1 GBP = 109.92
breaking news

റെഡിച്ചിൽ ഭാര്യയുടെ മരണത്തിൽ മനംനൊന്ത് കോട്ടയം സ്വദേശിയായ ഭർത്താവ് ആത്മഹത്യ ചെയ്തു; അനാഥമായത് രണ്ടു പിഞ്ചു കുട്ടികൾ

റെഡിച്ചിൽ ഭാര്യയുടെ മരണത്തിൽ മനംനൊന്ത് കോട്ടയം സ്വദേശിയായ ഭർത്താവ് ആത്മഹത്യ ചെയ്തു; അനാഥമായത് രണ്ടു പിഞ്ചു കുട്ടികൾ

റെഡിച്ച്: യുകെയിലെ റെഡിച്ചിൽ ഭാര്യയുടെ ആകസ്മിക മരണത്തിൽ മനം നൊന്ത് കോട്ടയം സ്വദേശിയായ ഭർത്താവ് ആത്മഹതൃ ചെയ്തു. കോട്ടയം വാകത്താനം സ്വദേശിയായ വലിയപറമ്പിൽ അനിൽ ചെറിയാനാണ് (42 ) മരിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു അനിലിന്റെ ഭാര്യ സോണിയ അനിൽ( 39) മരിച്ചത്. കാലിലെ ഒരു സർജറി സംബന്ധമായി നാട്ടിൽ പോയി മടങ്ങിയെത്തിയ ഉടനെ ആണ് സോണിയയുടെ മരണം. വീട്ടിൽ കുഴഞ്ഞുവീണ ഉടനെ അടിയന്തര വൈദ്യസഹായം എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല.

റെഡിച്ചിലെ അലക്‌സാന്ദ്ര ഹോസ്പിറ്റലിൽ നഴ്‌സായിരുന്നു സോണിയ. റെഡിച്ചിലെ കേരള കൾച്ചറൽ അസോസിയേഷൻ്റെ സജീവ പ്രവർത്തകരായിരുന്നു ദമ്പതികൾ.

ഭാര്യയുടെ വേർപാട് അനിലിനെ മാനസികമായി തളർത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു. അതേസമയം താൻ ആത്മഹത്യാ ചെയാൻ പോവുകയാണെന്ന് അനിൽ അടുത്ത സുഹൃത്തുകൾക്ക് മെസ്സേജ് അയച്ചിരുന്നു. എന്നാൽ അവർ എത്തുമ്പോഴേക്കും അനിൽ തൂങ്ങിമരിച്ചിരുന്നു. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ലിയായും ലൂയിസും ആണ് മക്കൾ. അതേസമയം അനിലിന്റെ കൂടി മരണത്തോടെ അനാഥമായത് രണ്ടു പിഞ്ചു ബാല്യങ്ങളാണ്. അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ഇവരുടെ ഇപ്പോഴത്തെ ആശ്രയം. നിലവിലെ സ്ഥിതി എങ്ങനെ തരണം ചെയ്യുമെന്ന ആശങ്കയിലാണ് കേരള കൾച്ചറൽ അസ്സോസിയേഷൻ റെഡിച്ച് പ്രവർത്തകർ.

അനിലിന്റെ ആകസ്മിക വിയോഗത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം ജയകുമാർ നായർ, മിഡ്‌ലാൻഡ്‌സ് റീജിയണൽ പ്രസിഡണ്ട് ജോർജ്ജ് തോമസ്, സെക്രട്ടറി പീറ്റർ ജോസഫ്, ട്രഷറർ അഡ്വ. ജോബി പുതുക്കുളങ്ങര, കേരള കൾച്ചറൽ അസ്സോസിയേഷൻ റെഡിച്ച് പ്രസിഡന്റ് ജയ് തോമസ്, സെക്രട്ടറി ജസ്റ്റിൻ മാത്യു, ട്രഷറർ ജോബി ജോൺ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു. ആദരാജ്ഞലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more