1 GBP = 106.81
breaking news

രാഷ്ട്രീയവും പൊതു ജനസേവനവും ഇന്ന് വെറും മിമിക്രിയായി മാറി, പൊതുപ്രവർത്തനം നേതാക്കന്മാർക്ക് പണം സമ്പാദനത്തിനുള്ള ഉപാധിയും, അഡ്വ ജയശങ്കർ ലണ്ടനിൽ മനസ്സ് തുറന്നപ്പോൾ.

രാഷ്ട്രീയവും പൊതു ജനസേവനവും ഇന്ന് വെറും മിമിക്രിയായി മാറി, പൊതുപ്രവർത്തനം നേതാക്കന്മാർക്ക് പണം സമ്പാദനത്തിനുള്ള ഉപാധിയും, അഡ്വ ജയശങ്കർ ലണ്ടനിൽ മനസ്സ് തുറന്നപ്പോൾ.

ഞായറാഴ്ച ലണ്ടനിലെ ഈസ്റ്റ് ഹാമിൽ നടന്ന സംവാദത്തിൽ രാഷ്ട്രീയ നിരീക്ഷകനും ചിന്തകനും വാക്മിയുമായ അഡ്വ A ജയശങ്കറോടൊപ്പം കേംബ്രിഡ്‌ജ്‌ മലയാളി മേയറും പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ ബൈജു തിട്ടാലയും പരിപാടിയിൽ പങ്കെടുത്തു. സംവാദത്തിൽ പങ്കെടുത്തവരുടെ ചോദ്യങ്ങൾക്ക് രസകരമായ സംഭവ കഥകളിലൂടെ അദ്ദേഹം ഉത്തരങ്ങൾ നൽകി.

ലോകത്താകമാനം ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സംവാദം സംഘടിപ്പിച്ചത്. സ്വാതന്ത്ര്യാനന്തരം ഇൻഡ്യയെ നയിച്ച പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്രുവിനും ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പി അംബേദ്ക്കറിനും ഉണ്ടായിരുന്ന ഇച്ഛാ ശക്തിയും ദീർഘവീക്ഷണവും തുടർന്ന് ഇന്ത്യ ഭരിച്ച രാഷ്ട്രീയ നേതാക്കന്മാർക്ക് ഇല്ലാതെ വന്നതാണ് ഇന്ത്യക്ക് സംഭവിച്ച അപചയങ്ങൾക്കു മുഖ്യ കാരണം എന്ന് അദ്ദേഹം സൂചിപ്പിച്ചു. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ മൂല്യച്യുതി സാഹിത്യ രംഗത്തും മതസാംസ്ക്കാരിക രംഗത്തും വിദ്യാഭ്യാസ രംഗത്തും നിയമ വ്യവഹാര രംഗങ്ങളിലേക്ക് പോലും പടർന്നിരിക്കുന്നു, അദ്ദേഹം വ്യക്തമാക്കി. സംവാദത്തിൽ പങ്കെടുത്തവരുടെ നിരവധി ചോദ്യങ്ങൾക്ക് അഡ്വ ജയശങ്കറോടൊപ്പം കേംബ്രിഡ്‌ജ്‌ മേയർ ബൈജൂ തിട്ടാലയും ഉത്തരങ്ങൾ നൽകി.

ഈസ്റ്റ് ഹാമിലെ ഗുരുമിഷൻ ഹാളിൽ നടന്ന സംവാദത്തിൽ അഡ്വ ജയശങ്കറുടെ ശിഷ്യന്മാരും സുഹൃത്തുക്കളുമടക്കം നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു. അഡ്വ ജയശങ്കർ നിയമ സഹായം നൽകി നിയമ കുരുക്കിൽ നിന്ന് ജീവിതം രക്ഷപ്പെടുത്തിയ റസാക്കും കുടുംബവും മാഞ്ചസ്റ്ററിൽ നിന്ന് അദ്ദേഹത്തെ കാണാൻ ലണ്ടനിൽ എത്തിയിരുന്നു.(റസാഖിന്റെ ജീവിത കഥ അഡ്വ ജയശങ്കർ ഒരു വീഡിയോ യിലൂടെ പങ്കു വെച്ചിരുന്നു).

ജയ്‌സൺ ജോർജ് മീഡിയേറ്റർ ആയിരുന്നു. ഗിരി മാധവൻ, ടോണി ചെറിയാൻ, അബ്രഹാം പൊന്നുംപുരയിടം, ഡോ: ജോഷി, നജീബ്, എബ്രഹാം വാഴൂർ, ഷീന ജയ്‌സൺ, ഡെൽബെർട്ട് മാണി, തോമസ് പുളിക്കൻ, ഷാജൻ ജോസഫ്, രാജേഷ് കരുണാകരൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ലണ്ടൻ മലയാളി കമ്മ്യൂണിറ്റി ആണ് സംവാദം സംഘടിപ്പിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more