1 GBP = 106.75
breaking news

ഡൗണിംഗ് സ്ട്രീറ്റ് ദീപാവലി ആഘോഷത്തിൽ മാംസാഹാരവും മദ്യവും; ക്ഷമാപണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്

ഡൗണിംഗ് സ്ട്രീറ്റ് ദീപാവലി ആഘോഷത്തിൽ മാംസാഹാരവും മദ്യവും; ക്ഷമാപണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്

ലണ്ടൻ: നമ്പർ 10 ഡൗണിങ് സ്ട്രീറ്റിലെ വാർഷിക ദീപാവലി ആഘോഷത്തിൽ മാംസാഹാരവും മദ്യവും വിളമ്പിയതിന് പ്രധാനമന്ത്രിയുടെ ഓഫീസ് ക്ഷമാപണം നടത്തി.ഒക്‌ടോബർ 29 ന് നടന്ന ആഘോഷത്തിൻ്റെ ഓർഗനൈസേഷനിൽ പിഴവ് സംഭവിച്ചതായി നമ്പർ 10 വെള്ളിയാഴ്ച പറഞ്ഞു.

കൺസർവേറ്റീവ് എംപി ശിവാനി രാജ ഉൾപ്പെടെയുള്ള ചില പ്രമുഖരാണ് സംഭവവുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ചത്. ഈ സംഭവത്തെക്കുറിച്ച് കേട്ടതിൽ തനിക്ക് അതിയായ ദുഃഖം തോന്നിയെന്ന് അവർ പറഞ്ഞു. ഹിന്ദുമതം മാംസമോ മദ്യമോ നിരോധിക്കുന്നില്ല, എന്നാൽ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന പല ഹിന്ദുക്കളും സസ്യഭുക്കുകളാണെന്നും മാംസാഹാരികളായ പലരും ആഘോഷ സമയങ്ങളിൽ വൃതാനുഷ്ഠാനികളാണെന്നും അവർ പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസ് ക്ഷമാപണം നടത്തിയതിൽ സന്തോഷമുണ്ടെന്നും അവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ക്ഷമാപണത്തോടൊപ്പം ദീപാവലി ആഘോഷിക്കുന്ന നിരവധി കമ്മ്യൂണിറ്റികളെ ഡൗണിംഗ് സ്ട്രീറ്റിലേക്ക് സ്വാഗതം ചെയ്യുന്നതിൽ പ്രധാനമന്ത്രിക്ക് അതീവ സന്തോഷമുണ്ടെന്നും വെള്ളിയാഴ്ച ഒരു പ്രസ്താവനയിൽ ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more