1 GBP = 106.30
breaking news

അഡ്വ.ബിജു ആൻറണിയുടെ പിതാവ് എൻ സി ആൻ്റണി നിര്യാതനായി….

അഡ്വ.ബിജു ആൻറണിയുടെ പിതാവ് എൻ സി ആൻ്റണി നിര്യാതനായി….

മാഞ്ചസ്റ്റർ മലയാളി അഡ്വ.ബിജു ആൻ്റണിയുടെ പിതാവ് ഉദയഗിരിയിലെ നരിമറ്റത്തിൽ എൻ.സി.ആന്റണി (ബേബി 79) നിര്യാതനായി. സംസ്കാരം ഇന്ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉദയഗിരി സെന്റ് മേരീസ് പള്ളിയിൽ നടത്തി.

ഭാര്യ കൊട്ടോടി ഉണ്ണിയേപ്പള്ളിയിൽ കുടുംബാംഗം മേരി (കുട്ടിയമ്മ). മക്കൾ:- ബീന, സജന, ബിജു (സോളിസിറ്റർ യുകെ),ഷൈജു, ലീന,പരേതനായ ബൈജു. മരുമക്കൾ ജോർജ് തുരുത്തേൽ (ചെറുപുഴ), ജോസുകുട്ടി വാഴേംപ്ലാക്കൽ (മാസ്സ് വുഡ് നീലേശ്വരം), സോഫി മറ്റത്തിനാനി(യുകെ ), ഡെൽഫി മേക്കലാത്ത് (ചെറുപുഴ), അഡ്വ. ജിജി കുന്നേമുറി (ഒറ്റത്തൈ, ആലക്കോട്)

പരേതൻ്റെ വേർപാടിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, വൈസ് പ്രസിഡൻറ് ഷിജോ വർഗീസ്, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്‌, ദേശീയ സമിതിയംഗം ജാക്സൻ തോമസ്, റീജിയണൽ പ്രസിഡൻ്റ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ്, സാൽഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡൻറ് ബിനോയ് മാത്യു, സെക്രട്ടറി സിജി ജാക്സൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പിതാവിൻ്റെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more