1 GBP = 106.20
breaking news

യുകെ മലയാളികളുടെ പ്രിയപ്പെട്ട തമ്പിച്ചേട്ടൻ (തമ്പി ജോസ്) എഴുപതിന്റെ നിറവിൽ…. ജൻമദിനാശംസകൾ നേർന്ന് യുക്മ ദേശീയ സമിതി.

യുകെ മലയാളികളുടെ പ്രിയപ്പെട്ട തമ്പിച്ചേട്ടൻ (തമ്പി ജോസ്) എഴുപതിന്റെ നിറവിൽ…. ജൻമദിനാശംസകൾ നേർന്ന് യുക്മ ദേശീയ സമിതി.

ഇന്ന് എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന ലിവർപൂളിലെ തമ്പിച്ചേട്ടന് (തമ്പി ജോസ്) യുക്മ ദേശീയ സമിതിയുടെ പിറന്നാൾ ആശംസകൾ. യുക്മയുടെ ആരംഭകാലം മുതൽ യുക്മയുടെ സന്തത സഹചാരിയായ തമ്പിച്ചേട്ടൻ യുകെ മലയാളികൾക്കിടയിൽ ഏറെ സുപരിചിതനാണ്. 

യുക്മയ്ക്കും യുകെയിലെ മലയാളി സമൂഹത്തിനും നൽകി വരുന്ന സേവനങ്ങളെ മാനിച്ച് 2020 ൽ ‘കർമ്മശ്രേഷ്ഠ’ പുരസ്കാരം നൽകി യുക്മ തമ്പിച്ചേട്ടനെ ആദരിക്കുകയുണ്ടായി.

2000 ത്തോടുകൂടി ബ്രിട്ടണിലെ നഴ്സിംഗ്  മേഖലയില്‍ ഉണ്ടായ കുടിയേറ്റത്തിനൊപ്പം എത്തിയ ആളുകളെ സഹായിക്കുന്നതില്‍ അദ്ദേഹം നടത്തിയിട്ടുള്ള നിസ്തുലമായ സേവനം പകരം വയ്ക്കാനില്ലാത്തതാണ്. മലയാളികളെ സംഘടിപ്പിക്കുന്നതിനും അവരെ തദ്ദേശീയ സമൂഹവുമായി ചേര്‍ത്ത് നിര്‍ത്തുന്നതിനും അദ്ദേഹം മുന്‍കൈ എടുത്ത് ഏറെ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. യു.കെയിലെ ഏറ്റവും മികച്ച മലയാളി സംഘടനകളില്‍ ഒന്നായ ലിവര്‍പൂള്‍ ലിംക (LIMCA) 15  വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമ്പി ജോസ് പ്രസിഡണ്ട്‌ ആയി തുടക്കം ഇട്ടതാണ്. ഒട്ടേറെ കുട്ടികള്‍ക്ക് അവസരം ലഭിച്ച എല്ലാ വര്‍ഷവും ലിംക നടത്തുന്ന ചില്‍ഡറന്‍സ് ഫെസ്റ്റിവല്‍, മലയാളം പുസ്തകങ്ങള്‍ സംഘടിപ്പിച്ച് തുടക്കമിട്ട ലൈബ്രറി എന്നിവ യു.കെയിലെമ്പാടും സംഘടനകള്‍ക്ക് മാതൃകയായവയാണ്. ജോലി സ്ഥലത്ത് നേരിടുന്ന പ്രശ്നങ്ങള്‍ക്കും പോലീസ് കേസുകളില്‍ നിന്നും രക്ഷപ്പെടുന്നതിനുമായി മലയാളികള്‍ക്ക് കൃത്യമായ നിയമോപദേശം നല്‍കുന്നതിനും തമ്പി ജോസിന് കഴിഞ്ഞിട്ടുണ്ട്. ലിവര്‍പൂള്‍ വാള്‍ട്ടന്‍ ബ്ലെസ്സ്ഡ് സെക്കര്‍മെന്റ്  ഹൈസ്കൂളിന്‍റെ തെരഞ്ഞെടുക്കപ്പെട്ട ഗവര്‍ണര്‍ ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ പാലയില്‍ കുരിശുംമൂട്ടില്‍ കുടുംബാംഗമായ തമ്പി ജോസ് പാല സെന്റ്‌ സെന്റ് വിന്‍സെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നിന്നും പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പാലാ സെന്റ് തോമസ്‌ കോളേജില്‍ നിന്നും എക്കണോമിക്സില്‍ ഡിഗ്രിയും, കേരളാ യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസില്‍ നിന്നും പോസ്റ്റ്‌ ഗ്രാജുവേഷനും, തിരുവനന്തപുരം ഗവര്‍മെന്റ് ലോ കോളേജില്‍ നിന്നും എല്‍.എല്‍.ബിയും പഠിച്ചതിനു ശേഷം  സിണ്ടിക്കേറ്റ് ബാങ്കിന്‍റെ മാനേജര്‍ ആയി ജോലി നോക്കിയിരുന്ന കാലത്താണ് യു.കെയിലേക്ക് കുടിയേറിയത്. ലിവര്‍പൂള്‍ ജോണ്‍മൂര്‍ യൂണിവെഴ്സിറ്റിയില്‍ നിന്നും എംബി.എയെയും നേടി ഇപ്പോള്‍ മേഴ്സി റെയില്‍വേയില്‍ ഓഫീസറായി ജോലി ചെയ്യുന്നു. തൊഴില്‍ മേഖലയില്‍ അദ്ദേഹത്തിന്റെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി തവണ അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. സെര്‍കോ ഗ്ലോബല്‍ അവാര്‍ഡ്, പള്‍സ് ഡിവിഷണല്‍ അവാര്‍ഡ്, അക്കാദമി അംബാസിഡര്‍ അവാര്‍ഡ് എന്നിവ അവയില്‍ ഏതാനും മാത്രമാണ്. 

വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന അദ്ദേഹം പാലാ സെന്റ് തോമസില്‍ ജനറല്‍ സെക്രട്ടറി, കാര്യവട്ടം കാമ്പസില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, കേരളാ യൂണിവേഴ്സിറ്റി അക്കാദമിക് കൗണ്‍സില്‍ അംഗം എന്നീ പദവികളില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

നിലവിൽ യുക്മ നഴ്സസ് ഫോറം ലീഗൽ അഡ്വൈസറായ തമ്പിച്ചേട്ടൻ, യുക്മ ദേശീയ സമിതിയംഗം, യുക്മ സാംസ്കാരിക വേദി വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 

യുക്മയുടെയും യുകെ മലയാളികളുടെയും ഏറെ പ്രിയങ്കരനായ തമ്പിച്ചേട്ടന് ഒരിക്കൽ കൂടി ഹൃദ്യമായ ജന്മദിനാശംസകൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more