1 GBP = 105.61
breaking news

അവതാരകനും മുൻ ഇംഗ്ലണ്ട് ഫുട്ബാൾ താരവുമായ ജെർമെയ്ൻ ജെനാസിനെ ബി.ബി.സി പുറത്താക്കി

അവതാരകനും മുൻ ഇംഗ്ലണ്ട് ഫുട്ബാൾ താരവുമായ ജെർമെയ്ൻ ജെനാസിനെ ബി.ബി.സി പുറത്താക്കി

ലണ്ടൻ: പ്രമുഖ അവതാരകനും മുൻ ഇംഗ്ലണ്ട് ഫുട്ബാൾ താരവുമായ ജെർമെയ്ൻ ജെനാസിനെ ബി.ബി.സി പുറത്താക്കി. വനിത സഹപ്രവർത്തകയോട് മോശമായി പെരുമാറി എന്ന പരാതിയെ തുടർന്നാണ് നടപടി.

ബി.ബി.സിയുടെ ചാറ്റ് ഷോ പ്രോഗ്രാമായ ‘ദി വൺ ഷോ’ യിലൂടെ പ്രശസ്തനായ ജെർമെയ്ൻ ജെനാസ് ഫുട്ബാൾ മത്സരങ്ങളെ കുറിച്ച് പറയുന്ന ‘മാച്ച് ഓഫ് ദ ഡെ’യിലും അവതാരകനായി എത്താറുണ്ട്.

41 കാരനുമായുള്ള കരാർ ഈ ആഴ്ചയോടെ അവസാനിപ്പിച്ചതായി ബി.ബി.സി അറിയിച്ചു. കഴിഞ്ഞ മാസം വനിത സഹപ്രവർത്തകക്ക് അയച്ച ഒരു മോശം സന്ദേശമാണ് ജെനാസിനെ പുറത്താക്കാനിടയാക്കിയത്. പരാതി പരിശോധിച്ച ബി.ബി.സി ജോലിസ്ഥലത്തെ മോശം പെരുമാറ്റം ചൂണ്ടിക്കാണിച്ച് പിരിച്ചുവിടുകയായിരുന്നു. എന്നാൽ, ജെർമെയ്ൻ ജെനാസ് സംഭവത്തെ കുറിച്ച് പ്രതികരിച്ചില്ല.

2003-2009 കാലഘട്ടത്തിൽ ഇംഗ്ലണ്ടിനായി 21 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട് ജെർമെയ്ൻ ജെനാസ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more