1 GBP = 106.38
breaking news

മാഞ്ചെസ്റ്ററിൽ മലയാളി മരണമടഞ്ഞു; വിടവാങ്ങിയത് ഏറ്റുമാനൂർ സ്വദേശി പ്രദീപ് നായർ

മാഞ്ചെസ്റ്ററിൽ മലയാളി മരണമടഞ്ഞു; വിടവാങ്ങിയത് ഏറ്റുമാനൂർ സ്വദേശി പ്രദീപ് നായർ

മാഞ്ചസ്റ്റർ: മാഞ്ചെസ്റ്ററിൽ മലയാളി മരണമടഞ്ഞു. വിടവാങ്ങിയത് കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ പ്രദീപ് നായർ(49). രാത്രി പത്തു മണിയോടെ ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന പ്രദീപ് മുകള്‍ നിലയിലെ കുത്തനെയുള്ള പടികള്‍ ഇറങ്ങവേ കാല്‍ തെന്നി താഴെ വീഴുക ആയിരുന്നു എന്ന് പറയപ്പെടുന്നു. വീഴ്ചയില്‍ തല ഇടിച്ചതാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

അപകടത്തെത്തുടർന്ന് ഫ്ലാറ്റിനടുത്ത് താമസിക്കുന്നവർ അടിയന്തിര വിഭാഗത്തെ വിവരമറിയിക്കുകയിരുന്നു. അതേസമയം നാട്ടിലായിരുന്ന പ്രദീപിന്റെ കുടുംബം തിരികെ മടങ്ങാനിരിക്കവേ കൊച്ചി എയർപോർട്ടിൽ വച്ചാണ് മരണവിവരം അറിയുന്നത്. കുടുംബം ഇന്ന് രാത്രിയോടെ മാഞ്ചെസ്റ്ററിലെത്തും.

മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ചെക് ഇന്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന പ്രദീപ് ഏതാനും നാളുകളായി കാര്‍ പാര്‍ക്ക് സെക്യൂരിറ്റി വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. നാട്ടിൽ കേരള പോലീസിലായിരുന്നു ജോലി ചെയ്തിരുന്നത്.

മാഞ്ചെസ്റ്റർ മലയാളി കൾച്ചറൽ അസ്സോസിയേഷൻ മുൻ ട്രഷററും സജീവപ്രവർത്തകനുമായ പ്രദീപ് നായരുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കൾ. പ്രദീപിന്റെ കുടുംബം എത്തിയ ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

പ്രദീപ് നായരുടെ ആകസ്മിക വിയോഗത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, വൈസ് പ്രസിഡൻ്റ് ഷീജോ വർഗീസ്, യുക്മ ലെയ്സൻ ഓഫീസർ മനോജ്കുമാർ പിള്ള, ദേശീയ വക്താവ് അഡ്വ.എബി സെബാസ്റ്റ്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ദേശീയ സമിതിയംഗം ജാക്സൻ തോമസ്, റീജിയണൽ പ്രസിഡൻ്റ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറർ ബിജു മൈക്കിൾ, എം എം സി എ പ്രസിഡൻറ് സുമേഷ് രാജൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more