1 GBP = 106.20
breaking news

‘കമലാ ഹാരിസിനെ അനുകൂലിച്ച ടെയ്‌ലർ സ്വിഫ്റ്റ് വലിയ വില നൽകേണ്ടിവരും’; മുന്നറിയിപ്പുമായി ട്രംപ്

‘കമലാ ഹാരിസിനെ അനുകൂലിച്ച ടെയ്‌ലർ സ്വിഫ്റ്റ് വലിയ വില നൽകേണ്ടിവരും’; മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമല ഹാരിസിന് പിന്തുണയുമായെത്തിയ ഗായിക ടെയിലർ സ്വിഫ്റ്റിന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്. ടെയ്‌ലർ സ്വിഫ്റ്റ് വലിയ വില നൽകേണ്ടിവരുമെന്നാണ് ട്രംപ് പ്രതികരിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന കമല–ട്രംപ് ആദ്യ സംവാദം ഇന്നലെ നടന്നിരുന്നു. സംവാദം അവസാനിച്ചതിന് പിന്നാലെയാണ് കമലയ്ക്ക് പിന്തുണയറിയിച്ച് ടെയിലർ സ്വിഫ്റ്റ് രംഗത്തെത്തിയത്. ‍‍‍

‘ഞാനൊരു ടെയിലർ സ്വിഫ്റ്റ് ഫാനല്ല. ടെയ്‌ലർ സ്വിഫ്റ്റിനേക്കാൾ എനിക്കിഷ്ടം ബ്രിട്ടാനി മഹോംസിനെയാണ്. സ്വിഫ്റ്റ് ഒരിക്കലും ജോ ബൈഡനെ അംഗീകരിച്ചിരുന്നില്ല. സ്വിഫ്റ്റ് അഭിപ്രായസ്വാതന്ത്യമുളളയാളാണ്. അവർ എല്ലായ്‌പ്പോഴും ഒരു ഡെമോക്രാറ്റിനെ അംഗീകരിക്കുന്നതായി തോന്നുന്നിയിട്ടുണ്ട്. കമല ഹാരിസിന് പിന്തുണച്ചതിന് സ്വിഫ്റ്റ് വലിയ വില നൽകേണ്ടിവരും’, ഡൊണാൾഡ് ട്രംപ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കമല ഹാരിസിന് പിന്തുണയുമായി ടെയിലർ സ്വിഫ്റ്റ് രംഗത്തെത്തിയത്. കമല-ട്രംപ് സംവാദം കണ്ടിരുന്നുവെന്നും ടെയിലർ സ്വിഫ്റ്റ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. 283 മില്യൺ ഫോളോവേഴ്സാണ് ടെയിലർ സ്വിഫ്റ്റിന് ഇൻസ്റ്റാ​ഗ്രാമിലുളളത്. നേരത്തെ ട്രംപിനാണ് തന്റെ പിന്തുണയെന്ന തരത്തിൽ എഐ നിർമിത പോസ്റ്റ് പ്രചരിച്ചിരുന്നുവെന്നും വ്യാജ വാർത്തകളെ തടയാൻ സുതാര്യതയാണ് വേണ്ടതെന്നും ടെയിലർ സ്വിഫ്റ്റ് പറഞ്ഞിരുന്നു.

‘2024 യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എന്റെ വോട്ട് കമല ഹാരിസിനും ടിം വാൾസിനും രേഖപ്പെടുത്തും. ഞാൻ കമല ഹാരിസിന് വോട്ട് ചെയ്യും. കാരണം അവർ ഒരു യോദ്ധാവിനെ ആവശ്യമുള്ള അവകാശങ്ങൾക്ക് വേണ്ടിയാണ് പോരാടുന്നത്. കമല ഹാരിസ് കഴിവുള്ള ഒരു നേതാവാണ്. അരാജകത്വത്തിലല്ല, ശാന്തതയാൽ നയിക്കപ്പെടുകയാണെങ്കിൽ ഈ രാജ്യത്ത് ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു’, എന്നാണ് ടെയിലർ സ്വിഫ്റ്റ് കുറിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more