1 GBP = 106.17
breaking news

മാർ റാഫേൽ തട്ടിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ അജപാലന സന്ദർശനം നടത്തുന്നു; രൂപതാ ആസ്ഥാനം വെഞ്ചരിപ്പും, യുവജന വനിതാ ഫോറം കൺവൻഷനുകളും ഉത്‌ഘാടനം ചെയ്യും.

മാർ റാഫേൽ തട്ടിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ അജപാലന സന്ദർശനം നടത്തുന്നു; രൂപതാ ആസ്ഥാനം വെഞ്ചരിപ്പും, യുവജന വനിതാ ഫോറം കൺവൻഷനുകളും ഉത്‌ഘാടനം ചെയ്യും.

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ്ഹാം: സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ അജപാലന സന്ദർശനം നടത്തുന്നു. മേജർ ആർച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി ബ്രിട്ടനിലെത്തുന്ന സഭാതലവനെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്. സെപ്റ്റംബർ 11 മുതൽ സെപ്റ്റംബർ 28 വരെ നീണ്ടു നിൽക്കുന്ന സന്ദർശനത്തിൽ രൂപതയുടെ വിവിധ ഇടവകകളും , മിഷൻ കേന്ദ്രങ്ങളും അദ്ദേഹം സന്ദർശിക്കും.

സെപ്റ്റംബർ 11 ന് ഹീത്രു വിമാനത്താവളത്തിൽ എത്തുന്ന അഭിവന്ദ്യ പിതാവിനെ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ സ്വീകരിക്കും, തുടർന്ന്12 ന് റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ രൂപത പ്രിസ്‌ബെറ്റേറിയത്തിൽ അദ്ദേഹം പങ്കെടുത്ത് സംസാരിക്കും. 15 ന് വൂൾവർ ഹാംപ്ടണിൽ നടക്കുന്ന ആയിരത്തി അഞ്ഞൂറിൽ പരം യുവജനങ്ങൾ പങ്കെടുക്കുന്ന “ഹന്തൂസാ ” എസ് എം വൈ എം കൺവെൻഷൻ ഉത്‌ഘാടനവും , 16 ന് ബിർമിംഗ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത പുതുതായി വാങ്ങിയ രൂപതാ ആസ്ഥാനത്തിന്റെ വെഞ്ചരിപ്പ് കർമ്മവും, 21 ന് ബിർമിംഗ് ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന വിമൻസ് ഫോറം വാർഷിക കൺവെൻഷന്റെ “THAIBOOSA ” ഉത്‌ഘാടനവും നിർവഹിക്കും.

ബ്രിസ്റ്റോളിലെ പുതിയ ഇടവക ദേവാലയത്തിന്റെ കൂദാശാ കർമ്മവും രൂപതയിലെ വിവിധ റീജിയനുകളിലെയായി പതിനേഴ്‌ പുതിയ മിഷൻ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും അദ്ദേഹം നടത്തും. ബ്രിട്ടനിലെ അപ്പൊസ്‌തലിക് നൂൺഷ്യോയുമായും, വെസ്റ്റമിൻസ്റ്റെർ ആർച്ച് ബിഷപ്പുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

മേജർ ആർച്ച് ബിഷപ്പിന്റെ സന്ദർശനത്തിന് ഒരുക്കമായി രൂപത / ഇടവക/ മിഷൻ തലങ്ങളിൽ വിപുലമായ ക്രമീകരണങ്ങൾ നടന്നു വരുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more