1 GBP = 106.63
breaking news

കേരള ഹോക്കിക്കെതിരെ നടത്തിയ പ്രസംഗം നാക്കുപിഴ; ‘പറഞ്ഞത് മുൻപത്തെ അവസ്ഥ’; ശ്രീജേഷ്

കേരള ഹോക്കിക്കെതിരെ നടത്തിയ പ്രസംഗം നാക്കുപിഴ; ‘പറഞ്ഞത് മുൻപത്തെ അവസ്ഥ’; ശ്രീജേഷ്

കേരള ഹോക്കി അസോസിയേഷനെ കുറിച്ച് പറഞ്ഞത് നാക്കുപിഴയെന്ന് പി ആർ ശ്രീജേഷ്. മുൻപത്തെ അവസ്ഥയെ കുറിച്ചാണ് പറഞ്ഞതെന്ന് ശ്രീജേഷ് വിശദീകരിച്ചു. നിലവിലെ അസോസിയേഷൻ നല്ല രീതിയിലാണ് ഹോക്കിയെ പിന്തുണക്കുന്നതെന്നും പി ആർ ശ്രീജേഷ് വ്യക്തമാക്കി. കേരള ഹോക്കി അസോസിയേഷനിൽ തമ്മിലടിയാണെന്നായിരുന്നു ശ്രീജേഷിന്റെ പ്രസംഗം.

പ്രസംഗിച്ചപ്പോൾ ഉദ്ദേശിച്ചത് മാറിയതാണെന്ന് ശ്രീജേഷ് പറയുന്നു. പറഞ്ഞത് അസോസിയേഷൻ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് ഇടങ്കോൽ ഇടുന്നവരെക്കുറിച്ചാണ് ശ്രീജേഷ് വ്യക്തമാക്കി. കേരള ഹോക്കി അസോസിയേഷനിൽ ഉള്ളവർ ഹോക്കിക്കായി പരിശ്രമിക്കണമെന്നും താൻ ഒറ്റക്ക് എടുത്താൽ പൊങ്ങില്ലെന്നുമായിരുന്നു ശ്രീജേഷ് പറഞ്ഞിരുന്നത്. ഇതിലാണ് ഇപ്പോൾ‌ താരം വിശദീകരണവുമായി രം​ഗത്തെത്തിയത്.

ഒരു സ്വീകരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ശ്രീജേഷിന്റെ പരാമർശം. ഇപ്പോഴത്തെ അസോസിയേഷൻ ചെയ്യുന്ന പ്രവർത്തനങ്ങൾ വ്യക്തമായി അറിയാമെന്നും ഹോക്കിയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ശ്രീജേഷ് വ്യക്തമാക്കി. അസോസിയേഷനെ എതിരെയല്ല പറഞ്ഞത്. അവരുടെ പ്രവർത്തനത്തിനെതിരെ നിൽക്കുന്നവർക്കെതിരെയായിരുന്നു പറഞ്ഞത്. അസോസിയേഷന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കൂടെയുണ്ടാകുമെന്ന് ശ്രീജേഷ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more