1 GBP = 106.77
breaking news

വാതപ്പള്ളിൽ കുടുംബസംഗമം ഹിയർഫോർഡ്ഷെയറിൽ വർണ്ണാഭമായി

വാതപ്പള്ളിൽ കുടുംബസംഗമം ഹിയർഫോർഡ്ഷെയറിൽ വർണ്ണാഭമായി

യുണൈറ്റഡ് കിംഗ്‌ഡത്തിലുള്ള വാതപ്പള്ളിൽ കുടുംബാംഗങ്ങൾ ഹിയർഫോർഡ്ഷെയർ ഡോൺഫീൽഡ് ഹൗസിൽ മൂന്നു ദിവസത്തെ പരിപാടികളിൽ ഒത്തുചേരുകയും, കുടുംബഐക്യം പ്രഖ്യാപിക്കുകയും ചെയ്തു. Capt. ജോർജ് ജോസഫ് വാതപ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജിൻസ് ജോയ് വാതപ്പള്ളി ,സജി ഫിലിപ്പ് വാതപ്പള്ളി , വിമോ ഷിന്റോ തുടങ്ങിയവർ പ്രഭാഷണം നടത്തി.

യോഗത്തിൽ ജോബി വിൻസെന്റ് വാതപ്പള്ളി സ്വാഗതം ചെയ്തു. ജിനോ ജോയ് വാതപ്പള്ളി നന്ദി രേഖപ്പെടുത്തി. കുട്ടികൾക്കായുള്ള കലാമത്സരങ്ങൾ, കുട്ടികളുടെയും മുതിർന്നവരുടെ വടംവലി മുതലായ മത്സരങ്ങളും വിവിധ വിനോദ പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി. എല്ലാവർക്കും ആവേശകരമായ ഒരു അനുഭവമായിരുന്നു. മത്സരവിജയികൾക്ക് സമ്മാനദാനം നൽകുകയുണ്ടായി . കുടുംബാംഗങ്ങൾ തമ്മിലുള്ള ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുവാൻ ഈ സംഗമം ഉപകരിച്ചു..

സുഹൃദ്ബന്ധങ്ങൾ ശക്തിപ്പെടുത്താനും കുടുംബ ഐക്യം ഉയർത്തിക്കൊണ്ടുവരാനുമുള്ള ഈ ശ്രമം പങ്കെടുക്കുന്നവർക്കെല്ലാം മനോഹര ഓർമ്മകൾ സമ്മാനിച്ചു. മൂന്നു ദിവസത്തെ ഈ സംഗമത്തിന് അരുൺ ജോർജ് വാതപ്പള്ളി പ്രോഗ്രാം കോഡിനേറ്ററായി പ്രവർത്തിച്ചു. മൂന്നു ദിവസത്തെ വാതപ്പള്ളിൽ കുടുംബയോഗ സംഗമം ഒരു മനോഹര ഓർമയായി പങ്കെടുത്ത ഓരോരുത്തർക്കും അനുഭവപ്പെട്ടുവെന്നത് യോഗം വിജയമായിരുന്നുവെന്നതിന് തെളിവാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more