1 GBP = 106.81
breaking news

ട്രംപിനെതിരെ വിമർശനവുമായി കമല ഹാരിസ്

ട്രംപിനെതിരെ വിമർശനവുമായി കമല ഹാരിസ്

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപിനെതിരെ വിമർശനവുമായി കമല ഹാരിസ്. വാഷിങ്ടണിൽ നടന്ന വൻ റാലിയിലാണ് കമല ഹാരിസിന്റെ വിമർശനം. ഏകദേശം 75,000 പേരാണ് കമല ഹാരിസിന്റെ റാലിയിൽ പ​ങ്കെടുക്കുന്നത്. യു.എസ് കാപ്പിറ്റോൾ ബിൽഡിങ്ങിൽ 2021 ജനുവരി ആറിന് ഉണ്ടായ സംഘർഷം ഓർമിപ്പിച്ചായിരുന്നു കമല ഹാരിസിന്റെ പ്രസംഗം.

ഡോണൾഡ് ട്രംപ് ആരാണെന്ന് നമുക്കറിയാം. സ്ഥിരബുദ്ധിയില്ലാത്ത, പ്രതികാരത്തിൽ അഭിനിവേശമുള്ള ആവലാതികളിൽ മുഴുകിയിരിക്കുന്ന അനിനിയന്ത്രിതമായ അധികാരം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ട്രംപെന്ന് കമല ഹാരിസ് പറഞ്ഞു. 90 ദിവസത്തിനുള്ളിൽ താനോ ട്രംപോ യു.എസ് പ്രസിഡന്റായി അധികാരത്തിലേക്ക് എത്തും. ട്രംപ് പ്രസിഡന്റായാൽ ശത്രുക്കളുടെ ലിസ്റ്റുമായാവും ഓഫീസിലേക്ക് പോവുക. താനാണെങ്കിൽ ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റുമായിട്ടാവും ഓഫീസിലേക്ക് പോവുകയെന്നും കമല ഹാരിസ് പറഞ്ഞു.

അമേരിക്കക്ക് നൽകിയ വാഗ്ദാനം പാലിക്കുന്നതിന് വേണ്ടിയാണ് താൻ ജീവിച്ചത്. അവർ പോരാടുകയോ, ത്യാഗം സഹിക്കുകയോ ചെയ്തിട്ടില്ല. യു.എസ് സ്വേച്ഛാധിപതികളുടെ പദ്ധതിക്കുള്ള ഒരു സ്ഥലമല്ലെന്നും കമല ഹാരിസ് പറഞ്ഞു. അതേസമയം, യു.എസിൽ തന്നെയുള്ള ശത്രുവിനെയാണ് നമുക്ക് നേരിടാനുള്ളതെന്ന് ട്രംപും പറഞ്ഞു. ന്യൂയോർക്കിലെ റാലിയിലായിരുന്നു ട്രംപിന്റെ പരാമർശം.

കമല ഹാരിസും ഡോണൾഡ് ട്രംപും തമ്മിൽ യു.എസ് തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നുവെന്നാണ് റിപ്പോർട്ട്. അഭിപ്രായ സർവേകളിൽ ഒരു പോയിന്റിന്റെ മാത്രം വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്. നേരിയ മുൻതൂക്കം മാത്രമാണ് കമല ഹാരിസിനുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more