അലക്സ് വർഗ്ഗീസ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ടിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച യുക്മ ബംപർ ടിക്കറ്റ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നേരത്തേ പ്രഖ്യാപിച്ചിരുന്നത് പോലെ നവംബർ 2 ന് യുക്മ ദേശീയ കലാമേള വേദിയിൽ വച്ച് നടക്കെടുപ്പ് നടത്തി. ഒന്നാം സമ്മാനമായ പതിനായിരം പൗണ്ട് റെഡിച്ചിലെ സുജിത്ത് തോമസിന് ലഭിച്ചു.(ടിക്കറ്റ് നമ്പർ – 06387). രണ്ടാം സമ്മാനം ഒരു പവൻ ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമും (ടിക്കറ്റ് നമ്പർ – 01544 കരസ്ഥമാക്കി. രണ്ട് ഗ്രാം വീതം ഒരോ റീജിയണുകളിൽ നിന്നുമുള്ള നറുക്കെടുപ്പ് വിജയികളായവർ താഴെ പറയുന്നവരാണ്.
നോർത്ത് വെസ്റ്റ് റീജിയൻ – ചാക്കോ (ടിക്കറ്റ് നമ്പർ – 04715)
മിഡ്ലാൻഡ്സ് റീജിയൻ – ഫിലിപ്പ് ലൂക്കോസ് ( ടിക്കറ്റ് നമ്പർ – 06009
സൗത്ത് വെസ്റ്റ് റീജിയൻ – സിജ്ന മേരി സാജു (ടിക്കറ്റ് നമ്പർ – 01506)
ഈസ്റ്റ് ആംഗ്ലിയ റീജിയൻ – അഭിജിത്ത് കൃഷണൻ ( ടിക്കറ്റ് നമ്പർ – 09176)
സൗത്ത് ഈസ്റ്റ് റീജിയൻ – അലൻ (ടിക്കറ്റ് നമ്പർ – 02308)
യോർക് ഷെയർ റീജിയൻ – ഇർഷാദ് (ടിക്കറ്റ് നമ്പർ – 03234)
മറ്റ് റീജിയണുകൾ നാഷണൽ – ബാവ വാസു (ടിക്കറ്റ് നമ്പർ – 09602)
വിജയികളെ യുക്മ ദേശീയ സമിതി അഭിനന്ദിച്ചു.വിജയികളായവർക്ക് യുക്മ അടുത്ത് തന്നെ സംഘടിപ്പിക്കുന്ന ചടങ്ങിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ് എന്നിവർ അറിയിച്ചു.
click on malayalam character to switch languages