യുക്മ ദേശീയ കലാമേള – 2024 ചെൽറ്റൻഹാമിൽ സോജൻ ജോസഫ് എം പി ഉദ്ഘാടനം ചെയ്തു… സെലിബ്രിറ്റി ഗസ്റ്റായി പ്രശസ്ത താരം ദുർഗ്ഗ കൃഷ്ണ ആശംസകൾ നേർന്നു
Nov 02, 2024
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
പതിനഞ്ചാമത് യുക്മ ദേശീയകലാമേള ചെൽറ്റൻഹാമിലെ ക്ലീവ് സ്കൂളിൽ ആദരണീയനായ ആഷ്ഫോർഡ് പാർലമെൻ്റംഗം സോജൻ ജോസഫ് ഉദ്ഘാടനം ചെയ്തു. സെലിബ്രിറ്റി ഗസ്റ്റ് ദുർഗ കൃഷ്ണ ആശംസകൾ നേർന്ന് യോഗത്തിന് താരപ്രഭയേകി. യുക്മ കലാമേളയുടെ പ്രൗഢഗംഭീരമായ വേദിയിൽ വച്ച് നടന്ന ചടങ്ങിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ അദ്ധ്യക്ഷത വഹിച്ചു. യുക്മ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് സ്വാഗതം ആശംസിച്ചു.
യോഗത്തിൽ വച്ച് യുക്മയുടെ ആദരം സോജൻ ജോസഫ് എം പിക്കും, ദുർഗ കൃഷ്ണയ്ക്കും യഥാക്രമം ഡോ.ബിജു പെരിങ്ങത്തറ, കുര്യൻ ജോർജ് എന്നിവർ അർപ്പിച്ചു. തുടർന്ന് യുക്മയുടെ 2025 ലെ കലണ്ടർ സോജൻ ജോസഫ് പ്രകാശനം ചെയ്തു. ലൈഫ് ലൈൻ പ്രൊട്ടക്ട് മാനേജിംഗ് ഡയറക്ടർ ബിജോ ടോം സന്നിഹിതനായിരുന്നു. യുക്മ ദേശീയ ഭാരവാഹികളായ ഡിക്സ് ജോർജ്, ഷിജോ വർഗീസ്, ലീനുമോൾ ചാക്കോ, പീറ്റർ താണോലിൽ, സ്മിതാ തോട്ടം, എബ്രഹാം പൊന്നുംപുരയിടം, ജയകുമാർ നായർ, മനോജ്കുമാർ പിള്ള, അലക്സ് വർഗീസ്, അഡ്വ.എബി സെബാസ്റ്റ്യൻ, റീജിയണൽ പ്രസിഡൻ്റുമാരായ സുജു ജോസഫ്, ജോർജ് തോമസ്, സുരേന്ദ്രൻ ആരക്കോട്ട്, ബിജു പീറ്റർ, വർഗീസ് ഡാനിയേൽ, ജയ്സൻ ചാക്കോച്ചൻ, ദേശീയ സമിതിയംഗങ്ങളായ ഷാജി തോമസ്, ടിറ്റോ തോമസ്, സാജൻ സത്യൻ, ജാക്സൻ തോമസ്, സണ്ണിമോൻ മത്തായി, തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.
പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ട്യൂട്ടേഴ്സ് വാലിയുടെ ഓൺലൈൻ ട്യൂഷൻ്റെ പുതിയ ബാച്ചിൻ്റെ ഉദ്ഘാടനം എം പി നിർവ്വഹിച്ചു.യോഗ നടപടികൾ അവസാനിച്ചതിനെ തുടർന്ന് മത്സരങ്ങൾ വേദിയിൽ പുരോഗമിച്ചു വരുന്നു.
click on malayalam character to switch languages