1 GBP = 106.79
breaking news

രജനികാന്തിന് ഹൃദയത്തിലെ രക്തക്കുഴലിൽ വീക്കം; മെഡിക്കൽ ബുള്ളറ്റിൻ ഇറക്കി അപ്പോളോ ആശുപത്രി

രജനികാന്തിന് ഹൃദയത്തിലെ രക്തക്കുഴലിൽ വീക്കം; മെഡിക്കൽ ബുള്ളറ്റിൻ ഇറക്കി അപ്പോളോ ആശുപത്രി

നടൻ രജനികാന്തിന്റെ ആരോഗ്യനിലയിൽ മെഡിക്കൽ ബുള്ളറ്റിനിറക്കി അപ്പോളോ ആശുപത്രി. അദ്ദേഹത്തിന് ഹൃദയത്തിൽ നിന്നുള്ള രക്തക്കുഴലിൽ വീക്കമുണ്ടായിരുന്നു അത് ശസ്ത്രക്രിയ കൂടാതെ മാറ്റാനായിട്ടുണ്ട്, രക്തപ്രവാഹമുള്ളതിനാൽ സ്റ്റെൻ്റ് വെച്ചിട്ടുണ്ട്. സീനിയർ കാർഡിയോളജിസ്റ്റ് ഡോ സായ് സതീഷിൻറെ മേൽനോട്ടത്തിലാണ് ഇത് നടത്തിയത് അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്‌തികരമാണ്. രണ്ട് ദിവസത്തിനകം ആശുപത്രി വിടാമെന്നും പുറത്തിറക്കിയ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയുടെ ചിത്രീകരണ സമയത്തായിരുന്നു നടന് കടുത്ത വയറുവേദന അനുഭവപ്പെട്ടത്. ഇതേതുടർന്ന് തിങ്കളാഴ്ച അർധരാത്രിയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലുള്ള അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

അതേസമയം, രജനികാന്തിന്റെ ആരോഗ്യനിലയിൽ ആശങ്കവേണ്ടെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രമണ്യൻ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more