കൺസൾട്ടൻസി കോൺവാൾ ഇൻസൈറ്റിൻ്റെ അഭിപ്രായത്തിൽ, പുതുവർഷത്തിൽ ആഭ്യന്തര ഊർജ വില വീണ്ടും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
സാധാരണ അളവിലുള്ള ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന ഒരു കുടുംബം ജനുവരി മുതൽ പ്രതിവർഷം £1,736 നൽകേണ്ടി വരുമെന്നാണ് കാണാക്കപ്പെടുന്നത്.
നിലവിലെ സാധാരണ വാർഷിക ബില്ലായ 1,717 പൗണ്ടുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതിവർഷം £17 വർദ്ധനവ് അല്ലെങ്കിൽ 1% വർദ്ധനവ് ആയിരിക്കും, ബാക്കിയുള്ള ശൈത്യകാലത്ത് വിലകൾ ഉയർന്ന നിലയിൽ തുടരുമെന്ന് പ്രവചിക്കുന്നു.
എനർജി റെഗുലേറ്റർ ഓഫ്‌ജെം വെള്ളിയാഴ്ച അടുത്ത ഔദ്യോഗിക ത്രൈമാസ വില പരിധി പ്രഖ്യാപിക്കും. അതേ സമയം തണുപ്പുള്ള മാസങ്ങളിൽ സാമ്പത്തികശേഷി കുറഞ്ഞ കുടുംബങ്ങളും പെൻഷൻകാരും ഉയർന്ന വില വർദ്ധനവ് എങ്ങനെ നേരിടും എന്നതിനെക്കുറിച്ച് ചില ചാരിറ്റികൾ ആശങ്കപ്പെടുന്നു.
മൊത്തം ബില്ലിന് പകരം ഓരോ യൂണിറ്റ് ഗ്യാസിനും വൈദ്യുതിക്കും ഈടാക്കാവുന്ന പരമാവധി വിലയാണ് എനർജി ക്യാപ് പരിമിതപ്പെടുത്തുന്നത്.
ഇതിനർത്ഥം വലിയ പ്രോപ്പർട്ടികൾ ഉള്ള ആളുകൾ ഉയർന്ന ഊർജ്ജ ഉപയോഗം കാരണം മൊത്തത്തിൽ കൂടുതൽ പണം നൽകേണ്ടിവരുമെന്നും ചെറിയ പ്രോപ്പർട്ടികളിൽ ഉള്ളവർ കുറഞ്ഞ തുക നൽകേണ്ടി വരും എന്നാണ്.
എനർജി വാച്ച്‌ഡോഗ് ഓഫ്‌ജെമിൻ്റെ വില പരിധി ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്‌ലൻഡ് എന്നിവിടങ്ങളിലെ 29 ദശലക്ഷം കുടുംബങ്ങളെയാണ് ബാധിക്കുന്നത്. ഒക്‌ടോബർ മുതൽ ബില്ലുകൾ വലിയ മാറ്റമില്ലാതെ തുടരുമെങ്കിലും, ശരത്കാലത്തിൽ കണ്ട വിലക്കയറ്റത്തിന് ശേഷം വില കുറയില്ലെന്ന വാർത്ത ഇപ്പോഴും പലർക്കും നിരാശാജനകമാണെന്ന് കോൺവാൾ ഇൻസൈറ്റിൻ്റെ പ്രിൻസിപ്പൽ കൺസൾട്ടൻ്റ് ഡോ ക്രെയ്ഗ് ലോറി പറഞ്ഞു.
click on malayalam character to switch languages