1 GBP = 107.83
breaking news

മെയ്ഡ്സ്റ്റണിൽ നിര്യാതനായ പോൾ ചാക്കു അറയ്ക്കക്ക് ഓൾഡ്ഹാമിൽ അന്ത്യവിശ്രമം

മെയ്ഡ്സ്റ്റണിൽ നിര്യാതനായ പോൾ ചാക്കു അറയ്ക്കക്ക് ഓൾഡ്ഹാമിൽ അന്ത്യവിശ്രമം

മെയ്ഡ്സ്റ്റണിൽ നിര്യാതനായ പോൾ ചാക്കു അറയ്ക്കക്ക് ഓൾഡ്ഹാമിൽ അന്ത്യവിശ്രമം. സംസ്കാര ശുശ്രൂഷകൾ നാളെ (23/11/2024, ശനി) മാഞ്ചസ്റ്റർ ഓൾഡ്‌ഹാം സെയിൻറ് ഹെർബർട്ട്സ് ദേവാലയത്തിൽ.

കഴിഞ്ഞ ഞായറാഴ്ച കെൻറിലെ മെയ്ഡ്സ്റ്റണിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞ പോൾ ചാക്കു അറക്കയുടെ ശവസംസ്കാര ശുശ്രൂഷകൾ നാളെ (23/11/2024, ശനി) രാവിലെ 10:30 ന് മാഞ്ചസ്റ്ററിനടുത്ത് ഓൾഡ്ഹാമിലെ സെയിൻറ് ഹെർബർട്ട്സ് ദേവാലയത്തിൽ നടത്തപ്പെടും. മാഞ്ചസ്റ്റർ ഹോളി ഫാമിലി മിഷൻ ഡയറക്ടർ ഫാദർ. വിൻസെൻറ് ചിറ്റിലപ്പള്ളി മൃതസംസ്ക്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.

അങ്കമാലി മൂക്കന്നൂർ അറയ്ക്ക പരേതരായ ചാക്കു – ഏലിയാ ദമ്പതികളുടെ മകനായ പോൾ സൗദി അറേബ്യാ, കുവൈറ്റ് എന്നീ ഗൾഫ് രാജ്യങ്ങളിലെ നീണ്ട പ്രവാസജീവിതത്തിന് ശേഷമാണ് യുകെയിൽ എത്തിയത്. 2022 ൽ കുടുംബസമേതം യുകെയിലെത്തിയ പോൾ വളരെ പെട്ടെന്ന് തന്നെ മെയ്ഡ്സ്റ്റൺ മലയാളി കൂട്ടായ്മയിലെ അവിഭാജ്യ ഘടകമായി മാറി. എല്ലാവരോടും വളരെ സൌഹാർദ്ദമായി ഇടപെട്ടിരുന്ന പോൾ അത് കൊണ്ട് തന്നെ വലിയൊരു സൌഹൃദ വലയത്തിനുടമയായിരുന്നു.

എയിൽസ്‌ഫോർഡ് സീറോ മലബാർ കമ്മ്യൂണിറ്റിയിലെ സജീവ സാന്നിദ്ധ്യമായിരുന്ന പോൾ, ജന്മനാടായ മൂക്കന്നൂർ പ്രദേശവാസികളുടെ യുകെയിലെ കൂട്ടായ്മയായ മൂക്കന്നൂർ സംഗമത്തിന്റെയും സജീവ പ്രവർത്തകനായിരുന്നു.
കാഞ്ഞിരപ്പളളിയ്ക്കടുത്ത് ചേനപ്പാടി തരകനാട്ടുകുന്ന്ഇടവകാംഗം മേനോലിക്കൽ സിനി ജോസഫാണ് പോളിൻറെ ഭാര്യ. ജോർജി, ജോവാൻ, ജോസ്ലിൻ എന്നിവർ മക്കളാണ്. കെറ്ററിംഗിലുള്ള ജോസഫിനെ കൂടാതെ നാട്ടിലുള്ള ആനീസ്, ജേക്കബ്ബ്, വർഗ്ഗീസ് എന്നിവരാണ് പോളിൻറെ സഹോദരങ്ങൾ.

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ സെക്രട്ടറിയും ഓൾഡ്ഹാം മലയാളി അസ്സോസ്സിയേഷൻ പ്രസിഡൻറുമായ ബെന്നി ജോസഫിന്റെയും, ഹോളിഫാമിലി മിഷൻ സൺഡേ സ്‌കൂൾ അദ്ധ്യാപകനായ തോമസ് ജോസഫിന്റെയും സഹോദരീ ഭർത്താവാണ് പോൾ.

പള്ളിയുടെ അഡ്രസ്സ് :-

St. Herbert’s Roman Catholic Church,
148, Broadway,
Oldham. OL9 0JY.

കാർ പാർക്കിംഗ് അഡ്രസ്സ് :-

624 – 636 Middleton Road, Chadderton,
Oldham. OL9 0JZ.

മൃതസംസ്കാര ശുശ്രൂഷകൾ ലൈവായി കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more