1 GBP = 106.79
breaking news

ട്രംപിന്റെ ഗോൾഫ് ക്ലബിന് സമീപം വെടിവെപ്പ്; വധശ്രമമെന്ന് എഫ്ബിഐ, സുരക്ഷിതനെന്ന് ട്രംപ്

ട്രംപിന്റെ ഗോൾഫ് ക്ലബിന് സമീപം വെടിവെപ്പ്; വധശ്രമമെന്ന് എഫ്ബിഐ, സുരക്ഷിതനെന്ന് ട്രംപ്

വാഷിം​ഗ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിന്റെ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബിനു സമീപം വെടിവെപ്പ്. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വെടി വെപ്പ് ഉണ്ടായത്. ക്ലബിൽ ഡൊണാൾഡ് ട്രംപ് ​ഗോൾഫ് കളിക്കുന്നതിനിടെ തോക്കുമായി മറഞ്ഞിരുന്ന പ്രതി ഒന്നിലേറെ തവണ വെടിയുതിർത്തതായാണ് വിവരം.

ട്രംപിനെ വധിക്കാനുള്ള ശ്രമമായിരുന്നുവെന്ന് എഫ്ബിഐ വ്യക്തമാക്കുന്നു. മറഞ്ഞിരുന്ന അക്രമി ഹവായ് സ്വദേശിയായ റയൻ വെസ്ലി റൗത്തിനെ സീക്രട്ട് സർവീസ് കസ്റ്റഡിയിലെടുത്തു. താൻ സുരക്ഷിതനാണെന്ന് ട്രംപ് പ്രതികരിച്ചു. ആർക്കും അപായമില്ല. എകെ 47, രണ്ട് ബാക്ക് പാക്കുകൾ, ഒരു ഗോ പ്രോ ക്യാമറ എന്നിവ കണ്ടെത്തിയിട്ടുണ്ട്.


ജൂലൈയിൽ നടന്ന വധ ശ്രമത്തിന് ശേഷം ട്രംപിൻ്റെ സുരക്ഷ ഗണ്യമായി വർധിപ്പിച്ചിരുന്നു. പെന്‍സില്‍വാനിയയിലെ ബട്‌ലറില്‍ പ്രചാരണറാലിക്കിടെയാണ് നേരത്തെ ട്രംപിന് നേരെ വധശ്രമമുണ്ടായത്. പ്രചാരണത്തില്‍ പ്രസംഗിക്കുമ്പോള്‍ വലതുചെവിക്ക് വെടിയേല്‍ക്കുകയായിരുന്നു. അക്രമി തോമസ് മാത്യു ക്രൂക്‌സിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചിരുന്നു. സംഭവം നടന്ന്‌ രണ്ടുമാസം തികയുമ്പോഴാണ് വീണ്ടും വെടിവെപ്പ് നടന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more