- യുക്മ റീജിയണൽ തിരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു..... ഫെബ്രുവരി 8, 15 തീയ്യതികളിൽ പ്രധാന റീജിയണുകളിൽ തിരഞ്ഞെടുപ്പ് നടക്കും
- മകരവിളക്ക് മഹോത്സവം; ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ, ക്രമീകരണങ്ങൾ നാളെ പൂർത്തിയാകും
- 'ബോചെയ്ക്ക് കുരുക്ക് മുറുകും'; കൂടുതൽ വകുപ്പുകൾ ചുമത്താൻ സാധ്യത
- എന്‍എം വിജയന്റെ ആത്മഹത്യയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ഐ സി ബാലകൃഷ്ണനേയും ഡിസിസി അധ്യക്ഷനേയും പ്രതി ചേര്‍ത്തു
- എച്ച്എംപി ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന അണുബാധ; ലോകാരോഗ്യസംഘടന പറയുന്നത്
- ‘ഞാന്‍ മാധ്യമ വിചാരണയുടെ ഇര’ ; വിസ്മയ കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് കിരണ്‍ കുമാര്‍
- റണ്‍വേ നവീകരണം: ജനുവരി 14 മുതൽ തിരുവനന്തപുരം വിമാനത്താവളം പകല്‍ അടച്ചിടും, സര്‍വീസുകൾ പുനഃക്രമീകരിക്കും
കാവൽക്കാരുടെ സങ്കീർത്തനങ്ങൾ (ഭാഗം – 21) ജ്വാലാമുഖി
- Nov 18, 2024
21 – ജ്വാലാമുഖി
എന്റെ പ്രിയേ, നീ തിര്‍സ്സാപോലെ സൗന്ദര്യമുള്ളവള്‍; യെരൂശലേംപോലെ മനോഹര, കൊടികളോടു കൂടിയസൈന്യംപോലെ ഭയങ്കര. നിന്റെ കണ്ണു എങ്കല്നിന്നുതിരിക്ക; അതു എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; നിന്റെ തലമുടിഗിലെയാദ്മലഞ്ചെരിവില് കിടക്കുന്ന കോലാട്ടിന്‍കൂട്ടംപോലെയാകുന്നു. നിന്റെ പല്ലു കുളിച്ചു കയറിവരുന്നആടുകളെപ്പോലെയിരിക്കുന്നു; അവയില്‍ ഒന്നുംമച്ചിയായിരിക്കാതെ എല്ലാം ഇരട്ട പ്രസവിക്കുന്നു. നിന്റെചെന്നികള് നിന്റെ മൂടുപടത്തിന്റെ ഉള്ളില്മാതളപ്പഴത്തിന്റെ ഖണ്ഡംപോലെ ഇരിക്കുന്നു.
-ഉത്തമഗീതം, അധ്യായം 6
ജ്വലിച്ചു നില്ക്കുന്ന സൂര്യന് കീഴില്‍ നിന്ന് പൊള്ളുന്നവാക്കുകള്കേട്ട് സീസ്സറിന്റെ ശരീരംഉരുകിയൊലിക്കുന്നതായി തോന്നി.
മുഖത്തെ കറുത്ത കണ്ണടയ്ക്ക് മങ്ങല്‍ അനുഭവപ്പെട്ടു.
ഞാനും ഹെലനുമായുള്ള രഹസ്യബന്ധം ഇയാള്‍ തുറന്നുപറയുമോ?
ഭാര്യയും മക്കളും എല്ലാവരും കത്തനാരുടെ വാക്കുകളില്മുഴുകിയിരിക്കുകയാണ്.
ഉള്ളില്‍ എരിയുന്നത് തീയാണ്. സീസ്സര്‍ വിയര്‍ത്തു. യോഹന്നാന്റെ മാതാപിതാക്കള്‍ സ്വന്തം മകനെപ്പറ്റിപറയുന്നു. അവന്റെ യൗവനജീവിതത്തില് അവന്നിലകൊണ്ടത് സത്യത്തിനും നീതിക്കും വേണ്ടിമാത്രമായിരുന്നില്ല ഇവരി ഈ ലോകത്തുള്ള ബന്ധത്തെക്കാള്അവന്റെ ബന്ധം ദൈവത്തോടായിരുന്നു. ഞാന്‍ ആദ്യംയോഹന്നാനെപ്പറ്റി പറഞ്ഞപ്പോള്‍ അവന് അമ്മയുടെഉദരത്തില് വെച്ചുതന്നെ ആത്മാവില്‍ വളര്‍ന്നവനായിരുന്നു. ഈ ലോകത്തിന്റെ ദുഃശ്ശീലങ്ങള്‍ക്കും ദുഷ്കര്മ്മങ്ങള്ക്കുംഅടിമപ്പെട്ടില്ല. അവന് യൗവ്വനത്തില്‍ എത്തിയപ്പോള്സാമൂഹ്യനീതിക്കും നന്മകള്ക്കും വേണ്ടി നിലകൊണ്ടു. നമ്മുടെ യുവാക്കളെപ്പറ്റി ഇങ്ങനെ പറയാന്‍ കഴിയുമോ? അവന് ആ ആത്മധൈര്യം എവിടുന്നു കിട്ടി?
ദൈവത്തില്‍നിന്ന് മാതാപിതാക്കളില്‍ നിന്ന് മാതാപിതാക്കള്കുഞ്ഞുങ്ങള്ക്ക് മാതൃകയാകണം. അതിന് മാതാപിതാക്കള്സ്നേഹമുള്ളവരും വിശ്വാസമുള്ളവരും സഹകരിക്കുന്നവളുംപ്രശംസിക്കുന്നവരുമാകണം. അങ്ങനെയുള്ള കുടുംബങ്ങളില്ദൈവസ്നേഹം കവിഞ്ഞൊഴുകും. ഇവിടെ ശണ്ഠയുംവഴക്കിനും പിണക്കത്തിനും ഇടമില്ല. നാം ദൈവകൃപയില്ആശ്രയിക്കുമ്പോഴാണ് നമ്മുടെ ജീവിതം ധന്യമാകുന്നത്. ഇവിടെയും മാതാപിതാക്കള്‍ക്ക് യോഹാന്നാനെപ്പറ്റി നല്ലതേപറയാനുണ്ടായിരുന്നുള്ളൂ. അവന്റെ തല അറത്തുമാറ്റിയെങ്കിലും അവന് ദൈവസന്നിധിയില്വലിയവനായിരുന്നു. എന്നാണ് മാതാപിതാക്കള്സാക്ഷ്യപ്പെടുത്തിയത്. അവനിലെ ആത്മധൈര്യം എല്ലാംതിന്മകളെയും ചോദ്യം ചെയ്തു. നമ്മുടെ യുവാക്കളെപ്പറ്റി നാംഭാരപ്പെടുന്നു. എന്തുകൊണ്ടെന്നാല്‍ അവരുടെ ബന്ധങ്ങള്‍ ഈലോകത്തോടാണ് ദൈവത്തോടല്ല. അതിനാല്‍ നിങ്ങളുടെശരീരങ്ങളെ വിശുദ്ധിയും ജീവനുമുള്ള ദൈവത്തിന്യാഗമായി സമര്‍പ്പിക്കുക. മനസ്സ് പുതുക്കി രൂപാന്തരപ്പെടുക. രാത്രി കഴിയാറായി പകല്‍ അടുത്തിരിക്കുന്നു. ഇരുട്ടിന്റെപ്രവൃത്തികളെ ഉപേക്ഷിക്കുക. വെളിച്ചത്തിന്റെ ആയുധംധരിക്കുക. അത് പെറികുത്തുകളിലും മദ്യാപാനങ്ങളിലുമല്ല, ശയന മോഹങ്ങളിലും ദുഷ്കര്‍മ്മങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല പിന്നെയോയേശുക്രിസ്തുവിന്റെ സ്നേഹത്തില്‍ എല്ലാം ചെയ്യുവിന്‍.
സീസ്സറിന് ഒരല്പം ആശ്വാസം തോന്നി. ഉത്കണ്ഠയോടെയാണ്ഓരോ വാക്കും കേട്ടുകൊണ്ടിരിക്കുന്നത്. പള്ളിക്കുള്ളില്ആദ്യമായിട്ടാണ് ഇത്ര ഏകാഗ്രതയോടെ ഇരിക്കുന്നത്. ഹേരോദ്യയുടെ സ്ഥാനത്തു കത്തനാര് കണ്ടിരിക്കുന്നത്ഹെലനെയാണ്. ഹേരോദ്യമൂലമാണ് യോഹന്നാന്മരണമുണ്ടായത്. ഇവിടെ ഹെലന് മൂലമാണ് കത്തനാരെ ഈരാജ്യത്ത് നിന്നും മടക്കി അയയ്ക്കുന്നത്. യോഹന്നാനെ ഈലോകത്ത് നിന്ന് പരലോകത്തേക്കയച്ചെങ്കില് കത്തനാരെബ്രിട്ടനില് നിന്ന് ഇന്ത്യയിലേയ്ക്കാണ് അയയ്ക്കുന്നത്. വന്ദ്യപിതാവ് ഒരന്വേഷണത്തിന് ഉത്തരവിട്ടില്ല. അതിന്റെപ്രധാന കാരണം പിതാവ് പറഞ്ഞത് ഈ കത്തനാരുടെസ്വാഭാവരീതികള് അദ്ദേഹത്തിനറിയാം. ഞങ്ങളെസംബന്ധിച്ചിടത്തോളം ഞങ്ങള്‍ക്കൊപ്പം നില്ക്കുന്ന ഒരുപുരോഹിതനെയാണാവശ്യം. അല്ലാത്തവള്അധികപ്പറ്റുതന്നെയാണ്.
പട്ടണത്തില്‍ വന്നിട്ട് സ്ത്രീകളുടെ ചാരിത്യംപരിശോധിക്കാതെ അവരെ സംതൃപ്തരുംചരിതാര്ത്ഥ്യരുമാക്കുകയാണ് വേണ്ടത്. കത്തനാര് ഏതെല്ലാംദര്ശനങ്ങള് അഴിച്ചുവിട്ടാലും ഹെലന് എന്റെ ഭാര്യയെപോലെ എനിക്ക് പ്രിയപ്പെട്ടവളാണ്. അവളെവിസ്മരിക്കാനാവില്ല. സുന്ദരിമാരായ പല സ്ത്രീകളെയുംഞാന് മോഹിച്ചിട്ടുണ്ട്. പലരെയും അവരുടെ പട്ടുമെത്തകളില്ഞാന് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. തന്നെ സംബന്ധിച്ച്പള്ളിയും പരിവാരങ്ങളും പ്രണയം പങ്കിടാനുള്ള ഒരു വേദിമാത്രമാണ്. അതിന് കളമൊരുക്കിയത് ഞാന്‍ വിശ്വാസംഅര്പ്പിച്ച ദൈവം തന്നെയാണ്. ഒരു മന്ദബുദ്ധിയായ മകനെഎന്ന് എന്നെ ശിക്ഷിച്ചില്ലേ? ഭാര്യ ഒരിക്കല്‍ മാത്രമേഉപദേശിച്ചിട്ടുള്ളൂ. അന്നവളോട് ഞാന്‍ തുറന്നു പറഞ്ഞു. ഇങ്ങനെയൊരു മകനെ തന്ന ദൈവത്തെ എനിക്ക്സ്നേഹിക്കാനായില്ല. ഒപ്പം നിന്നെയും. എന്നിട്ടുംഭര്ത്താവിനെ സ്നേഹിച്ചും മാനിച്ചും സ്റ്റെല്ല ജീവിച്ചു. ഭര്‍ത്താവിനോട് അവിശ്വസ്ത കാണിച്ചില്ല. അന്യപുരുഷന്മാരെ ആശ്രയിക്കാന്‍ പോയില്ല. പലദിവസങ്ങളിലും പാതിരാ കഴിഞ്ഞ് വരുമ്പോഴും എവിടെപോയെന്ന് അന്വേഷിച്ചില്ല. മോള് ചോദിക്കുമ്പോള്‍ ഒറ്റഉത്തരമേയുള്ളൂ. കടയില്‍ കുറെ കണക്കുകള്‍ എഴുതിതീര്ക്കാനുണ്ടായിരുന്നു. അവരത് വിശ്വസിച്ചു. ഭര്ത്താവിന്റെഅവിഹിതബന്ധങ്ങളും സ്റ്റെല്ലയുടെ ചെവിയില്‍ എത്തിയില്ല. അവള് മകനെയും ഭര്‍ത്താവിനെയും ദൈവകരങ്ങളില്സമര്പ്പിച്ച് പ്രാര്‍ത്ഥിക്കയാണ് ചെയ്തത്. ഭാര്യയുടെ ആഗ്രഹംപൂര്ത്തികരിക്കാനെന്നവെണ്ണം വല്ലപ്പോഴൊക്കെ കാമത്തിന്റെആഴത്തിലേയ്ക്കവളെ കൂട്ടിക്കൊണ്ട് പോകാറുണ്ട്. ആരുംമനസ്സോടെയല്ല, ഒരു കടമപ്പോലെ ഒപ്പം ശയിക്കുന്നു.
കത്തനാരുടെ മടങ്ങിപ്പോക്ക് പള്ളിയില്‍ പലരെയുംനിരാശരാക്കി. അത് സ്റ്റെല്ലയുടെ മനസ്സിനെദുര്ബലപ്പെടുത്തുക തന്നെ ചെയ്തു. ഭൂരിഭാഗമാളുകള്ക്കുംകത്തനാരോട് ഭക്തിയും സ്നേഹവുംമാത്രമെയുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തെ ഇത്രപെട്ടെന്ന്മടക്കി വിളിച്ചതിന്റെ കാരണമറിയാന്‍ പലര്ക്കുംആഗ്രഹമുണ്ട്. വിശുദ്ധബലി കഴിയുമ്പോള്‍ പള്ളിയുടെപുതിയ വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെതെരഞ്ഞെടുക്കുന്നുണ്ട്. ആ സമയം ഈ കാര്യംചോദിക്കണമെന്ന് ചാര്‍ളി തീരുമാനിച്ചു. കത്തനാര് പ്രസംഗംഅവസാനിപ്പിക്കാറായപ്പോള് പറഞ്ഞു. പ്രിയമുള്ളവരെഹേരോദാ രാജാവ് എന്നെ തടവിലാക്കിയില്ല. ഹേരോദ്യയുംമകളും ചേര്‍ന്ന് എന്റെ തലയും ആവശ്യപ്പെട്ടിട്ടില്ല. സീസ്സറിന്റെ ഉള്ളം വീണ്ടും പിടഞ്ഞു. വീണ്ടും ഹേരോദ്യകടന്നു വന്നിരിക്കുന്നു. ഇയാള്‍ ഹെലന്റെ പേര് വിളിച്ച്പറയുമോ? മനസ്സിന്റെ ധൈര്യം തന്നെ ചോര്‍ന്നുപോകുന്നു. എന്നെ ഉന്മൂലനാശം വരുത്തിയിട്ട് പോകാനുള്ള ശ്രമമാണോ? അവിടെ നീണ്ട ഒരു നിശ്ശബ്ദത പരന്നു. സീസ്സറിന്റെ മുഖത്ത്വിവിധ വികാരങ്ങള്‍, നിരാശയാണോ, ദുഃഖമാണോ, ഭയമാണോ ഒന്നും തിരിച്ചറിയാനാകുന്നില്ല. മനസ്സാകെഅസ്വസ്ഥമാകുന്നു. പള്ളിക്കുള്ളില്‍ തണുപ്പുണ്ടായിട്ടുംസീസ്സറിന്റെ നെറ്റി വിയര്‍ത്തു. കത്തനാരുടെ നോട്ടം മുഖത്ത്പതിക്കുമ്പോള് വല്ലാത്തൊരു ഭയവും ഭീതിയുമാണ്അനുഭവപ്പെടുക. മുഖം താഴ്ത്തിയിരുന്നു. ഇയാടെ മുടിഞ്ഞപ്രസംഗം ഒന്ന് കഴിഞ്ഞിരുന്നെങ്കില്‍ മനഃസമാധാനത്തോടെഇരിക്കാമായിരുന്നു.
കത്തനാര് തുടര്‍ന്നു: എന്റെ ധ്യാനത്തില്‍ പങ്കെടുത്തിട്ടുള്ളആരും തന്നെ നിരാശപ്പെടരുത് ധൈര്യപ്പെടുവിന്‍ ഞാന്ഇവിടുന്ന് മടങ്ങിപ്പോയാലും എന്രെ ആത്മാവും മനസ്സുംനിങ്ങള്ക്കൊപ്പമുണ്ടായിരിക്കും. നിങ്ങള്‍ വിശ്വസിക്കുക. മരുഭൂമിയിലും വരണ്ടനിലാവും ആനന്ദിക്കും. മരുഭൂമിയില്വെള്ളവും നിര്‍ജ്ജനപ്രദേശത്ത് തോടുകളും പൊട്ടിപുറപ്പെടും. വരണ്ട നിലങ്ങള്‍ നീരുറവകളാകും. മുടന്തന്‍ മാനിനെ പോലെചാടും. ഈവന്റെ നാവ് ഉല്ലസിച്ച് ഘോഷിക്കും. എല്ലാവരുംഎന്നോടൊപ്പം ആര്‍ത്തു വിളിക്കുക. ഹാലേലുയ്യാ കത്തനാര്ജോബിനെ വിളിച്ചിട്ട് പറഞ്ഞു. ‘ജോബും ഉച്ചത്തില്ഹാലേല്ലൂയാ വിളിക്കുക’ ജോബ് വാ തുറന്ന് പലവട്ടം മറ്റുള്ളവര്‍ക്കൊപ്പം ഹാലേലൂയ വിളിച്ചു. അത്’ഹാ..യില്‍തന്നെ അവസാനിച്ചു. ഹാലേലൂയ്യ വെച്ചാല്ദൈവത്തിനു സ്തുതി. കത്തനാരുടെ പ്രസംഗംഅവസാനിപ്പിച്ചത് സീസ്സറില്‍ പുതിയ ജീവനും ശക്തിയുംപകര്ന്നു. മനോവ്യഥകള്‍ എല്ലാം മാറി. ഈ മനുഷ്യരുടെമദ്ധ്യത്തില് എനിക്ക് ശിക്ഷ നല്‍കുമെന്ന് കരുതിയെങ്കിലുംഅത് സംഭവിച്ചില്ല. പൂപോലെ വാടി മുഖം വികസിച്ചു. ഗായകസംഘത്തിന്റെ ഗാനത്തോടെ ആരാധനഅവസാനിച്ചു. ലിന്‍ഡയും ലൂയിസും ഇടയ്ക്കിടെ നോക്കിപുഞ്ചിരിക്കാന് മറന്നില്ല. മറ്റുള്ളവര്‍ അവരുടെ പാട്ടില്ആസ്വദിച്ചിരിക്കുമ്പോള് അവരുടെ പ്രണയ കണ്ണുകളില്പ്രണയം പാടുകയായിരുന്നു. അവരുടെ സൗന്ദര്യത്തില്ലയിച്ചിരുന്ന സമയം പലഭാഗത്തും പാട്ടിന്റെ ശ്രുതി തെറ്റിയത്അവന് മനസ്സിലാക്കി. മനസ്സിനെ കടിഞ്ഞാണിട്ടുംനിയന്ത്രിച്ചു. പുറത്ത് സൂര്യപ്രഭയെ മഴവെള്ളം മുക്കിക്കൊന്ന്ശവപറമ്പിലേയ്ക്ക് ഒഴുക്കികൊണ്ടുപോയി. മഴക്ക്അകമ്പടിയായി ബാന്റ് മേളങ്ങള്‍ക്ക് പകരം കാറ്റുംകൊടുങ്കാറ്റും ആഞ്ഞടിച്ച് അന്തരീക്ഷത്തെശബ്ദമുഖരിതമാക്കി. മഴപെയ്യുമ്പോഴൊക്കെ കാറ്റ് വന്ന്അവരെ സ്നായിക്കാറുണ്ട്. അത്രമാത്രം സ്നേഹമാണ്കാറ്റിന് മഴയോടുള്ളത് കാറ്റും മഴയും പ്രണയം പങ്കിടുന്നസമയമാണത്. സൂര്യന്റെ ദുര്‍വിധിയില്‍ മേഘങ്ങള്കരഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്ക് മേഘങ്ങള്ഇടിമുഴക്കങ്ങളുണ്ടാക്കി പൊട്ടി കരയുന്നു. സൂര്യപ്രകാശത്തെമഴവെള്ളം വെള്ളച്ചാട്ടത്തില്‍ ഒഴുക്കിക്കൊണ്ടിരുന്നു. കത്തനാര്എല്ലാവരോടുമായി അറിയിച്ചു.
“ആരും എഴുന്നേറ്റ് പോകാതെ ഇന്ന് നടക്കുന്നതെരഞ്ഞെടുപ്പില്‍ പങ്കാളികളാകുക. ദൈവകൃപ ലഭിച്ചവരെദൈവത്തെ അനുസരിച്ച് അവന്റെ നിമിഷങ്ങള്പാലിക്കുന്നവരെ പുതിയ വര്‍ഷത്തെ ഭാരവാഹികളായിതെരഞ്ഞെടുക്കുക. എല്ലാം വര്‍ഷവും അധികാരത്തിനായിഅണിപിടിക്കുന്നവരെയും ഞാന്‍ കണ്ടു. ജ്ഞാനിയായശലോമോന് പറയുന്നു. ചത്ത ഈച്ച തൈലക്കാരന്റെതൈലം താറുമാറാക്കുന്നു. ജ്ഞാനമില്ലാത്തവര്‍ മനസ്സില്പങ്കുള്ളവര്, പരദൂഷണക്കാര് ആത്മീയ അഭിഷേകംപ്രാപിക്കാത്തവര് അധികാരങ്ങളില്‍ വന്നാല്‍ അത്പള്ളിയായാലും സഭയായാലും രാജ്യമായാലും അതിന്റെസൗരഭ്യം നഷ്ടപ്പെടുന്നു. ഈച്ച വീണ ചത്ത തൈലംപൂശുമ്പോള് സുഗന്ധത്തിന് പകരം ദുര്‍ഗന്ധമാണ് വരുന്നത്. അതുപോലെ വിശുദ്ധിയില്ലാത്ത വികാരങ്ങളും ദുര്ഗ്ഗന്ധംവമിക്കുന്ന മോഹങ്ങളുമായി ആരും മണപ്പിക്കാന്‍ വരരുത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ വാക്കിലും പ്രവൃത്തിയിലുംസ്നേഹത്തിലും സുഗന്ധം പരത്തുന്നവരാകണം. മനസ്സില്വിദ്വോഷം വെച്ച് പുലര്‍ത്തുന്നവരും സ്നേഹമില്ലാത്തവരുംസഹപ്രവര്ത്തകരോട് മാപ്പര്ക്കാത്തവരും ഇതിലേയ്ക്ക്കടന്നുവരാന് പാടില്ല.”
എല്ലാവരും നിശ്ശബ്ദരായി ഇരുന്നുവെങ്കിലും സീസ്സര്കത്തനാരുടെ വാക്കുകള്‍ക്ക് യാതൊരു വിലയും നല്‍കിയില്ല. കത്തനാര് പറയുന്ന സ്നേഹം ആത്മാവില്തന്നെവേണമെന്ന് എന്തിനാണ് നിര്‍ബന്ധം പിടിക്കുന്നത്. ആസ്നേഹം രണ്ട് ശരീരമൊന്നാകുമ്പോഴും ഉണ്ടാകുന്നില്ലേ? പിന്നെ ജ്ഞാനം. കാശ് കൊടുത്ത് പുസ്തകം വാങ്ങിവായിക്കാത്ത ഇവിടിരിക്കുന്ന മണ്ടന്മാര്ക്ക് യേശുവിനെഅറിയാന് വേദപുസ്തകം പോരായോ? കത്തനാര് തന്റെതാടിരോമങ്ങളില് തടവിയിരുന്നു. കത്തനാര്ഓരോരുത്തരുടെ മുഖത്തേക്കും മാറിമാറി നോക്കിയിട്ട്പറഞ്ഞു. “ആദ്യം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പേര്നിര്ദ്ദേശിക്കാം.”
സീസ്സര്‍ എഴുന്നേറ്റ് റോബിന്റെ പേര് പറഞ്ഞു. അതിനെകൈസര് പിന്താങ്ങി. മറ്റൊരു കൂട്ടര് ചാര്‍ളിയുടെ പേര്നിര്ദ്ദേശിച്ചു. ഉടനടി ചാര്‍ളി എഴുന്നേറ്റ് അതില്നിന്ന്പിന്മാറി. റോബിനോട് മത്സരിച്ചാല്‍ തോല്‍ക്കുമെന്നറിയാം. കഴിഞ്ഞ അഞ്ച് വര്‍ഷം ആയാളായിരുന്നു വൈസ്പ്രസിഡന്റ്. വോട്ടെണ്ണല്‍ നടത്തിയാല്‍ സീസ്സറിന്റെഗ്രൂപ്പുകാരെ ജയിക്കൂ. അതിനുള്ള തയ്യാറെടുപ്പുകള്രാഷ്ട്രീക്കാരെപ്പോലെ ഓരോ വീട്ടിലും അവര്‍ നടത്തിയിട്ടുണ്ട്. അവരുടെ സല്‍ക്കാരം സ്വീകരിച്ചവര്‍ക്ക് അതനുസരിക്കാനേനിവൃത്തിയുള്ളൂ. ഒപ്പമിരുന്ന് മോന്തിയതല്ലേ. മറ്റൊന്ന്, ഈകൂട്ടര്ക്കൊപ്പം ഒരു പദവികളും വഹിക്കാന്‍ ചാര്ളിതയ്യാറല്ലായിരുന്നു.
സെക്രട്ടറിസ്ഥാനത്തേക്ക് പേര് നിര്‍ദേശിക്കാന്‍ കത്തനാര്ആവശ്യപ്പെട്ടു. സീസ്സര്‍ കൈസറുടെ പേര് നിര്‍ദ്ദേശിച്ചു. മാര്ട്ടിന് അതിനെ പിന്താങ്ങി. മറ്റാരും മത്സരത്തിന് മുന്നോട്ട്വന്നില്ല. ട്രഷററുടെ പേര് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടു. കൈസര്‍ എഴുന്നേറ്റ് സീസ്സറുടെ പേര് നിര്‍ദേശിച്ചു. റോബന്പിന്കാങ്ങി. മറ്റാരും മത്സരിക്കാന്‍ മുന്നോട്ട് വന്നില്ല. സീസ്സര്എല്ലാം എഴുതിക്കൊണ്ടിരുന്നു. തുടര്‍ന്നുള്ള എല്ലാംപദവികളിലേക്കും യാതൊരു എതിര്‍പ്പും കൂടാതെസീസ്സര്-കൈസര്‍ ട്രൂപ്പിലുള്ളവര്‍ കടന്നുവന്നു. കത്തനാര്നിശ്ശബ്ദനായിരുന്നു. മനസ്സിലെ വിദ്വോഷം പുറത്ത് കാട്ടാതെപറഞ്ഞു:
“ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് ഞാന്‍ ആദ്യമായികാണുകയാണ്. ഇത് മുന്‍കൂട്ടി തീരുമാനിച്ചതുപോലുണ്ട്. നിങ്ങളുടെ കൈയ്യില്‍ അങ്ങനെയൊരു ലിസ്റ്റ്ഉണ്ടായിരുന്നെങ്കില് അതിങ്ങ് തന്നാല്‍ മതിയായിരുന്നു.”
ചിലര്‍ ചിരിച്ചു, ചാര്‍ളി എഴുന്നേറ്റു പറഞ്ഞു:
“എല്ലാവര്‍ഷവും ഇതുതന്നെയാണ് ഇവിടെ നടക്കുന്നത്”
സീസ്സറും കൂട്ടരും കരിന്തേളിനെ വിദ്വോഷത്തോടെ നോക്കി. ചാര്‍ളി ഇറങ്ങി പുറത്തേക്ക് പോയി.
പ്രാര്‍ത്ഥനയോടെ ശേഷം കത്തനാര് മറ്റുള്ളവര്ക്കൊപ്പംഭക്ഷണം കഴിക്കാനായി പുറത്തേക്ക് വന്നു. ഗ്ലോറിയയുംചാര്ളിയും മോളും കത്തനാര് കഴിക്കുന്ന മേശയ്ക്കടുത്തായിഇരുന്നു. കത്തനാര് ചോദിച്ചു.
“സ്ത്രീകളുടെ തെരഞ്ഞെടുപ്പില്‍ ഗ്ലോറിയായുടെ പേര് ആരുംപറഞ്ഞില്ലല്ലോ”.
ഗ്ലോറിയ ചിരിച്ചിട്ട് പറഞ്ഞു, “അവര്‍ക്കാവശ്യം എന്നെയല്ലച്ചോ. അല്ലെങ്കിലും എനിക്കിതിലൊന്നും താത്പര്യമില്ല. കരോളിനെപ്പോലുള്ളവര് തിലകം ചാര്‍ത്തി നില്ക്കുമ്പോള്ആത്മാഭിമാനമുള്ള ഒരു സ്ത്രീയും മുന്നോട്ടു വരില്ല.”
അവിടെക്ക് മറ്റൊരു കുടുംബം കത്തനാരെ കാണാന്‍വന്നപ്പോള്‍ സംസാരം മുറിഞ്ഞു.കരോളിനെപ്പറ്റി കത്തനാരോട്ഒന്ന് പറയണമെന്നുണ്ടായിരുന്നു. അവളും സീസ്സറിന്റെഉള്ളംകൈയിലെ ആളാണ്. ദൈവത്തെ കബളിപ്പിക്കാന്അവളും ഭര്‍ത്താവ് കൈസറും ഒരു പ്രാര്‍ത്ഥനാ കൂട്ടായ്മനടത്തുന്നുണ്ട്. ദൈവ സ്നേഹം എന്നാല്‍ അളവില്ലാത്തസ്നേഹമാണ്. കുറേ മാസങ്ങള്‍ കുഞ്ഞിനെയും കൂട്ടി അതില്‍പങ്കെടുത്തു. ആദ്യം കണ്ടത് വളരെ കരുതലുംവാത്സല്യവുമൊക്കെയായിരുന്നു. ആഴ്ചയില്‍ മൂന്നും നാലുംപ്രാവശ്യം വിളിച്ച് നാട്ടുകാരുടെയും പള്ളിയിലുള്ളവരുടെഅസൂയ നിറഞ്ഞ കുറ്റങ്ങള്‍ കുറെ പറയും. എല്ലാംമാസത്തിന്റെയും അവസാനത്തെ ആഴ്ചയാണ് കൂട്ടായ്മ. ദൂരെ നിന്നുള്ള പലരെയും ആ പ്രാര്‍ത്ഥനയിലേക്ക് വിളിച്ച്വരുത്തും. സല്ക്കരിക്കും. ചില മാസങ്ങളില്‍ സീസ്സറിന്റെവീട്ടിലും പ്രാര്‍ത്ഥന നടത്തും. മറ്റുള്ളവരുടെ പ്രീതിസമ്പാദിച്ചെടുക്കാന് കരോളിന് ഒരു പ്രത്യേക കഴിവുണ്ട്. ഒരിക്കല്‍ ചാര്‍ളി പറഞ്ഞു. “ഇവര്‍ വിവാഹത്തിനു ശേഷംഇങ്ങനെയെങ്കില് വിവാഹത്തിന് മുന്പ്എന്തായിരുന്നിരിക്കും.” അത്ര കാര്യമാക്കിയില്ല. ചിലര്കൂടുതല് സംസാരിക്കും, മറ്റ് ചിലര്‍ കുറച്ച് സംസാരിക്കും. മകള്രോഗിയായതുകൊണ്ടാണ് പ്രാര്‍ത്ഥനയില്‍ സംബന്ധിക്കാന്പോയത്. നീണ്ട മാസത്തെ പ്രാര്‍ത്ഥനയും മറ്റും കണ്ടപ്പോള്‍ ഒരുകാര്യം മനസ്സിലായി. ബാഹ്യമായി സ്നേഹം പ്രകടിപ്പിക്കുന്നപലര്ക്കും ആന്തരികസ്നേഹമില്ലെന്ന്, ഈ പ്രാര്ത്ഥനയ്ക്കുപിന്നില് എന്തെല്ലാം സ്വാര്‍ത്ഥതയാണുള്ളത്. മറ്റുള്ളവരെവിളിച്ച് വരുത്തി പാടുക, പ്രാര്‍ത്ഥിക്കുക, അതിഥിസല്ക്കാരങ്ങള് നല്‍കുക. എല്ലാവരും പോയി കഴിയുമ്പോള്പള്ളിയിലുള്ള ചിലര്‍ക്കൊപ്പമിരുന്ന് മദ്യം കഴിക്കുക. അതിന്റെ പിന്നിലെ രഹസ്യം കൂടുതല്‍ ടിക്കറ്റുകള്പള്ളിയിലുള്ളവര് എടുക്കണം. പള്ളിയില്‍ തെരെഞ്ഞടുപ്പുകള്വരുമ്പോള് ഭാര്യക്കും ഭര്‍ത്താവിനും ഓരോരോ പദവികള്വേണം. അതിന് എതിര് നില്‍ക്കരുത്. അതിനായിസീസ്സറിന്റെ പ്രീതി അവള് നേടിയെടുത്തു. ഇടവകയെവിജയകരമായി മുന്നോട്ട് നയിക്കുന്നതില്‍ ഞങ്ങളുടെ പങ്ക്വലുതെന്ന് സീസ്സറിനെ പോലെ കരോളും പറയും. അവര്‍ക്കെതിരെ ആരെങ്കിലും സംസ്സാരിക്കാന്‍ അവരൊക്കെഅപകടകാരികളായി മുദ്ര കുത്തും. മകള്ക്ക്സുഖമില്ലാത്തതിനാല് രണ്ട് മാസം പ്രാര്‍ത്ഥനയ്ക്ക് പോയില്ല. രണ്ട് മാസത്തിന് മുന്‍പ് ഫോണില്‍ ധാരാളം സംസാരിച്ചവര്പ്രാര്ത്ഥനക്ക് ചെല്ലാതെയായപ്പോള് ഫോണ്‍ വിളിയും നിര്‍ത്തി. അത് അവളെ സൂക്ഷ്മായി പഠിക്കാന്‍ ദൈവം തന്നെഒരവസരമായിരുന്നു. സ്വയം നല്ലവരാകാന്‍ കോഴിക്കാലുംതിന്ന് പ്രശംസിക്കാന്‍, പ്രാര്ത്ഥനയെന്നെപേരില്ദൈവസ്നേഹത്തെ ഊതി വീര്‍പ്പിക്കുന്നു!
തിങ്കളാഴ്ച രാവിലെ കത്തനാരെ കാണാന്‍ ലിന്ഡയുംലൂയിസും കാറിലെത്തി. അവരെ കണ്ട മാത്രയില്കത്തനാരുടെയുള്ളില് ഒരങ്കലാപ്പ്. ഇവര്‍ എന്താണ്തിടുക്കത്തില് വരുന്നത്. ഇവരുടെ ബന്ധം സീസ്സര്അറിഞ്ഞോ?
Latest News:
യുക്മ റീജിയണൽ തിരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു..... ഫെബ്രുവരി 8, 15 തീയ്യതികളിൽ പ്രധാന റീജിയണുക...
യുക്മ ദേശീയ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയിൽ 16/11/2024ന് ഡെർബിയിൽ ചേർന്ന ദേശീയ സമിത...Associationsമകരവിളക്ക് മഹോത്സവം; ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ, ക്രമീകരണങ്ങൾ നാളെ പൂർത്തിയാകും
പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി സന്നിധാനം. ചാലക്കൽ നിലയ്ക്കൽ എന്നിവിടങ്ങളിൽ അധിക പാർക്ക...Latest News'ബോചെയ്ക്ക് കുരുക്ക് മുറുകും'; കൂടുതൽ വകുപ്പുകൾ ചുമത്താൻ സാധ്യത
കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് കുരുക്ക് മുറുകാൻ സാധ്യത. ബോബി ചെമ്മണ്ണൂരിന...Latest Newsഎന്‍എം വിജയന്റെ ആത്മഹത്യയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ഐ സി ബാലകൃഷ്ണനേയും ഡിസിസി അധ്യക്ഷനേയും പ്...
വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്...Latest Newsഎച്ച്എംപി ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന അണുബാധ; ലോകാരോഗ്യസംഘടന പറയുന്നത്
എച്ച്എംപി വൈറസ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന. ശൈത്യകാലത്ത് സ്വാഭാവികമായി ...Latest News‘ഞാന്‍ മാധ്യമ വിചാരണയുടെ ഇര’ ; വിസ്മയ കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയ...
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം സ്വദേശിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ സുപ്രീംകോടതിയെ സമീപിച്...Latest Newsറണ്‍വേ നവീകരണം: ജനുവരി 14 മുതൽ തിരുവനന്തപുരം വിമാനത്താവളം പകല്‍ അടച്ചിടും, സര്‍വീസുകൾ പുനഃക്രമീകരിക്...
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ നവീകരിക്കുന്നതിന്റെ ഭാഗമായി ജനുവ...Latest News‘സ്ത്രീകളെ ഏത് വേഷത്തില്‍ കണ്ടാലാണ് അദ്ദേഹത്തിന് നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ’; രാഹുല്‍ ഈശ്വ...
രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ്. രാഹുല്‍ ഈശ്വര്‍ സ്ത്രീകള്‍ അഡ്രസ്സ് ചെയ്യുന്ന പ്രശ്നങ്ങളെ നിര്വീര്...Breaking News
Post Your Comments Here ( Click here for malayalam )
Latest Updates
- യുക്മ റീജിയണൽ തിരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു….. ഫെബ്രുവരി 8, 15 തീയ്യതികളിൽ പ്രധാന റീജിയണുകളിൽ തിരഞ്ഞെടുപ്പ് നടക്കും യുക്മ ദേശീയ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയിൽ 16/11/2024ന് ഡെർബിയിൽ ചേർന്ന ദേശീയ സമിതി യോഗം യുക്മയുടെ ഭരണഘടന പ്രകാരം കുര്യൻ ജോർജ്ജ്, മനോജ് കുമാർ പിള്ള, അലക്സ് വർഗ്ഗീസ് എന്നിവരടങ്ങിയ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിക്കുകയും, തിരഞ്ഞെടുപ്പ് നീതി പൂർവ്വകമായി നടത്തുവാൻ ചുമതലപ്പെടുത്തുകയും ചെയ്യുകയുണ്ടായി. ഇതിൻ പ്രകാരം നിയുക്തരായ യുക്മ ഇലക്ഷൻ കമ്മീഷൻ അംഗങ്ങൾ യോഗം ചേർന്ന് റീജിയണൽ, നാഷണൽ ഇലക്ഷൻ – 2025 തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്ന നടപടികൾ ആരംഭിക്കുവാൻ തീരുമാനിച്ചു. തിരഞ്ഞെടുപ്പിൻ്റെ
- മകരവിളക്ക് മഹോത്സവം; ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ, ക്രമീകരണങ്ങൾ നാളെ പൂർത്തിയാകും പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി സന്നിധാനം. ചാലക്കൽ നിലയ്ക്കൽ എന്നിവിടങ്ങളിൽ അധിക പാർക്കിംഗ് സൗകര്യം ഒരുക്കുമെന്ന് ശബരിമല എഡിഎം അരുൺ എസ് നായർ അറിയിച്ചു. എരുമേലി കാനനപാതയിൽ 11 മുതൽ 14 വരെ അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങൾക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക. ഇന്ന് മുതൽ തൽസമയ ബുക്കിംഗ് കൗണ്ടറുകൾ നിലക്കലിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. മകരവിളക്ക് ക്രമീകരണങ്ങൾ നാളെ പൂർത്തിയാകും. ഇന്നുമുതൽ 11 വരെ തത്സമയ ബുക്കിംഗ് 5000 മാത്രമായിരിക്കും. വെർച്വൽ ക്യൂ വഴിയുള്ള പ്രവേശനം ജനുവരി 13ന്
- ‘ബോചെയ്ക്ക് കുരുക്ക് മുറുകും’; കൂടുതൽ വകുപ്പുകൾ ചുമത്താൻ സാധ്യത കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് കുരുക്ക് മുറുകാൻ സാധ്യത. ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് പരിഗണനയിലാണെന്ന് സെൻട്രൽ എസിപി സി ജയകുമാർ പറഞ്ഞു. ബോബിക്കെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം കയ്യിലുണ്ട് എന്നും മൊബൈൽ ഫോൺ അടക്കം കോടതിയിൽ ഹാജരാക്കുമെന്നും എസിപി പറഞ്ഞു. അന്വേഷണവുമായി ബോബി സഹകരിക്കണം എന്ന് നിർബന്ധമില്ല. ഹണി റോസിന്റെ പരാതി സിനിമ പ്രചാരണം ലക്ഷ്യമിട്ടല്ല എന്നും എസിപി കൂട്ടിച്ചേർത്തു. ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിന് പിന്നാലെ, തന്നെ അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയും
- എന്‍എം വിജയന്റെ ആത്മഹത്യയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ഐ സി ബാലകൃഷ്ണനേയും ഡിസിസി അധ്യക്ഷനേയും പ്രതി ചേര്‍ത്തു വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്, വയനാട് ഡിസിസി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്, കെ കെ ഗോപിനാഥന് എന്നിവരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പ്രതി ചേര്‍ത്തു.ആരോപണം തെളിഞ്ഞാല്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന് പറഞ്ഞു. എന്‍എം വിജയന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഐ സി ബാലകൃഷ്ണനെ ന്യായീകരിക്കുന്ന നിലപാടായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചിരുന്നത്. സഹകരണ
- എച്ച്എംപി ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന അണുബാധ; ലോകാരോഗ്യസംഘടന പറയുന്നത് എച്ച്എംപി വൈറസ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന. ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ശ്വാസകോശ അണുബാധ മാത്രമേ നിലവില്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും ലോകാരോഗ്യ സംഘടന. ചൈനയില്‍ അസാധാരണ രീതിയില്‍ എച്ച് എം പി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ശ്വാസകോശ അണുബാധ മാത്രമേ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. 2024 ഡിസംബര്‍ 29 വരെയുള്ള കാലയളവില്‍ ചൈന പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പ്രകാരം വടക്കന്‍ പ്രവിശ്യകളില്‍ സീസണല്‍ ഇന്‍ഫ്ളുവന്‍സ,
click on malayalam character to switch languages