1 GBP = 106.79
breaking news

മാർ സെബാസ്റ്റ്യൻ മിഷൻ പ്രഖ്യാപനം ഇന്ന് മാർ റാഫേൽ തട്ടിൽ നിർവ്വഹിക്കും….  സ്റ്റോക്ക് പോർട്ടിലെ സീറോ മലബാർ വിശ്വാസികൾക്ക് ഇത് ചരിത്രമുഹൂർത്തം 

മാർ സെബാസ്റ്റ്യൻ മിഷൻ പ്രഖ്യാപനം ഇന്ന്  മാർ റാഫേൽ തട്ടിൽ നിർവ്വഹിക്കും….  സ്റ്റോക്ക് പോർട്ടിലെ സീറോ മലബാർ വിശ്വാസികൾക്ക് ഇത് ചരിത്രമുഹൂർത്തം 

സിറോ മലബാർ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴിൽ മാർ സെബസ്ത്യാനോസ് മിഷൻ എന്ന പുതിയ മിഷൻ്റെ പ്രഖ്യാപനം ഇന്ന് വ്യാഴാഴ്ച (26/9/24) വൈകുന്നേരം 6 മണിക്ക് ഹെയ്സൽഗ്രൂ സെൻറ് പീറ്റേഴ്സ് ദേവാലയത്തിൽ വെച്ച് സഭയുടെ തലവന്‍ മാര്‍ റഫേല്‍ തട്ടില്‍ പിതാവ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ബിഷപ് മാർ ജോസഫ്  സ്രാമ്പിക്കൽ പിതാവിൻ്റെ സാന്നിധ്യത്തിൽ പ്രഖ്യാപിക്കും.

മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രത്യേക റാസക്ക് രൂപതാ ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോസഫ് സാമ്പ്രിക്കല്‍ പിതാവ്, ഷൂസ്ബെറി രൂപത വികാരി ജനറൽ റവ. ഫാ. കാനോൻ മൈക്കിൾ ഗാനൻ, മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ജോസ് കുന്നുംപുറം, രൂപതയിലെയും മാഞ്ചസ്റ്റർ റീജിയനിലെയും വിവിധ മിഷൻ ഡയറക്ടർമാരും വിശുദ്ധ കുർബാനയിൽ സഹകാർമികത്വം വഹിക്കും.

 സ്റ്റോക്ക് പോർട്ടിൻ്റെ സമീപപ്രദേശങ്ങളായ ഹൈഡ്, മാക്കൽസ്ഫീൽഡ്, ആർട്സ് വുഡ് എഡ്ജ്ലി, പോയിൻറ്ൻ എന്നീ സ്ഥലങ്ങൾ സ്റ്റോക്ക്പോർട്ട് മാർ സെബസ്ത്യാനോസ് പള്ളി കേന്ദ്രീകൃതമായി വരുന്ന മിഷൻ്റെ ഭാഗമാകും.

പുതിയ മിഷൻ  പ്രഖ്യാപനത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി മിഷന്‍ ഡയറക്ടര്‍ റവ.ഫാ. ജോസ് കുന്നുംപുറം, കൈക്കാരന്മാരായ ബിജു ചക്യയായില്‍, ജോണ്‍ ജോജി, സണ്‍ഡേ സ്‌കൂള്‍ ഹെഡ് ടീച്ചര്‍ റോയി മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ രൂപീകരിച്ച് നടത്തുന്ന പ്രവർത്തനങ്ങൾ പൂർത്തിയായി.

വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് വി.സെബസ്ത്യാനോസിൻ്റെ  അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

മിഷൻ പ്രഖ്യാപനം നടക്കുന്ന ദേവാലയത്തിൻ്റെ വിലാസം:-

St.Peters Church,

Hazel Grove,

 SK7 4EA.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more