1 GBP = 108.02
breaking news

റോയൽ മെയിൽ ചെക്ക് ശതകോടീശ്വരൻ ഡാനിയൽ ക്രെറ്റിൻസ്കിയുടെ ഇപി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിന് ധാരണയായി

റോയൽ മെയിൽ ചെക്ക് ശതകോടീശ്വരൻ ഡാനിയൽ ക്രെറ്റിൻസ്കിയുടെ ഇപി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിന് ധാരണയായി

ലണ്ടൻ: റോയൽ മെയിലിൻ്റെ മാതൃ കമ്പനി ചെക്ക് ശതകോടീശ്വരനായ ഡാനിയൽ ക്രെറ്റിൻസ്കിക്ക് വിൽക്കുന്നത് ദേശീയ സുരക്ഷാ നിയമങ്ങൾക്ക് കീഴിലുള്ള അവലോകനത്തിന് ശേഷം യുകെ സർക്കാർ അംഗീകരിച്ചു. 508 വർഷം പഴക്കമുള്ള റോയൽ മെയിലിൻ്റെ ഉടമയായ ഇൻ്റർനാഷണൽ ഡിസ്ട്രിബ്യൂഷൻ സർവീസസ് (ഐഡിഎസ്) 3.6 ബില്യൺ പൗണ്ടിന് ഏറ്റെടുത്തത് തിങ്കളാഴ്ച രാവിലെ കെറെറ്റിൻസ്കിയുടെ ഇപി ഗ്രൂപ്പ് സ്ഥിരീകരിച്ചു.

1516-ൽ ഹെൻറി എട്ടാമൻ്റെ കീഴിൽ ആരംഭിച്ച റോയൽ മെയിൽ ഒരു വിദേശ ഉടമ നിയന്ത്രിക്കുന്നത് ഇതാദ്യമാണ്. ഐഡിഎസിൽ സർക്കാർ ഒരു പ്രധാന വിഹിതം നിലനിർത്തും, അതായത് റോയൽ മെയിലിൻ്റെ ഉടമസ്ഥതയിലോ ടാക്സ് റെസിഡൻസിയിലോ ഹെഡ്ക്വാർട്ടേഴ്സിലോ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിൽ ഐ ഡി എസിൻറെ സമ്മതം ആവശ്യമാണ്. ഇപി കമ്പനിയുടെ ഉടമസ്ഥതയിലുള്ളിടത്തോളം കാലം റോയൽ മെയിൽ ബ്രാൻഡും സംരക്ഷിക്കപ്പെടും.

കുറഞ്ഞ വിലയ്ക്ക് ഇപി ഗ്രൂപ്പ് നടത്തിയ സമീപനങ്ങൾ നിരസിച്ചതിന് ശേഷം മെയ് മാസത്തിൽ ഐഡിഎസ് ബോർഡ് ഏറ്റെടുക്കാൻ സമ്മതിച്ചു. ഇടപാട് അനുവദിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കാൻ ഇപി ഗ്രൂപ്പ് നിരവധി സംരംഭങ്ങൾക്ക് സമ്മതിച്ചു. ഇപി ഗ്രൂപ്പ് നിയന്ത്രണത്തിലായിരിക്കെ, ആഴ്ചയിൽ ആറ് ദിവസവും നിശ്ചിത വിലയ്ക്ക് രാജ്യത്തെവിടെയും ഫസ്റ്റ് ക്ലാസ് തപാൽ സേവനത്തിനുള്ള ബാധ്യത നിലനിർത്തുന്നത് പ്രധാന കരാറായി ഉൾപ്പെടുന്നു.

കമ്പനി സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുകയും തപാൽ ഡെലിവറി പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്തില്ലെങ്കിൽ, റോയൽ മെയിലിനെ അതിൻ്റെ ഉടമകൾക്ക് ലാഭവിഹിതം നൽകുന്നതിൽ നിന്നും സർക്കാറിന് തടയാൻ കഴിയും. അതോടൊപ്പം തന്നെ യൂണിവേഴ്‌സൽ സർവീസ് അപകടത്തിലാക്കിയാൽ ലാഭവിഹിതവും അസറ്റ് വിൽപ്പനയും തടയപ്പെടുമെന്നതും കരാറിലുൾപ്പെടുന്നുണ്ട്.

സെക്കൻഡ് ക്ലാസ് സ്റ്റാമ്പ് വില പ്രവൃത്തിദിവസങ്ങളിൽ കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഐഡിഎസ് മുന്നോട്ട് വച്ചിട്ടുണ്ട്. ഐഡിഎസിൻ്റെ നോൺ എക്സിക്യൂട്ടീവ് ചെയർ കീത്ത് വില്യംസ്, കരാറിൻ്റെ അംഗീകാരം ഒരു പ്രധാന നാഴികക്കല്ലാണെന്ന് പറഞ്ഞു, എന്നാൽ യൂണിവേഴ്‌സൽ സർവീസിന്റെ അടിയന്തിര പരിഷ്കരണത്തിന് കമ്പനി കൂടുതൽ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോയൽ മെയിൽ ഹെഡ്ക്വാർട്ടേഴ്സും ടാക്സ് റെസിഡൻസിയും അഞ്ച് വർഷത്തേക്ക് യുകെയിൽ തന്നെ നിലനിറുത്തുക, രണ്ട് വർഷമെങ്കിലും ജീവനക്കാർക്ക് അടിസ്ഥാന ശമ്പളവും ആനുകൂല്യങ്ങളും നിലനിർത്തുക എന്നിവയാണ് കരാറിലെ മറ്റ് പ്രധാനപ്പെട്ട കാര്യങ്ങൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more