1 GBP = 107.88
breaking news

മാധ്യമങ്ങൾ പിണറായി സർക്കാരിന്റെ ബിനാമികളോ?: ഓ ഐ സി സി (യു കെ) സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ച നവംബർ 30 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക്

മാധ്യമങ്ങൾ പിണറായി സർക്കാരിന്റെ ബിനാമികളോ?: ഓ ഐ സി സി (യു കെ) സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ച നവംബർ 30 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക്

റോമി കുര്യാക്കോസ്

യു കെ:  ‘മാധ്യമങ്ങൾ പിണറായി സർക്കാരിന്റെ ബിനാമികളോ?’ എന്ന വിഷയത്തിൽ യു കെയിൽ ചർച്ച സംഘടിപ്പിക്കുന്നു. കോൺഗ്രസ്‌ പാർട്ടിയെ ഇകഴ്ത്തിയും നേതാക്കന്മാരെ അപകീർത്തിപ്പെടുത്തി ക്കൊണ്ടും മുഖ്യധാര മാധ്യമങ്ങൾ അടക്കം നടത്തുന്ന മാധ്യമ പൊള്ളത്തരം തുറന്നു കാട്ടുക, ആസ്വാദരുടെ മുന്നിൽ പുകമറ സൃഷ്ടിച്ചുകൊണ്ട് വസ്തുതകൾ വികലമാക്കി അവതരിപ്പിക്കുന്ന തെറ്റായ മാധ്യമധർമ്മം എടുത്തു കാട്ടുക എന്നീ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെ ഓ ഐ സി സി (യു കെ) ആണ് ആഭിമുഖ്യത്തിലാണ് ചർച്ചക്ക് കളമൊരുക്കുന്നത്.

കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ചാനൽ / തെരഞ്ഞെടുപ്പു വേദികളിൽ പടവേട്ടുന്ന പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈൻ ആയി (ZOOM) സംഘടിപ്പിക്കുന്ന ചർച്ച നവംബർ 30 ശനിയാഴ്ച യു കെ സമയം വൈകിട്ട് 3 മണി മുതൽ 5 മണി വരെയായിരിക്കും നടത്തുക. ഇന്ത്യൻ സമയം രാത്രി 8.30 മുതൽ 10. 30 വരെയും മിഡിൽ ഈസ്റ്റ്‌ സമയം രാത്രി 7 മണി മുതൽ 9 മണി വരെയായിരിക്കും ചർച്ചയുടെ സമയ ക്രമം. 

കെപിസിസി ജനറൽ സെക്രട്ടറിയും ചാനൽ ചർച്ചകളിൽ കോൺഗ്രസ്‌ പാർട്ടിയുടെ മുന്നണി പോരാളിയുമായ ജ്യോതികുമാർ ചാമക്കാല, മഹിളാ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയും ഭാരത് ജോടോ – ന്യായ് യാത്രകളിൽ അംഗവുമായിരുന്ന ഷീബ രാമചന്ദ്രൻ, എറണാകുളം ഡി സി സി ജനറൽ സെക്രട്ടറിയും കോൺഗ്രസ്‌ പാർട്ടിയുടെ ചർച്ച പാനലുകളിൽ വസ്തുനിഷ്ടമായി കാര്യങ്ങൾ അവതരിപ്പിച്ചു ശ്രദ്ധേയനായ രാജു പി നായർ, എഴുത്തുകാരിയും മഹിളാ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയും ഈ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പു ചർച്ച വേദികളിൽ അടക്കം എതിരാളികളെ നിഷ്പ്രഭമാക്കിയ യുവ നേതാവ് ഡോ. സോയ ജോസഫ് എന്നിവർ ചർച്ചയിൽ പങ്കെടുക്കും. മറ്റൊരു പരിപാടിയമായി ബന്ധപ്പെട്ടു വിദേശത്തെങ്കിലും അഖിലേന്ത്യാ പ്രഫഷണൽ കോൺഗ്രസ്‌ (എ ഐ പി സി) സംസ്ഥാന പ്രസിഡന്റും രാജ്യാന്തര ആരോഗ്യ വിദഗ്ധനുമായ ഡോ. എസ് എസ് ലാൽ തുടങ്ങിയ പ്രമുഖ കോൺഗ്രസ്‌ നേതാക്കളും ചർച്ചയുടെ ഭാഗമാകും. 

കഴിഞ്ഞ കുറേ കാലങ്ങളായി യു ഡി എഎഫ് പ്രത്യേകിച്ച് കോൺഗ്രസ്സ് പാർട്ടിയെയും നേതാക്കളെയും ഉന്നം വച്ച് ഒരു പറ്റം മുഖ്യധാര മാധ്യമങ്ങളടക്കമുള്ളവർ വാർത്തകൾ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ആളികത്തിച്ച ‘കാഫിർ പ്രയോഗ’വും ഇപ്പോൾ നടന്ന ഉപതെരെഞ്ഞെടുപ്പിലെ ‘ട്രോളി പെട്ടി’യും സിപിഎം – ബിജെപി കൂട്ടുകെട്ടിൽ പിറന്ന ആശയമെങ്കിലും, അവ പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത് ഈ മാധ്യമങ്ങൾ തന്നെയാണ്. മാധ്യമ ധർമ്മത്തിനെതിരായ ഈ പെരും നുണകൾ അല്പായുസ്സുകളെങ്കിലും ഇത്തരം വാർത്തകൾ വീഴ്ത്തുന്ന കരിനിഴലും പുകമറയും വെളിച്ചത്‌ കൊണ്ടുവരേണ്ടതുണ്ട്. അതിനായുള്ള ബോധവത്കരണം ഈ ചർച്ചയിലൂടെ സാധ്യമാക്കുന്നതിനുള്ള ശ്രമവും സംഘാടകർ ഈ ചർച്ചയിലൂയിടെ ഉദ്ദേശിക്കുന്നുണ്ട്. 

ലോകത്തിന്റെ ഏതു കോണിലുള്ളവർക്കും പങ്കെടുക്കാവുന്ന തരത്തിൽ ഓൺലൈൻ (ZOOM) ആയാണ് ചർച്ച സംഘടിപ്പിക്കുന്നത്. 

Zoom Link:

https://us06web.zoom.us/j/89097477985?pwd=NMiwWiXchOFn3V3H3a9UGxdwhqLQR6.1

Meeting ID: 890 9747 7985

Passcode: 505009

Date & Time:

30th November 2024

3.00 PM – 5.00 PM (UK Time )

8.30 PM – 10.30 PM (Indian Time)

7.00 PM – 9.00 PM ( Middle East Time)

Please use Hyperlink for Zoom Link

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more