1 GBP = 107.76
breaking news

ജാഗ്വാർ ലാൻഡ്‌റോവർ രൂപകല്പന ചെയ്ത ഇലക്ട്രിക് കാറുകളെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ച ഉദ്യോഗസ്ഥനെ ടാറ്റ ഗ്രൂപ്പ് പിരിച്ചുവിട്ടു

ജാഗ്വാർ ലാൻഡ്‌റോവർ രൂപകല്പന ചെയ്ത ഇലക്ട്രിക് കാറുകളെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ച ഉദ്യോഗസ്ഥനെ ടാറ്റ ഗ്രൂപ്പ് പിരിച്ചുവിട്ടു

ലണ്ടൻ: ജാഗ്വാർ ലാൻഡ് റോവറിൻ്റെ (ജെഎൽആർ) ഉടമസ്ഥതയിലുള്ള മൾട്ടിനാഷണൽ കോർപ്പറേഷൻ തങ്ങൾ രൂപകൽപ്പന ചെയ്ത ഇലക്ട്രിക് കാറുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിച്ചതിന് ഒരു ഉദ്യോഗസ്ഥനെ ടാറ്റ ഗ്രൂപ്പ് പിരിച്ചു വിട്ടു.

കാർ ഉപയോഗിക്കുന്നത് ജീവന് അപകടത്തിലാണെന്ന ആശങ്കകൾ റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്തതിന് മെക്കാനിക്കൽ എഞ്ചിനീയർ ഹസാർ ഡെൻലിയോട് അവർ പ്രതികാരം ചെയ്തതായി ടാറ്റ ഗ്രൂപ്പിലെ എക്സിക്യൂട്ടീവുകൾ തമ്മിലുള്ള രഹസ്യ ഇമെയിലുകൾ വെളിപ്പെടുത്തുന്നു. തുടർന്ന് ഇയാളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ശേഷം പിരിച്ചു വിടുകയായിരുന്നു.

സുരക്ഷാ തകരാറുകളെക്കുറിച്ചും, നാലംഗ കുടുംബത്തിലെ എല്ലാവരും ഒരു അപകടത്തിൽ മരിച്ച ദാരുണ സംഭവവും യുഎസ് അധികൃതർ ഇപ്പോൾ അതേ കാറിൻ്റെ മുൻ മോഡലിനെക്കുറിച്ച് അന്വേഷിക്കുകയാണ്. അതേസമയം സംഭവത്തിൽ ജെഎൽആറും ടാറ്റ ഗ്രൂപ്പും പ്രതികരിക്കാൻ വിസമ്മതിച്ചു.

ടാറ്റ ഗ്രൂപ്പിൻ്റെ ആഗോള എഞ്ചിനീയറിംഗ് കൺസൾട്ടൻസിയായ ടാറ്റ ടെക്‌നോളജീസിൻ്റെ മറ്റൊരു ഡിവിഷനിൽ ജോലി ചെയ്യുന്നതിനിടെയാണ് മിൽട്ടൺ കെയ്ൻസിൽ നിന്നുള്ള ഡെൻലി ആദ്യമായി ആശങ്കകൾ ഉന്നയിച്ചത്. വിയറ്റ്നാമീസ് കാർ നിർമ്മാതാക്കളായ വിൻഫാസ്റ്റിന് വേണ്ടി ടാറ്റ ടെക്നോളജീസ് രൂപകൽപ്പന ചെയ്ത ടെസ്റ്റ് ഡ്രൈവിംഗ് പ്രോട്ടോടൈപ്പുകളിൽ, കാറിൻ്റെ ഷാസിയിൽ അതിൻ്റെ സസ്പെൻഷൻ സിസ്റ്റം ഉൾപ്പെടെ തെറ്റായി രൂപകൽപ്പന ചെയ്ത ഘടകങ്ങൾ തിരിച്ചറിഞ്ഞതായി ഡെൻലി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more