1 GBP = 106.38
breaking news

എൻഎച്ച്എസ് ജീവനക്കാരുൾപ്പെടെയുള്ള പൊതുമേഖലാ ജീവനക്കാർക്ക് അടുത്ത വർഷം 2.8% ശമ്പള വർദ്ധനവ്

എൻഎച്ച്എസ് ജീവനക്കാരുൾപ്പെടെയുള്ള പൊതുമേഖലാ ജീവനക്കാർക്ക് അടുത്ത വർഷം 2.8% ശമ്പള വർദ്ധനവ്

ലണ്ടൻ: അധ്യാപകർ, എൻഎച്ച്എസ് ജീവനക്കാർ, മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ദശലക്ഷക്കണക്കിന് പൊതുമേഖലാ തൊഴിലാളികൾക്ക് അടുത്ത വർഷം 2.8% ശമ്പള വർദ്ധനവ് സർക്കാർ വകുപ്പുകൾ ശുപാർശ ചെയ്തിട്ടുണ്ട്.

അതേസമയം നിർദിഷ്ട ശമ്പള വർദ്ധന വളരെ കുറവാണെന്ന് യൂണിയനുകൾ പ്രതികരിച്ചു. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) ശമ്പള വർദ്ധനവ് പരിഹരിച്ചില്ലെങ്കിൽ കൂടുതൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞു. അതേസമയം യൂണിസണിൻ്റെ ഹെൽഗ പൈൽ നിർദ്ദേശം കയ്പ്പുള്ള ഗുളിക ആണെന്ന് പറഞ്ഞു.

ശമ്പളവർദ്ധനവ് ശിപാർശകൾ ഇനി പൊതുമേഖലാ ശമ്പള അവലോകന സമിതികൾ പരിഗണിക്കും. സർക്കാരിൻ്റെ നീക്കം ശമ്പളവർദ്ധനവ് പ്രക്രിയയുടെ തുടക്കം മാത്രമാണെന്ന് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹമൂദ് ഊന്നിപ്പറഞ്ഞു. കൺസർവേറ്റീവ് സർക്കാരിൽ നിന്ന് നിലവിലെ സർക്കാരിന് ലഭിച്ച അങ്ങേയറ്റം ബുദ്ധിമുട്ടുള്ള സാമ്പത്തിക പശ്ചാത്തലം യൂണിയനുകൾ തിരിച്ചറിയണമെന്നും അവർ കൂട്ടിച്ചേർത്തു.

ഡിപ്പാർട്ട്‌മെൻ്റുകൾ 2025-26 സാമ്പത്തിക വർഷവും ഭാവിയിലെ ശമ്പള വർദ്ധനവും അവരുടെ സ്വന്തം ബജറ്റിൽ നിന്ന് നൽകേണ്ടിവരുമെന്ന് സർക്കാർ അറിയിച്ചു. സമീപ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, ശുപാർശ ചെയ്യുന്ന ശമ്പള അവാർഡുകൾ വകുപ്പുകൾക്ക് താങ്ങാനാവുന്നതിലും കവിഞ്ഞാൽ അധിക പണം ഉണ്ടാകില്ലെന്നും നിർദ്ദേശമുണ്ട്. മറ്റ് സമ്പാദ്യങ്ങളിലൂടെയോ ഉൽപ്പാദനക്ഷമതയിലെ മെച്ചപ്പെടുത്തലിലൂടെയോ അധിക ചെലവുകൾ നികത്താൻ കഴിയുമോ എന്ന് ഉദ്യോഗസ്ഥർ പരിഗണിക്കേണ്ടതുണ്ടെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

അധികാരം നേടിയ ശേഷം, പുതിയ ലേബർ ഗവൺമെൻ്റ് 2024-25 ലെ പൊതുമേഖലാ തൊഴിലാളികൾക്ക് പണപ്പെരുപ്പത്തിന് മുകളിലുള്ള ശമ്പള വർദ്ധനവാണ് അംഗീകരിച്ചിട്ടുള്ളത്. ഇത് കൂടുതൽ സമരപരിപാടികൾക്ക് വിരാമമിടുമെന്ന പ്രതീക്ഷയാണ് സർക്കാരിനുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more