1 GBP = 107.23
breaking news

ഇംഗ്ലണ്ടിലെ സർവ്വകലാശാലകൾ സാമ്പത്തിക പ്രതിസന്ധിയിൽ; അടുത്ത വർഷത്തോടെ ട്യൂഷൻ ഫീസിൽ വർദ്ധനവുണ്ടാകുമെന്ന് സൂചന

ഇംഗ്ലണ്ടിലെ സർവ്വകലാശാലകൾ സാമ്പത്തിക പ്രതിസന്ധിയിൽ; അടുത്ത വർഷത്തോടെ ട്യൂഷൻ ഫീസിൽ വർദ്ധനവുണ്ടാകുമെന്ന് സൂചന

ലണ്ടൻ: ഇംഗ്ലണ്ടിലെ ഏതാണ്ട് മുക്കാൽ ഭാഗത്തോളം സർവകലാശാലകളും അടുത്ത വർഷത്തോടെ കടുത്ത സാമ്പത്തിക പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുമെന്ന് റിപ്പോർട്ട്. പ്രശ്നങ്ങൾ പരിഹരിക്കാൻ ട്യൂഷൻ ഫീസ് വർധിപ്പിക്കുന്നതിനുള്ള സാധ്യതകളാണ് സർവ്വകലാശാലകൾ മുന്നിൽ കാണുന്നത്.

വെള്ളിയാഴ്ച പ്രസിദ്ധീകരിക്കാനിരിക്കുന്ന ഒരു റിപ്പോർട്ടിൽ മിക്ക സർവ്വകലാശാലകളും അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ മുമ്പ് വിചാരിച്ചതിലും മോശമാണെന്ന് വെളിപ്പെടുത്തുന്നു. ഓഫീസ് ഫോർ സ്റ്റുഡൻ്റ്സ് (ഓഫ്എസ്) പ്രവചിക്കുന്നത് മൂന്നിലൊന്നിൽ കൂടുതൽ സർവ്വകലാശാലകളിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ്.

സാമ്പത്തിക സ്ഥിരതയ്ക്കായി കോഴ്‌സ് അടച്ചുപൂട്ടലും സർവകലാശാലാ ലയനങ്ങളും ആവശ്യമായി വന്നേക്കാമെന്ന് പറഞ്ഞുകൊണ്ട് സമൂലമായ മാറ്റം ആവശ്യമാണെന്ന് റെഗുലേറ്ററിൻ്റെ ചെയർമാൻ സർ ഡേവിഡ് ബെഹാൻ പറഞ്ഞു. സർവകലാശാലകളുടെ ദീർഘകാല ധനസഹായവും പരിഷ്‌കരണവും സർക്കാർ പരിഗണിക്കുന്നുണ്ട്.

ഇംഗ്ലണ്ടിലെ ട്യൂഷൻ ഫീസ് നിലവിലെ വിദ്യാർത്ഥികൾക്കും 2025 ലെ ശരത്കാലത്തോടെ മുഴുവൻ സമയ ബിരുദ വിദ്യാർത്ഥികൾക്കും പ്രതിവർഷം £285 വർദ്ധിച്ച് £9,535 വരെ ഉയരും. ഫീസുകൾ വർദ്ധിപ്പിച്ചാലും ഇംഗ്ലണ്ടിലെ ഉന്നതവിദ്യാഭ്യാസത്തിൻ്റെ സ്വതന്ത്ര റെഗുലേറ്ററായ ഓഫ്എസിൻ്റെ പുതിയ വിശകലനം, സർവ്വകലാശാലകളുടെ സ്ഥിതി മോശമാകുമെന്ന് തന്നെയാണ്.

2023-24ൽ 40% സർവ്വകലാശാലകളും സാമ്പത്തിക കമ്മിയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി റെഗുലേറ്റർ പറഞ്ഞിരുന്നു. ഇപ്പോൾ OfS പറയുന്നത്, 2025-26 ആകുമ്പോഴേക്കും, കൂടുതൽ പണം ചിലവഴിക്കേണ്ടി വരുമെന്നും ഒരു ഓവർഡ്രാഫ്റ്റോ സാമ്പത്തിക കരുതൽ ശേഖരമോ ഉപയോഗിക്കേണ്ടി വന്നേക്കാമെന്നാണ്. അതേസമയം വിദേശ വിദ്യാർത്ഥികൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയതാണ് സർവ്വകലാശാലകളിലെ സാമ്പത്തിക പ്രതിസന്ധിക്ക് തുടക്കമിട്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more