ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സീനിയര്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെയാണ് തെരഞ്ഞെടുത്തത്. ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യൻ ക്യാപ്റ്റൻ. സ്മൃതി മന്ദാന വൈസ് ക്യാപ്റ്റന്‍.
മലയാളി താരം മിന്നു മണിയും സ്‌ക്വാഡില്‍ ഇടം പിടിച്ചു.ഒരു ഇടവേളയ്ക്ക് ശേഷമാണ് വയനാട് മാനന്തവാടി സ്വദേശിയായ മിന്നു മണി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. സ്റ്റാര്‍ ഓപണര്‍ ഷഫാലി വര്‍മ, സ്പിന്നര്‍ ശ്രേയങ്ക പാട്ടീല്‍ എന്നിവരെ ഒഴിവാക്കിയാണ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്.
ഐസിസി വനിതാ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ പരമ്പര ഡിസംബര്‍ അഞ്ചിനാണ് ആരംഭിക്കുന്നത്. ഡിസംബര്‍ എട്ടിന് രണ്ടാം ഏകദിനവും 11ന് മൂന്നാം മത്സരവും നടക്കും. ആദ്യ രണ്ട് മത്സരങ്ങള്‍ ബ്രിസ്‌ബേനിലെ അലന്‍ ബോര്‍ഡര്‍ ഫീല്‍ഡിലും അവസാന മത്സരം പെര്‍ത്തിലെ ഡബ്ല്യുഎസിഎ ഗ്രൗണ്ടിലും നടക്കും.
മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീം : ഹർമൻപ്രീത് കൗർ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), പ്രിയ പുനിയ, ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), തേജൽ ഹസബ്നിസ്, ദീപ്തി ശർമ, മിന്നു മണി, പ്രിയ മിശ്ര, രാധാ യാദവ്, ടിറ്റാസ് സാധു, അരുന്ധതി റെഡ്ഡി, രേണുക സിങ് താക്കൂർ, സൈമ താക്കൂർ
click on malayalam character to switch languages