1 GBP = 106.90
breaking news

ബെയ്റൂട്ടിന് നേർക്ക് കനത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍

ബെയ്റൂട്ടിന് നേർക്ക് കനത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍

ബെയ്‌റൂട്ട് : ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിന് നേർക്ക് കനത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍. ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ നാലു പേര്‍ മരിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ നാലുമണിയോടെ ബെയ്‌റൂട്ടിൽ ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോർട്ട്. ബെയ്‌റൂട്ടിലെ ബസ്തയിലാണു സ്‌ഫോടനങ്ങളുണ്ടായത്.

ഒരു കെട്ടിടം പൂര്‍ണമായി തകര്‍ന്നുവെന്നും മറ്റുള്ളവ ഭാഗികമായി തകര്‍ന്നുവെന്നും പുറത്തുവന്ന വീഡിയോകളില്‍നിന്നു വ്യക്തമാണ്. ആക്രമണത്തിൽ പാര്‍പ്പിട സമുച്ചയമായ എട്ടുനിലക്കെട്ടിടത്തിനുനേര്‍ക്ക് അഞ്ച് മിസൈലുകള്‍ ആക്രമണം നടത്തിയെന്നാണ് ലബനന്റെ ഔദ്യോഗിക വാര്‍ത്താ എജന്‍സി റിപ്പോർട്ട് ചെയ്തത്.

ഞായറാഴ്ച ഇസ്രയേല്‍ റാസ് അല്‍നാബ്ബ ജില്ലയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ലയുടെ മുതിര്‍ന്ന മാധ്യമ വിഭാഗം ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more