മാഞ്ചസ്റ്റർ: പ്രെസ്റ്റണിൽ മലയാളി യുവാവിനെ യുകെയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇടുക്കി കട്ടപ്പന സ്വദേശിയായ അനീഷ് ജോയിയാണ് മരണമടഞ്ഞത്. നാലു വര്‍ഷം മുമ്പ് യുകെയിലെത്തിയ അനീഷ് ഭാര്യ ടിന്റു അഗസ്റ്റിനും രണ്ടു മക്കള്‍ക്കും ഒപ്പമായിരുന്നു പ്രസ്റ്റണില്‍ താമസിച്ചിരുന്നത്.
ലങ്കന്‍ഷെയര്‍ ആന്‍ഡ് സൗത്ത് കംബ്രിയ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ജീവനക്കാരനായിരുന്ന അനീഷ് കുടുംബപ്രശ്നങ്ങളെത്തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. കുറച്ച് നാൾക്ക് മുൻപ് ഭാര്യമായുണ്ടായ വഴക്കിനെത്തുടർന്ന് മക്കൾ പോലീസിനെ വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് പോലീസെത്തി അനീഷിനെ അറസ്റ്റ് ചെയ്യുകയും മൂന്നു മാസത്തേക്ക് കുടുംബവുമായി യാതൊരു ബന്ധവും പാടില്ലെന്ന ഉറപ്പിന്മേൽ ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.
കുറച്ചു കാലമായി മദ്യപാനവും അനുബന്ധ പ്രശ്‌നങ്ങളും മൂലം ഡിപ്രഷനിലായിരുന്ന അനീഷ് മെന്റല്‍ ഹെല്‍ത്തില്‍ ചികിത്സ തേടിയിരുന്നു. ഇതിനിടെയാണ് അനീഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. പോലീസ് അന്വേഷണം നടന്നു വരികയാണ്.
അനീഷ് ജോയിയുടെ വിയോഗത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, വൈസ് പ്രസിഡൻറ് ഷിജോ വർഗീസ്, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ സമിതിയംഗം ജാക്സൻ തോമസ്, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറർ ബിജു മൈക്കിൾ, സ്പോർട്സ് കോർഡിനേറ്റർ തങ്കച്ചൻ എബ്രഹാം,
ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൻ കോർഡിനേറ്റർ സിന്നി ജേക്കബ് തുടങ്ങിയവർ
തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….
click on malayalam character to switch languages