വഞ്ചിപ്പാട്ടിന്റെ മേളത്തോടെ യു കെ മലയാളികൾ മാൻവേഴ്സ് തടാകക്കരയിലേക്ക്…യുക്മ – ടിഫിൻബോക്സ് കേരളാപൂരം വള്ളംകളി ഇന്ന്….സുരഭി ലക്ഷ്മി സെലിബ്രിറ്റി ഗസ്റ്റ്….മേയർ ബൈജു തിട്ടാല വിശിഷ്ടാതിഥി
Aug 31, 2024
അലക്സ് വർഗ്ഗീസ്
(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ – ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളി 2024 ഇന്ന് ആഗസ്റ്റ് 31 ശനിയാഴ്ച മാൻവേഴ്സ് തടാകക്കരയിൽ അരങ്ങേറുകയാണ്. യുകെ മലയാളികൾ വഞ്ചിപ്പാട്ടിൻ്റെ മേളത്തോടെ ഷെഫീൽഡിനടുത്തുള്ള റോഥർഹാമിലെ മാൻവേഴ്സ് തടാകക്കരയിലേക്കു ഒഴുകിയെത്തുമ്പോൾ ഇതുവരെ യുകെ മലയാളികൾ ദർശിച്ചിട്ടില്ലാത്ത മലയാളികളുടെ മനുഷ്യ സമുദ്രമായി അത് മാറും. മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത അഭിനേത്രി സുരഭി ലക്ഷ്മി, കേംബ്രിഡ്ജ് മേയർ പ്രിയങ്കരനായ ബൈജു തിട്ടാല എന്നിവർ മുഖ്യാതിഥികളായി ഇന്നത്തെ പരിപാടികളിൽ പങ്കെടുക്കും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ് എന്നിവർ അറിയിച്ചു. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്ന മത്സരവേദിയിലേക്ക് രാവിലെ 8 മണി മുതൽ പ്രവേശനം അനുവദിക്കുന്നതാണ്.
സെലിബ്രിറ്റി ഗസ്റ്റായി മലയാളികളുടെ പ്രിയ താരം സുരഭി ലക്ഷ്മി എത്തുന്നു എന്നത് ഈ വർഷത്തെ കേരളാപൂരത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. സിനിമ, ടെലിവിഷൻ, നാടക മേഖലകളിലെ നിറ സാന്നിദ്ധ്യമായ സുരഭി മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. മീഡിയ വൺ സംപ്രേക്ഷണം ചെയ്ത M80 മൂസ എന്ന ടെലിവിഷൻ സീരിയലിലെ പാത്തു എന്ന കഥാപാത്രത്തിലൂടെ ജനമനസ്സുകളിൽ ചേക്കേറിയ സുരഭി ലക്ഷ്മി ദേശീയ അവാർഡിന് പുറമെ 2017 ൽ കേരള സ്റ്റെയിറ്റ് ഫിലിം അവാർഡ്സിൽ സ്പെഷ്യൽ ജൂറി മെൻഷൻ അവാർഡും കരസ്ഥമാക്കി. ഒന്നിലേറെ തവണ കേരള ഫിലിം ക്രിട്ടിക്സ് അവാർഡിലെ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കിയ സുരഭി കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള അവാർഡ് ബോംബെ ടെയ്‌ലേഴ്സ് എന്ന നാടകത്തിലൂടെ സ്വന്തമാക്കി.
2005 ൽ ഇറങ്ങിയ ബൈ ദ പീപ്പിൾ എന്ന ചിത്രത്തിലെ നളിനിയെന്ന കഥാപാത്രത്തിലൂടെ സിനിമയിൽ എത്തിയ സുരഭി ഇതിനോടകം 45 ൽ അധികം ചിത്രങ്ങളിൽ തൻറെ അനിതര സാധാരണമായ അഭിനയം കാഴ്ച വെച്ചു. അമൃത ടിവിയിലെ ബെസ്റ്റ് ആക്ടർ എന്ന റിയാലിറ്റി ഷോ വിജയിയായി ടെലിവിഷൻ രംഗത്തെത്തിയ സുരഭി പിന്നീട് നിരവധി സീരിയലുകളിൽ വേഷമിട്ടു. ടെലിവിഷനിലും സിനിമയിലും അഭിനയിക്കുന്നതോടൊപ്പം അതിലേറെ താല്പര്യത്തോടെ നാടകത്തെ സ്നേഹിച്ച സുരഭി പത്തോളം നാടകങ്ങളിൽ വേഷമിടുകയും നാല് നാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു.
തിരക്കേറിയ അഭിനയ ജീവിതത്തോടൊപ്പം മികച്ച അക്കാദമിക് നേട്ടങ്ങളും കരസ്ഥമാക്കിയ സുരഭി 2009 ൽ BA ഭരതനാട്യം പഠനം പൂർത്തിയാക്കിയത് ഒന്നാം റാങ്കോടെയാണ്. തുടർന്ന് 2011 ൽ തീയേറ്റർ ആർട്സിൽ MA യും പിന്നീട് MG യൂണിവേഴ്സിറ്റിയിൽ നിന്ന് പെർഫോർമിങ് ആർട്സിൽ എം.ഫിലും കരസ്ഥമാക്കി. കാലടി ശ്രീശങ്കരാചാര്യ കോളേജിൽ ഗവേഷണ വിദ്യാർത്ഥിനിയായ സുരഭി തിരക്കേറിയ കലാജീവിതത്തോടൊപ്പം തന്റെ പഠനവും ഭംഗിയായി മൂന്നോട്ട് കൊണ്ട് പോകുന്നു.
ബൈജു തിട്ടാല
യുകെയിലെ പ്രസിദ്ധമായ കേംബ്രിഡ്ജ് നഗരത്തിന്റെ മേയർ ബൈജു തിട്ടാലയാണ് ആറാമത് യുക്മ ടിഫിൻ ബോക്സ് കേരളപൂരത്തിന്റെ വിശിഷ്ടാതിഥി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെ കാലമായി യുകെ മലയാളികൾക്കിടയിലെ പരിചിത മുഖമായ ബൈജു കേംബ്രിഡ്ജ് മേയറാകുന്ന ആദ്യ ഏഷ്യൻ വംശജനാണ്.
പത്ത് നൂറ്റാണ്ടുകളുടെ പഴക്കം പേറുന്ന കേംബ്രിഡ്ജെന്ന മഹാനഗരത്തിന്റെ മേയർ പദവി ഒരു ആലങ്കാരിക പദവിയല്ല ബൈജുവിന്. വളരെ ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ബൈജു ജനസേവനത്തിനുള്ള ഒരവസരമായാണ് മേയർ പദവിയെ കാണുന്നത്. ഒരു സോളിസിറ്ററായ ബൈജു യുക്മ ലീഗൽ അഡ്വൈസർ കൂടിയാണ്. കുട്ടനാടിൻറെ പാരമ്പര്യം പേറി യുകെയിലെത്തിയ ബൈജു യുക്മ വള്ളംകളിയിലെ ഒരു സ്ഥിര സാന്നിദ്ധ്യവുമാണ്.
നിരവധി മലയാളി അസോസിയേഷനുകൾ ഏകദിന വിനോദയാത്ര മാൻവേഴ്സിലെ കേരളാപൂരം കാണുവാനായി സംഘടിപ്പിച്ചിട്ടുണ്ട്. യുകെ മലയാളി സമൂഹം അത്രയേറെ ഹൃദയത്തിലേറ്റിയ മെഗാ ഇവൻ്റാണ് യുക്മ കേരളാപൂരം വള്ളംകളി. ഓരോ വർഷവും കൂടുതൽ കാണികൾ എത്തുന്നത് ഇതിൻ്റെ തെളിവാണ്. ഇപ്രാവശ്യം 10000ത്തിനും 15000 ത്തിനുമിടയിൽ കാണികളെ സംഘാടകർ പ്രതീക്ഷിക്കുന്നു. വേദിയിൽ വിവിധ കലാപരിപാടികൾ, ചായ് & കോഡ്സ് മ്യൂസിക് ബാൻ്റ്, മെഗാ തിരുവാതിര, ഫ്യൂഷൻ ഡാൻസ് എന്നിവയും കാണികളുടെ മനംകവരും. രാവിലെ മുതൽ ടോണ്ടനിലെ പ്രശസ്ത കാറ്ററിംഗ് സ്ഥാപനമായ മട്ടാഞ്ചേരിയുടെ ഫുഡ് സ്റ്റാളുകൾ തുറന്ന് പ്രവർത്തിക്കുന്നതാണ്. വിവിധ തരത്തിലുള്ള ഭക്ഷണ സാധനങ്ങൾ ഫുഡ് സ്റ്റാളുകളിലൂടെ മിതമായ നിരക്കിൽ ലഭ്യമായിരിക്കും. ബിവറേജ് സ്റ്റാളും, ഗ്രോസറി സ്റ്റാളും കേരളാപൂരം വേദിയിൽ പ്രവർത്തിക്കുന്നതാണ്.
തൽസമയ സംപ്രേക്ഷണവുമായി മാഗ്നാവിഷൻ ടിവി
യുക്മ കേരളാപൂരം വള്ളംകളി ലൈവ് മാഗ്നാവിഷൻ ടിവിയിൽ ലഭ്യമാണ്. വള്ളംകളി മത്സരം തൽസമയം പ്രേക്ഷകരിലെത്തിക്കുവാൻ വിപുലമായ ഒരുക്കങ്ങളുമായാണ് മാഗ്നാവിഷൻ ടിവി എത്തുന്നത്. മത്സരത്തിൻ്റെ എല്ലാ ദൃശ്യങ്ങളും പകർത്താൻ 9 ക്യാമറകൾ ഉൾപ്പെടെ വലിയൊരു ടീമുമായാണ് മാഗ്നാവിഷൻ ടിവി മാൻവേഴ്സ് തടാകക്കരയിലേക്ക് എത്തുന്നത്.തികച്ചും സൗജന്യമായ മാഗ്നാവിഷൻ ടിവിയുടെ അപ്ലിക്കേഷൻ നിങ്ങളുടെ മൊബൈലിൽ , സ്മാർട് ടിവിയിൽ ഇൻസ്റ്റാൾ ചെയ്യുക. Yupp ടിവിയിലും, www.magnavision.tvഎന്ന വെബ്സൈറ്റിലും യുക്മയുടെ ഫേസ്ബുക് പേജിലും ലൈവ് ലഭ്യമായിരിക്കും.
താഴെ കൊടുത്തിരിക്കുന്ന appകൾ ഡൗൺലോഡ് ചെയ്ത് വള്ളംകളിയുടെ ലൈവ് പരിപാടികൾ കാണാവുന്നതാണ്.
യുക്മ ടിഫിൻബോക്സ് കേരളപൂരം വള്ളംകളി മത്സരത്തിന് യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ, വള്ളംകളിയുടെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡൻ്റ് ഷീജോ വർഗീസ്, ഫിനാൻസ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ട്രഷറർ ഡിക്സ് ജോർജ്, വൈസ് പ്രസിഡൻ്റ് ലീനുമോൾ ചാക്കോ, ജോയിൻ്റ് സെക്രട്ടറിമാരായ പീറ്റർ താണോലിൽ, സ്മിതാ തോട്ടം, ജോയിൻ്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം, യുക്മ മുൻ പ്രസിഡൻ്റും ലെയ്സൺ ഓഫീസറുമായ മനോജ്കുമാർ പിള്ള, മുൻ ജനറൽ സെക്രട്ടറിയും പി ആർ ഒ യുമായ അലക്സ് വർഗീസ്, മുൻ ജോയിൻ്റ് ട്രഷററും ബോട്ട് റെയ്സ് മാനേജരുമായ ജയകുമാർ നായർ, മുൻ വൈസ് പ്രസിഡൻ്റ് ലിറ്റി ജിജോ, മുൻ വൈസ് പ്രസിഡൻ്റും ദേശീയ സമിതിയംഗവുമായ ടിറ്റോ തോമസ്, മുൻ ജോയിൻറ് സെക്രട്ടറി സെലീനാ സജീവ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവിധ പ്രവർത്തനങ്ങൾ നടന്നു വന്നിരുന്നത്.
യുക്മ ദേശീയ നിർവ്വാഹക സമിതിയംഗങ്ങളായ മുൻ ട്രഷറർ ഷാജി തോമസ്, സണ്ണി മോൻ മത്തായി, സാജൻ സത്യൻ, ജാക്സൺ തോമസ്, ബിനോ ആൻ്റണി, ജിജോ മാധവപ്പള്ളിൽ, സണ്ണി ഡാനിയേൽ, സന്തോഷ് തോമസ്, റീജിയണൽ പ്രസിഡൻ്റുമാരായ വർഗീസ് ഡാനിയേൽ, സുജു ജോസഫ്, ജയ്സൻ ചാക്കോച്ചൻ, സുരേന്ദ്രൻ ആരക്കോട്ട്, ജോർജ് തോമസ്, ബിജു പീറ്റർ, തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾ ഏകോപിച്ച് വരുന്നു.
കാർ പാർക്കിംഗ്
കേരളാപൂരം വള്ളംകളി മത്സരം കാണാനെത്തുന്നവർ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന പാർക്കിംഗ് സ്ഥലങ്ങളിൽ തന്നെ തങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ ശ്രദ്ധിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
ഇന്നത്തെ വള്ളംകളി മത്സരത്തിൽ റണ്ണിംഗ് കമൻ്ററിയുമായി സി എ ജോസഫ്, ഷൈമോൻ തോട്ടുങ്കൽ, തോമസ് പോൾ, ജോൺസൺ കളപ്പുരയ്ക്കൽ, ജിനോ സെബാസ്റ്റ്യൻ എന്നിവർ കാണികളെ ആവേശഭരിതരാക്കും.
യുക്മ സഹയാത്രികരായ ജേക്കബ് കോയിപ്പള്ളി, എബ്രഹാം ലൂക്കോസ്, ദേവലാൽ സഹദേവൻ, യുക്മ നേതാക്കൻമാരായ വർഗീസ് ജോൺ, കെ പി വിജി, സജീഷ് ടോം, തമ്പി ജോസ്, ബൈജു തോമസ്, എബ്രഹാം ലൂക്കോസ്, ജയ്സൻ ജോർജ്, റീജിയണൽ ഭാരവാഹികളായ സുനിൽ, ജോബിൻ, പീറ്റർ ജോസഫ്, അമ്പിളി സെബാസ്റ്റ്യൻ, ബെന്നി ജോസഫ്, ജാക്സൻ, അഡ്വ.ജോബി പുതുകുളങ്ങര, ബിജു മൈക്കിൾ, സാജൻ പടിക്കമാലിൽ, ജേക്കബ് കളപ്പുരയ്ക്കൽ, സനോജ് ജോസ്, യുക്മ നഴ്സസ് ഫോറം ഭാരവാഹികളായ സോണി കുര്യൻ, ഐസക് കുരുവിള, ഷൈനി ബിജോയ് തുടങ്ങി റീജിയണൽ ഭാരവാഹികൾ, യുക്മ അംഗ അസോസിയേഷൻ പ്രതിനിധികൾ, ഭാരവാഹികൾ തുടങ്ങി വലിയൊരു ടീമിൻ്റെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിൻ്റെ സാക്ഷാത്ക്കാരമാണ് ഇന്ന് മാൻവേഴ്‌സ് തടാകത്തിൽ കാണാൻ പോകുന്ന പൂരക്കാഴ്ചകൾ.
യുക്മ-ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളി – 2024 ന്റെ പ്രധാന സ്പോൺസേഴ്സ് ടിഫിൻ ബോക്സ്, ലൈഫ് ലൈൻ പ്രൊട്ടക്റ്റ് ലിമിറ്റഡ്, ഫസ്റ്റ് കോൾ, ക്ലബ്ബ് മില്ല്യണയർ, പോൾ ജോൺ സോളിസിറ്റേഴ്സ്, ട്യൂട്ടേഴ്സ് വാലി, മട്ടാഞ്ചേരി കാറ്ററിംഗ് ടോണ്ടൻ, മലബാർ ഗോൾഡ്, തെരേസാസ്, കൂട്ടാൻ, ഗ്ലോബൽ സ്റ്റഡി ലിങ്ക്, ഏലൂർ കൺസൽറ്റൻസി, മലബാർ ഫുഡ്സ് ലിമിറ്റഡ് എന്നിവരാണ്
വള്ളംകളിയും കേരളീയ കലാരൂപങ്ങളും ആസ്വദിക്കുവാൻ മുഴുവൻ യുകെ മലയാളികളെയും യുക്‌മ ദേശീയ സമിതി ഇന്ന് ആഗസ്റ്റ് 31 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്‌മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages