1 GBP = 106.82
breaking news

യുക്മ ജനറൽ കൌൺസിലിലേക്ക് അംഗ അസ്സോസിയേഷനുകളുടെ പ്രതിനിധി ലിസ്റ്റ് സമർപ്പിക്കാൻ ഡിസംബർ 20 വരെ അവസരം

യുക്മ ജനറൽ കൌൺസിലിലേക്ക് അംഗ അസ്സോസിയേഷനുകളുടെ പ്രതിനിധി ലിസ്റ്റ് സമർപ്പിക്കാൻ ഡിസംബർ 20 വരെ അവസരം

അലക്സ് വർഗ്ഗീസ്

(യുക്മ നാഷണൽ പി. ആർ. ഒ & മീഡിയ കോർഡിനേറ്റർ)

യുക്മ ഭരണഘടന അനുസരിച്ച് യുക്മ ജനറൽ കൌൺസിലിലേക്ക് അംഗ അസ്സോസിയേഷനുകളിൽ നിന്നുമുള്ള പ്രതിനിധികളെ തിരഞ്ഞെടുത്ത് അയക്കാൻ ഡെർബിയിൽ വച്ച് ചേർന്ന യുക്മ ദേശീയ സമിതി യോഗം അംഗ അസ്സോസിയേഷനുകളോട് അഭ്യർത്ഥിച്ചു.  

ഇതനുസരിച്ച് ഓരോ യുക്മ അംഗ അസ്സോസിയേഷനും മൂന്ന് പേരടങ്ങുന്ന പ്രതിനിധി ലിസ്റ്റ് നിശ്ചിത ഫോമിൽ ഡിസംബർ 20 രാത്രി 12 ന് മുൻപായി യുക്മ ദേശീയ സെക്രട്ടറിയുടെ ഇമെയിലിലേക്ക് അയച്ച് കൊടുക്കണമെന്ന് യുക്മ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജജ് എന്നിവർ അഭ്യർത്ഥിച്ചു.  

മൂന്ന് പേരടങ്ങുന്ന പ്രതിനിധി ലിസ്റ്റ് നിശ്ചിത അപേക്ഷ ഫോമിൽ വ്യക്തമായി പൂരിപ്പിച്ച് [email protected] എന്ന മെയിലിലേക്കാണ് അയക്കേണ്ടത്. ഏതെങ്കിലും അസ്സോസിയേഷനിൽ നിന്നും പ്രതിനിധി ലിസ്റ്റ് നിശ്ചിത തീയതിക്കുള്ളിൽ ലഭിച്ചില്ലങ്കിൽ നിലവിലുള്ള ലിസ്റ്റിലെ പ്രതിനിധികളെ തുടരുവാൻ അനുവദിക്കുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more