1 GBP = 110.75
breaking news

മെയ്ഡസ്റ്റോണിൽ മലയാളി യുവതി മരണമടഞ്ഞു; എറണാകുളം സ്വദേശിനിയായ ബിന്ദു വിമലിന്റെ വിടവാങ്ങൽ ചികിത്സയിലിരിക്കെ

മെയ്ഡസ്റ്റോണിൽ മലയാളി യുവതി മരണമടഞ്ഞു; എറണാകുളം സ്വദേശിനിയായ ബിന്ദു വിമലിന്റെ വിടവാങ്ങൽ ചികിത്സയിലിരിക്കെ

കെന്റ്: കെന്റിലെ മെയ്ഡസ്റ്റോണിൽ ലുക്കീമിയ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി യുവതി മരണമടഞ്ഞു. എറണാകുളം സ്വദേശിനി ബിന്ദു വിമൽ ആണ് മരിച്ചത്.

രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്ന ബിന്ദു കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ മെയ്ഡ്‌സ്‌റ്റോണ്‍ ഹോസ്പിറ്റലില്‍ വച്ചാണ് മരിച്ചത്. ടണ്‍ബ്രിഡ്ജ് വെല്‍സ് ഹോസ്പിറ്റലിലെ കാറ്ററിങ് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരിയായിരുന്നു ബിന്ദു.

ഭര്‍ത്താവ് വിമല്‍ കുമാര്‍. ഉത്തര വിമല്‍, കേശവ് വിമല്‍ എന്നിവരാണ് മക്കൾ. സംസ്കാരം പിന്നീട്.അതേസമയം തുടർച്ചയായി യുകെ മലയാളികളെത്തേടിയെത്തുന്ന മരണവാർത്തകളിൽ വിറങ്ങലിച്ച് നിൽക്കുകയാണ് മലയാളി സമൂഹം. ഈയാഴ്ച്ച തന്നെ നാലാമത്തെ മരണവർത്തയാണ് യുകെ മലയാളികളെത്തേടിയെത്തിയത്.

ബിന്ദു വിമലിന്റെ നിര്യാണത്തിൽ യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, ദേശീയ വക്താവ് എബി സെബാസ്റ്റ്യൻ, ലെയ്സൺ ഓഫീസർ മനോജ്‌കുമാർ പിള്ള, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ഷാജി തോമസ്, റീജിയണൽ പ്രസിഡന്റ് സുരേന്ദ്രൻ ആരക്കോട്ട്, സെക്രട്ടറി ജിപ്സൺ തോമസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more