1 GBP = 105.49

ജർമനിയിൽ ആഘോപരിപാടിക്കിടെ കത്തിയാക്രമണം; മൂന്നുപേർ കൊല്ലപ്പെട്ടു

ജർമനിയിൽ ആഘോപരിപാടിക്കിടെ കത്തിയാക്രമണം; മൂന്നുപേർ കൊല്ലപ്പെട്ടു

ബർലിൻ: ആഘോഷപരിപാടിക്കിലെ ജർമനിയിലുണ്ടായ കത്തിയാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്. ജർമനിയിലെ സോളിംഗൻ നഗരത്തിൽ വെള്ളിയാഴ്ച രാത്രിയാണ് അക്രമം നടന്നത്. പ്രാദേശിക ഫെസ്റ്റിവൽ നടക്കുന്നതിനിടെ അജ്ഞാതനായ അക്രമി ആക്രമണം നടത്തുകയായിരുന്നു. നഗരം രൂപീകരിച്ചിട്ട് 640 വർഷം തികഞ്ഞതിന്റെ ആഘോഷപരിപാടികളാണ് നടന്നത്.

കത്തിയാക്രമണം നടത്തി ഭീതി പരത്തിയശേഷം അക്രമി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. അക്രമിക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.

ഞെട്ടിപ്പിക്കുന്ന രാത്രിയാണ് കടന്നുപോയതെന്ന് സോളിംഗൻ മേയർ ടിം കുർസ്ബാച്ച് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ”കഴിഞ്ഞ ദിവസത്തെ രാത്രി ഞങ്ങൾക്ക് എല്ലാവർക്കും ഞെട്ടിപ്പിക്കുന്നതും ഭീതി പരത്തുന്നതും ദുഃഖം നിറഞ്ഞതുമായി മാറി. നഗരത്തിന്റെ വാർഷികം ആഘോഷിക്കാൻ ഒത്തുകൂടിയതായിരുന്നു ഞങ്ങൾ. ഇപ്പോൾ മരിച്ചവർക്കുള്ള ദുഃഖാചരണ ചടങ്ങായി അത് മാറി.”-എന്നാണ് മേയർ കുറിച്ചത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും മേയർ പറഞ്ഞു.

160,000 ജനങ്ങൾ താമസിക്കുന്ന നഗരമാണ് സോളിംഗൻ. ജർമനിയിലെ വലിയ നഗരങ്ങളായ കൊളോണിനും ഡ്യൂസെൽഡോർഫിനും ഇടയിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഈ വർഷം മേയിൽ ജർമനിയിലെ മാൻഹീം നഗരത്തിൽ അജ്ഞാതനായ അക്രമി നടത്തിയ കത്തിയാക്രമണത്തിൽ പൊലീസുകാരനുൾപ്പെടെ നിരവധിയാളുകൾക്ക് പരിക്കേറ്റിരുന്നു. തീവ്രവലതു പക്ഷ പരിപാടിക്കിടെയായിരുന്നു അക്രമം നടന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more