1 GBP = 105.47

ഗുരുവായൂരിൽ സെപ്റ്റംബർ 8 ന് റെക്കോർഡ് വിവാഹങ്ങൾ, ബുക്ക് ചെയ്തിരിക്കുന്നത് 330 വിവാഹങ്ങൾ

ഗുരുവായൂരിൽ സെപ്റ്റംബർ 8 ന് റെക്കോർഡ് വിവാഹങ്ങൾ, ബുക്ക് ചെയ്തിരിക്കുന്നത് 330 വിവാഹങ്ങൾ

സെപ്റ്റംബർ 8 ന് ഗുരുവായൂരിൽ റെക്കോർഡ് കല്യാണങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. സെപ്തംബർ 8ന് ഇതുവരെ ബുക്ക് ചെയ്തത് 330 വിവാഹങ്ങളാണ്. 227 വിവാഹങ്ങളായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. 7 ന് ഉച്ചയ്ക്ക് 12 വരെ നേരിട്ട് ബുക്കിങ് ഉള്ളതിനാൽ ഇനിയും എണ്ണം കൂടാമെന്നാണ് വിലയിരുത്തൽ. മലയാള മാസം ചിങ്ങം 23 ഞായറാഴ്ചയാണ് റെക്കോർഡ് ബുക്കിംഗ്. ഓണത്തിന് മുൻപുള്ള ഞായറാഴ്ചയെന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ട്.

നൂറിലേറെ ഓഡിറ്റോറിയങ്ങള്‍ ഉണ്ടെങ്കിലും ഒരു ദിവസം തന്നെ നിരവധി കല്യാണങ്ങള്‍ നടക്കുന്നതിനാല്‍ ഓഡിറ്റോറിയങ്ങള്‍ നല്‍കാന്‍ ആകാതെ ഉടമകളും കല്യാണ പാര്‍ട്ടികളും ബുദ്ധിമുട്ടുന്നതും ഇവിടെ സാധാരണമാണ്.

കഴിഞ്ഞ വർഷം ഗുരുവായൂർ ക്ഷേത്രത്തിൽ രാത്രിയും പകലും വിവാഹം നടത്താൻ അനുമതി നൽകിയിരുന്നു. ക്ഷേത്രത്തിന് മുന്‍പിലെ മണ്ഡപങ്ങളില്‍ തന്നെയാണ് രാവും പകലും ഭേദമില്ലാതെ കല്യാണം നടക്കുമെന്നാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണ സമിതി തന്നെയാണ് ഇക്കാര്യം കഴിഞ്ഞ വർഷം ഔദ്യോഗികമായി വ്യക്തമാക്കിയത്.

കേരളത്തിൽ ഏറ്റവം കൂടുതൽ വിവാഹങ്ങൾ നടക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂർ. ദീർഘകാല ദാമ്പത്യമെന്ന വിശ്വാസമാണ് ഏറെ പേരെയും വിവാഹം നടത്താൻ ഗുരുവായൂർ ക്ഷേത്രം തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. തിരക്കിനെ നിയന്ത്രിക്കാൻ പുതിയ തീരുമാനം ഒരു പരിധി വരെ സഹായിക്കുമെന്നാണ് നിരീക്ഷണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more