1 GBP = 106.76
breaking news

ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്കാര സമർപ്പണം

ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്കാര സമർപ്പണം

സാഹിത്യത്തെ സ്നേഹിക്കുന്നവരുടെ അവിസ്മരണീയമായ ഒരു സ്നേഹസർഗ്ഗസംഗമമാണ് ഉത്രാട ദിനത്തിൽ കോട്ടയം പ്രസ് ക്ലബ്ബിൽ അരങ്ങേറിയത്.

കോട്ടയം പ്രസ് ക്ലബ്ബിൽ ഉത്രാട ദിനത്തിൽ നടന്ന ലിമ വേൾഡ് ലൈബ്രറി ഓണംസർഗ്ഗസംഗമം അതിന്‍റെ പുതുമകൊണ്ടും സമ്പന്നമായ ആസ്വാദകസദസ്സിനാലും ഏറെ ശ്രദ്ധേയമായിരുന്നു.

ഡോ. പോൾ മണലിൽ ലിമ വേൾഡ് ലൈബ്രറി ഓണംസർഗ്ഗസംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസ സാഹിത്യകാരനും ലിമ വേൾഡ് ലൈബ്രറി ഓൺലൈൻ ചീഫ് എഡിറ്ററുമായ കാരൂർ സോമനെ ചടങ്ങിൽ ആദരിച്ചു. ലണ്ടൻ മലയാളി കൗൺസിൽ പുരസ്കാരം മേരി അലക്സിനു സമ്മാനിച്ചു, കാരൂർ സോമൻ്റെ കാർപാത്യൻ പർവ്വതനിരകൾ , മേരി അലക്സിൻ്റെ അവളുടെ നാട് , ജുവനൈല്‍ ഹോം സൂപ്രണ്ട് പി കെ അലക്സാണ്ടറുടെ എൻ്റെ ജുവനൈൽ ഹോം ഓർമ്മകൾ , ഗോപൻ അമ്പാട്ടിൻ്റെ ദി ഫ്രഞ്ച് ഹോൺ & ഫിഡിൽസ് എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ഗോപൻ അമ്പാട്ട് എഴുതി, ഉദയ് റാം സംഗീതം നൽകി, വിവേക് ഭൂഷൺ ആലപിച്ച “പുലരിത്തളികയിൽ പൊൻവെയിൽ കൊണ്ടുവരും…. ” എന്ന ഗാനത്തിന്റെ പ്രകാശന കർമ്മം കാരൂർ സോമൻ ഡോക്ടർ അലക്സാണ്ടർ രാജുവിന് കൈമാറി നിർവ്വഹിച്ചു.

ലണ്ടന്‍ മലയാളി കൗണ്‍സില്‍ കോര്‍ഡിനേറ്റര്‍ ശ്രീ ജഗദീഷ് കരിമുളയ്ക്കൽ , കവിത സംഗീത്, റെജി പാറയില്‍ എന്നിവര്‍ കവിതാപാരായണവും പ്രശസ്ത പുലാങ്കുഴല്‍ കലാകാരനായ സരുണിന്‍റെ പുല്ലാങ്കുഴല്‍ ആലാപനവും ഉണ്ടായിരുന്നു.

പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള , തേക്കിൻകാട് ജോസഫ്, ജോൺസൻ ഇരിങ്ങോൾ എന്നിവര്‍ ആശംസകളും, ഫോട്ടോവൈഡ് മാസികയുടെ പത്രാധിപർ കെ പി ജോയ് ഓണ സന്ദേശം നൽകി. ലിമ വേൾഡ് ലൈബ്രറി ഓണം സർഗസംഗമം കോര്‍ഡിനേറ്റര്‍ മിനി സുരേഷ് നന്ദി പ്രകാശിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more