1 GBP = 106.75
breaking news

വനിത ട്വന്റി 20 ലോകകപ്പിന്റെ വേദി മാറ്റി; മത്സരങ്ങൾ UAEയിൽ നടക്കും

വനിത ട്വന്റി 20 ലോകകപ്പിന്റെ വേദി മാറ്റി; മത്സരങ്ങൾ UAEയിൽ നടക്കും


ബം​ഗ്ലാദേശിലെ ആഭ്യന്തര സംഘർഷങ്ങളെത്തുടർന്നാണ് വനിത ട്വന്റി 20 ലോകകപ്പിന്റെ വേദി മാറ്റി. മത്സരങ്ങൾ യുഎഇയിൽ നടക്കും. ഒൿടോബർ 3 മുതൽ 20 വരെയാണ് ടൂർണമെന്റ് നടക്കുക. യു.എ.ഇ.യിലെ ദുബായിലും ഷാർജയിലുമുള്ള വേദികളിലായിരിക്കും മത്സരങ്ങൾ. വനിത ട്വന്റി 20 ലോകകപ്പിന്റെ ഒമ്പതാം പതിപ്പാണ് നടക്കാനൊരുങ്ങുന്നത്.

ലോകകപ്പ് വേദിയാവാനുള്ള ഐസിസിയുടെ നിർദേശം ബിസിസിഐ നിരസിച്ചിരുന്നു. വേദി ഒരുക്കാൻ ആവില്ലെന്ന് കാര്യം ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചിരുന്നു. കലാവസ്ഥയും അടുത്ത വർഷം വനിതാ ഏകദിന ലോകകപ്പിന് ഇന്ത്യയിൽ നടക്കാനിരിക്കുന്നതിനാലാണ് ഐസിസിയുടെ നിർദേശി ബിസിസിഐ നിരസിച്ചത്. ഇതിന് പിന്നാലെയാണ് യുഎഇയിൽ മത്സരങ്ങൾ നടത്താൻ‌ തീരുമാനിച്ചത്.

സംഘർഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ടൂർണമെന്റിൽ പങ്കെടുക്കേണ്ട ടീമുകൾ ഈ സ്ഥിതിയിൽ ബംഗ്ലാദേശിലേക്ക് ടീമിനെ അയക്കുന്നതിൽ ആശങ്ക അറിയിച്ചിരുന്നു. ഇതാണ് ഐസിസി വേദി മാറ്റാൻ തീരുമാനിച്ചത്. 2021-ലെ ഐ.സി.സി. ടി20 ലോകകപ്പ് യു.എ.ഇ.യിൽവെച്ച് നടത്തിയിരുന്നു. ഇതുവരെ നടന്ന എട്ട് പതിപ്പിൽ ആറിലും ഓസ്ട്രേലിയ ആണ് ചാമ്പ്യന്മാർ. ഇം​ഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് ടീമുകൾ ഓരോ തവണ വീതം ചാമ്പ്യന്മാരായി. കഴിഞ്ഞ തവണ വനിത ലോകകപ്പിന്റെ ഫൈനലിൽ എത്തി നിരാശയോടെയാണ് ഇന്ത്യൻ സംഘം മടങ്ങിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more