1 GBP = 105.62
breaking news

റെഡിച്ചിൽ മരണമടഞ്ഞ അനിൽ ചെറിയാൻ സോണിയ ദമ്പതികൾക്ക് റെഡിച്ചിൽ തന്നെ അന്ത്യവിശ്രമമൊരുങ്ങും; പൊതുദർശനവും സംസ്കാര ചടങ്ങുകളും സെപ്റ്റംബർ 14ന്

റെഡിച്ചിൽ മരണമടഞ്ഞ അനിൽ ചെറിയാൻ സോണിയ ദമ്പതികൾക്ക് റെഡിച്ചിൽ തന്നെ അന്ത്യവിശ്രമമൊരുങ്ങും; പൊതുദർശനവും സംസ്കാര ചടങ്ങുകളും സെപ്റ്റംബർ 14ന്

റെഡിച്ച്: റെഡിച്ചിൽ മരണമടഞ്ഞ അനിൽ ചെറിയാൻ സോണിയ അനിൽ ദമ്പതികൾക്ക് റെഡിച്ചിൽ തന്നെ അന്ത്യവിശ്രമമൊരുങ്ങും. സെപ്റ്റംബർ 14 ശനിയാഴ്ച്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ ആർ സി ചർച്ചിൽ ആരംഭിക്കുന്ന പൊതുദർശനത്തിനും ദേവാലയത്തിലെ ചടങ്ങുകൾക്ക് ശേഷം ബോറോ ഓഫ് റെഡിച്ച് സിമിത്തേരിയിലായിക്കും ഇരുവർക്കും അന്ത്യവിശ്രമമൊരുങ്ങുക. സംസ്കാര ചടങ്ങുകൾക്ക് റെവ ഫാ. സാബി മാത്യു നേതൃത്വം നൽകും.

ഇക്കഴിഞ്ഞ ആഗസ്റ്റ് പതിനെട്ടിനായിരുന്നു സോണിയ അനിലിന്റെ( 39) ആകസ്മിക വിയോഗം. കാലിലെ ഒരു സർജറി സംബന്ധമായി നാട്ടിൽ പോയി മടങ്ങിയെത്തിയ ഉടനെ ആണ് സോണിയയുടെ മരണം. വീട്ടിൽ കുഴഞ്ഞുവീണ ഉടനെ അടിയന്തര വൈദ്യസഹായം എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല.
ഭാര്യയുടെ ആകസ്മിക മരണത്തിൽ മനം നൊന്ത് ഭർത്താവ് കോട്ടയം വാകത്താനം സ്വദേശി വലിയപറമ്പിൽ അനിൽ ചെറിയാൻ (42 ) ആത്മഹത്യ ചെയ്യുകയായിരുന്നു.

റെഡിച്ചിലെ അലക്‌സാന്ദ്ര ഹോസ്പിറ്റലിൽ നഴ്‌സായിരുന്നു സോണിയ. ഭാര്യയുടെ വേർപാട് അനിലിനെ മാനസികമായി തളർത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ലിയായും ലൂയിസും ആണ് മക്കൾ. റെഡിച്ചിലെ കേരള കൾച്ചറൽ അസോസിയേഷൻ്റെ സജീവ പ്രവർത്തകരായിരുന്നു ദമ്പതികൾ. സംസ്കാര ശുശ്രൂഷകൾക്കും പൊതുദർശനത്തിനുമായുള്ള ഒരുക്കങ്ങൾ കേരള കൾച്ചറൽ അസോസിയേഷൻ റെഡിച്ചിന്റെ നേതൃത്വത്തിലാണ് നടന്നു വരുന്നത്.

ദേവാലയത്തിന്റെ വിലാസം: Our Lady Of Mount Carmel R C Church, Beoley Rd W, Redditch B98 8LT

സിമിത്തേരിയുടെ വിലാസം: Burial service @ Borough Of Redditch Cemeteries & Crematorium , Bordesley La , Redditch ,B97 6 RR

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more