1 GBP = 106.79
breaking news

ടോണ്ടൻ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു..

ടോണ്ടൻ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു..

ഇംഗ്ലണ്ടിലെ സോമർസെറ്റ് കൗണ്ടിയിൽ ടോണ്ടൻ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.. ഓണാഘോഷ പരിപാടികൾ രാവിലെ 9 മണി മുതൽ കുട്ടികളുടെ കായിക മത്സരങ്ങളോടു കൂടി ട്രൾ വില്ലേജ് ഹാളിൽ വച്ച് ആരംഭിച്ചു.. അതിനെ തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.. ടോണ്ടൻ ബീറ്റ്സിന്റെ അതിഗംഭീരമായ ചെണ്ടമേളത്തോട് കൂടി മാവേലിത്തമ്പുരാനെ സ്റ്റേജിലേക്ക് വരവേൽക്കുകയും തുടർന്ന് കലാപരിപാടികൾ ഔദ്യോഗികമായി ആരംഭിച്ചു TMA പ്രസിഡൻറ് ശ്രീ ജതീഷ് പണിക്കരുടെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗം ബഹുമാനപ്പെട്ട യൂക്മ പ്രസിഡൻറ് ഡോക്ടർ ബിജു പെരിങ്ങത്തറ ഉദ്ഘാടനം നിർവഹിച്ചു.. TMA സെക്രട്ടറി വിനു വിശ്വനാഥൻ നായർ സ്വാഗതം ആശംസിക്കുകയും യൂക്മ സൗത്ത് വെസ്റ്റ് റീജിയൻ സെക്രട്ടറി ശ്രീ സുനിൽ ജോർജ് ഓണ സന്ദേശം നൽകുകയും ചെയ്തു..

പ്രസ്തുത ചടങ്ങിൽ ഈ വർഷം GCSE / A level പാസായ കുട്ടികളെ അനുമോദിക്കുകയും, ഒപ്പം വയനാട് ദുരിതബാധിതർക്കായി ഫണ്ട് ശേഖരണാർത്ഥം ടോൺഡനിൽ നിന്ന് ബോൺമൗത്ത് വരെ സൈക്കിൾ റാലി സംഘടിപ്പിച്ച ടോണ്ടൻ മലയാളികളായ സോവിൻ സ്റ്റീഫൻ, ജോയ്സ് ഫിലിപ്പ്, ജോബി എന്നിവരെ ഉപഹാരം നൽകി ആദരിക്കുകയും ഉണ്ടായി.. ഒപ്പം കലാകായിക മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനദാനവും നടന്നു.. TMA മെമ്പേഴ്സിന്റെയും കുട്ടികളുടെയും വിവിധങ്ങളായ കലാപരിപാടികൾ ഓണാഘോഷത്തിന് മിഴിവേകി..

TMA- യുടെ ഓണാഘോഷ പരിപാടികൾക്കു ജിജി ജോർജ്ജ് (വൈസ് പ്രസിഡന്റ്‌), വിനു വിശ്വനാഥൻ നായർ (സെക്രട്ടറി), ബിജു ഇളംതുരുത്തിൽ (ജോയിന്റ് സെക്രട്ടറി), അരുൺ ധനപാലൻ (ട്രെഷറർ), എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പർമാർ ആയ ജയേഷ് നെല്ലൂർ, അജി തോമസ് മംഗലി, റോജി ജോസഫ്, ഡെന്നിസ് വീ ജോസ്, ദീപക് കുമാർ, സജിൻ ജോർജ് തോമസ് എന്നിവർ നേതൃത്വം നൽകി..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more