1 GBP = 106.77
breaking news

ട്രംപിന് വഴികാട്ടാൻ ‘മിനിസ്റ്റർ’ മസ്ക്; ഇനി ‘സർക്കാർ കാര്യക്ഷമതാ വകുപ്പ്’ മന്ത്രി

ട്രംപിന് വഴികാട്ടാൻ ‘മിനിസ്റ്റർ’ മസ്ക്; ഇനി ‘സർക്കാർ കാര്യക്ഷമതാ വകുപ്പ്’ മന്ത്രി

വാഷിങ്ടൺ: ശതകോടീശ്വരനും വ്യവസായിയുമായ ഇലോൺ മസ്ക് ഇനി മിനിസ്റ്റർ ‘മസ്ക്’. പുതിയ ട്രംപ് മന്ത്രിസഭയിൽ വിവേക് രാമസ്വാമിക്കൊപ്പം മസ്ക് ‘സർക്കാർ കാര്യക്ഷമതാ വകുപ്പ്’ കൈകാര്യം ചെയ്യും. നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

‘വിവേക് രാമസ്വാമിയും ഇലോൺ മസ്കുമാണ് കാര്യക്ഷമതാ വകുപ്പ് കൈകാര്യം ചെയ്യുക. സർക്കാരിനെ ജനങ്ങളുടെ അടുത്തേക്ക് എത്തിച്ചും, ആവശ്യമില്ലാത്ത നിയന്ത്രണങ്ങൾ ഒഴിവാക്കാനും, പാഴ്ച്ചെലവുകൾ ഇല്ലാതാക്കാനും, ഫെഡറൽ ഏജൻസികളുടെ മുഖം മിനുക്കാനുമെല്ലാം ഇരുവരുടെയും സേവനം ഉപകാരപ്രദമാകും. ‘സേവ് അമേരിക്ക’ മൂവ്മെന്റിന് അവ അത്യാവശ്യമാണ്’; ട്രംപ് പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണസമയത്തുതന്നെ, താൻ വിജയിച്ചാൽ ഇലോൺ മസ്കും മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വകുപ്പെന്താകുമെന്ന കാര്യം പറഞ്ഞിരുന്നുമില്ല. ശേഷം സർക്കാർ കാര്യക്ഷമതാ വകുപ്പ് (ഡിപ്പാർട്ടമെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യൻസി- ഡിഒജിഇ) എന്നെഴുതിയ മൈക്ക് പോയിന്റിന് മുൻപിൽ നിൽക്കുന്ന ചിത്രം മസ്ക് പങ്കുവെച്ചിരുന്നു.

പെൻസിൽവാനിയയിൽ വെച്ചുണ്ടായ വധശ്രമത്തെ തരണം ചെയ്ത് വന്ന ട്രംപിന്റെ ധൈര്യത്തെ പ്രകീർത്തിച്ചുകൊണ്ട് മസ്ക് രംഗത്തെത്തിയിരുന്നു. ശേഷം ട്രംപിന്റെ പ്രചാരണപരിപാടികളിലും മസ്ക് ഉണ്ടായിരുന്നു. ഇലക്ഷനിൽ വിജയിച്ച ശേഷം ട്രംപ് മാസ്കിനെ വിശേഷിപ്പിച്ചത് ‘ബുദ്ധിമാനായ, സമർത്ഥനായ ആൾ’ എന്നാണ്.

.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more