1 GBP = 108.02
breaking news

സ്കോട്ലൻഡിൽ മലയാളി യുവതിയെ പത്ത് ദിവസമായി കാണ്മാനില്ല; തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

സ്കോട്ലൻഡിൽ മലയാളി യുവതിയെ പത്ത് ദിവസമായി കാണ്മാനില്ല; തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

സ്കോട്ലൻഡ്: 10 ദിവസം മുമ്പ് സ്കോട്ട്സ് നഗരത്തിൽ നിന്ന് കാണാതായ 22 കാരിയായ യുവതിക്ക് വേണ്ടി പോലീസ് തീവ്ര തിരച്ചിൽ ആരംഭിച്ചു. 10 ദിവസം മുമ്പ് കാണാതായ മലയാളി യുവതിയായ സാന്ദ്ര സാജുവിനെ കണ്ടെത്താൻ സഹായത്തിനായി പോലീസ് അടിയന്തര അഭ്യർത്ഥന നടത്തി.

ഡിസംബർ 6 വെള്ളിയാഴ്ച രാത്രി 8.30 ഓടെയാണ് സാന്ദ്ര സാജുവിനെ അവസാനമായി കണ്ടത്. എഡിൻബർഗിലെ സൗത്ത് ഗൈൽ ഏരിയയിൽ നിന്നാണ് സാജുവിനെ കാണാതായത്, എന്നാൽ ലിവിംഗ്സ്റ്റണിലെ ബേൺവെൽ ഏരിയയിലാണ് അവളെ അവസാനമായി കണ്ടത്.

സാന്ദ്ര സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഇതുവരെയും ബന്ധപ്പെട്ടിട്ടില്ല. അതേസമയം സാന്ദ്രയുടെ പെട്ടെന്നുള്ള തിരോധാനത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

സാന്ദ്ര ഇപ്പോൾ എവിടെയാണെന്ന് അജ്ഞാതമാണ്, വിവരമുള്ള ആരെയും മുന്നോട്ട് വരാൻ പോലീസ് പ്രോത്സാഹിപ്പിക്കുന്നു. 5 അടി 6 ഇഞ്ച് ഉയരം, ഇന്ത്യൻ വംശജ, കറുത്ത തലമുടി ഇതൊക്കെയാണ് അടയാളങ്ങളായി നൽകുന്നത്. കറുത്ത ജാക്കറ്റ് ധരിച്ചാണ് സാന്ദ്രയെ അവസാനമായി കണ്ടത്.

“ഇപ്പോൾ കുറേ ദിവസമായി സാന്ദ്രയെ കാണാനില്ല,
സാന്ദ്ര ഇപ്പോൾ എവിടെയുണ്ടെന്നത് അജ്ഞാതമാണ്, അവളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അവളെക്കുറിച്ച് കൂടുതൽ ആശങ്കാകുലരാകുന്നു. നിങ്ങൾ സാന്ത്രയെ കണ്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ അല്ലെങ്കിൽ എന്തെങ്കിലും വിവരമുണ്ടെങ്കിൽ ദയവായി 101 എന്ന നമ്പറിൽ സ്കോട്ട്ലൻഡ് പോലീസുമായി ബന്ധപ്പെടുക”. കോർസ്റ്റോർഫിൻ പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഇൻസ്പെക്ടർ ജോർജ്ജ് നിസ്ബെറ്റ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more