണവും, ഈവനിംഗ് സ്നാക്സ്, കോഫീ, ടീ എന്നിവ ക്രിസ്തുമസ് ആഘോഷത്തിന് ഇരട്ടിമധുരം പകർന്നുതരും.

ആഘോഷ പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ അംഗങ്ങൾക്കും അവരുടെ പുതുവർഷത്തിലെ ഭാഗ്യം പരീക്ഷിക്കാൻ നിരവധി ആകർഷക സമ്മാനങ്ങൾ ആണ് വിവിധ വ്യക്തികളും, പ്രസ്ഥാനങ്ങളും, കേരളാ കമ്മ്യൂണിറ്റിയും ചേർന്ന് ഒരുക്കിയിരിക്കുന്നത്. ഈ അവസരം ഏവരും പ്രയോജനപ്പെടുത്തുക.

റെക്സം കേരളാ കമ്യൂണിറ്റിയുടെ മുഖ്യ സ്പോൺസർ ആയ ആബിൾ ഇൻഷ്വറൻസ് ആന്റ് മോർട്ട്ഗേജ്, സോജൻ പൊൻസിയ സ്റ്റോർസ് മറ്റെല്ലാ സ്പോൺസർ മാർക്കും WKC കമറ്റി ഈ അവസരത്തിൽ അറിയിക്കുന്നു.

ഏവരുടെയും മനം കവരുന്ന വിവിധ സമ്മാനങ്ങൾ ഉൾകൊള്ളിച്ച ലേലം ഏവർക്കും പങ്കെടുക്കാൻ കഴിയുന്നതും സൗഹൃദപരമായ വീറും വാശിയുംഉൾക്കൊണ്ട്‌ ഏവർക്കും സമ്മാനം സ്വന്തമാക്കുന്നതിനുള്ള അവസരമാണ്. ഈ പരിപാടികളിൽ പങ്കെടുക്കാൻ ടിക്കറ്റ് കൺഫോം ചെയ്യാൻ എല്ലാവരും ഉടൻ തന്നെ താഴെ കാണുന്ന നമ്പറുകളിൽ കോൺടാക്ട് ചെയ്യുക.

Ancy Midhun -07570 664957

Praveen Kumar -07768133237

Mahesh -.07721791139

Rani Varghese -07767279996

ഹാളിന്റെ അഡ്രസ്

WREXHAM WAR MEMORIYAL HALL

Bodhyfryd, Wrexham LL12 7AG.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more